Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]
തന്നെ പിടിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറി...എല്ലാം പതിനൊന്നരയോടെ കഴിഞ്ഞു......അവർ നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്.....
"അനിയാ ഒരു മയത്തിലൊക്കെ വേണം അഷീമയെ കൈകാര്യം ചെയ്യാൻ....
"അത് പിന്നെ പറയാനുണ്ടോ ചേട്ടത്തി.....അവൾ ഒന്നുവല്ലേലും എന്റെ ഭാര്യ അല്ലെ.....അയാൾ ഇറങ്ങിയാൽ....ആ ബാരി ഇറങ്ങിയാൽ ഉടൻ തന്നെ ഞാൻ കാര്യം സാധിച്ചു ഇങ്ങേതില്ലേ.....
"അതുമതി...അത്രയും നേരം ഈ ബാഗ് വണ്ടിക്കുള്ളിൽ.....ആലിയ സംശയ രൂപേണ ചോദിച്ചു...
"ഇല്ല ചേട്ടത്തിയെ ഞാൻ ഹോസ്പിറ്റലിൽ ആക്കിയിട്ടു ഇത് ഞാൻ സേഫ് ആയിട്ടു വച്ചിട്ട് വരാം....
"ഊം...ആലിയ മൂളി...ഒരു പന്ത്രണ്ടു മണിയോടെ അവർ ഹോസ്പിറ്റലിൽ എത്തി.....
അകത്തേക്ക് കയറിയ ആലിയ കണ്ടത് റൂമിനു വെളിയിൽ നിൽക്കുന്ന ബീന മാമിയെ ആണ്.....
"മാമി എപ്പോൾ വന്നു.....
"ഞാൻ ഒരു പത്തരയോടെ എത്തി.....
"അഷീമായും നസിയും പോയോ.....
"ഹാ....അവർ പോയി...ബാരിയോടൊപ്പം....അവർക്കു ഒരുമണിയോടെ എയർപോർട്ടിലേക്ക് പോകാനുള്ള വണ്ടി വരില്ലേ.....
"ചേട്ടത്തി നിങ്ങള് സംസാരിച്ചു നിൽക്ക്...ഞാൻ ഒന്ന് പോയിട്ട് വൈകുന്നേരത്തേക്ക് വരാം.....അസ്‌ലം പറഞ്ഞു.....
"ആ ശരി അനിയാ....അസ്‌ലം യാത്ര പറഞ്ഞിറങ്ങി.....
"എന്തായാലും നീ കാണുവല്ലോ വൈകുന്നിടം വരെ...ഞാനെന്നാൽ പൊയ്ക്കോട്ടേ...നീ വരുത്തില്ലെങ്കിലോ എന്ന് കരുതിയാണ് ഞാൻ വന്നത്...ബീന മാമി പറഞ്ഞു.....
"ആ ശരി മാമി....
"പോകുന്നതിനു മുമ്പ് പുന്നപ്ര ഒന്ന് കയറണം.....ബാരി ഇറങ്ങുന്നതിനു മുമ്പ് കാണാൻ പറ്റിയാലോ....
"ഓ...ഇപ്പോൾ കണ്ടിട്ടെന്തിനാ.....ആലിയ ഒരു സുഖക്കുറവ് പോലെ പറഞ്ഞു.....
ബീന മാമി ഇറങ്ങി ഒരോട്ടോ വിളിച്ചാണ് പുന്നപ്രക്ക് പോയത്.....ചെന്നപ്പോൾ ബാരിയും നസീറയും ഇറങ്ങാൻ തയാറായി ടാക്സി കാത്തു നിൽക്കുന്നു....അഷീമ മകനെ ചേർത്ത് പിടിച്ചുകൊണ്ടു കരയുകയാണ്......
"കരയാതെ....അഷീ...എല്ലാം ശരിയാകും.....നസീറ ആശ്വസിപ്പിച്ചു......
"അല്ല ബീന മാമിയോ.....എന്താ ഇങ്ങു പോരുന്നത്.....അവിടെ ആശുപത്രിയിൽ ആരുണ്ട്.....ബാരി
💬 Comments
View all comments