Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]
സമയം എടുക്കും....ഒന്ന് സഹായിച്ചാൽ ഞാൻ ഉടൻ തന്നെ തിരികെ നൽകാം.....
"എന്താ ഇങ്ങനെ....ജി കെ എന്റെ ജേഷ്ഠനെപ്പോലെയല്ലേ.....പക്ഷെ ഞാൻ എങ്ങനെ പണം അവിടെ .....എത്തിക്കും എന്നുള്ളതാണ്.....ഒന്നരമണിക്കൂർ
കഴിയുമ്പോഴേക്കും ഞാനിറങ്ങും.....ഒരു കാര്യം ചെയ്യൂ ഹോസ്പിറ്റൽ കൗണ്ടറിൽ ചെന്ന് അവരുടെ അക്കോണ്ട് നമ്പർ വാങ്ങിക്കോ....നമ്മുക്ക് ആർ ടി ജി എസ് വഴി ട്രാൻസ്ഫർ ചെയ്യാം....നെഫ്ട് ആണെങ്കിൽ എനിക്ക് തോന്നുന്നു രണ്ടു ലക്ഷം വരെ പറ്റുകയുള്ളൂ എന്ന്....സമയം കളയണ്ട...ചെന്ന് ചോദിക്കു.....
"ശരി ബാരി.....പാർവതി ഫോൺ വച്ച്.....തനിക്കു വിലപേശിയവനെയും തങ്ങളുടെ അവസ്ഥയെ മുതലെടുത്ത സുജാതയേയും പുശ്ചത്തോടെ നോക്കിയിട്ടു ഹെന്റെ ഗുരുവായൂരപ്പ എന്നും വിളിച്ചുകൊണ്ട് പാർവതി കൗണ്ടറിലേക്ക് ചെന്ന്.....വിവരം പറഞ്ഞു....അവർ അപ്പോൾ തന്നെ ബാങ്ക് ഡീറ്റെയിൽസ് നൽകി....പാർവതി ഉടൻ തന്നെ ബാരിയെ വിളിച്ചു ഡീറ്റെയിൽസ് നൽകി....
"എല്ലാം അരമണിക്കൂറിനുള്ളിൽ പര്യവസാനിച്ചു.....തിരികെ എത്തുമ്പോൾ തന്റെ എല്ലാമെല്ലാമായ ജി കെ യെ സ്ട്രെക്ച്ചറിൽ കിടത്തി ഓ.ടി യിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്.....ബാരിക്ക് മനസാ നന്ദി പറഞ്ഞുകൊണ്ട് ഫാരിയെയും ആര്യയെയും ചേർത്ത് പിടിച്ചു....
"എന്തായി പണമടച്ചൊ...സുജാത തിരക്കി....അല്ല ജി കെ സാറിനെ കൊണ്ട് പോകുന്നു....
"ഹാ....ആരുമില്ലാത്തവർക്ക് ദൈവം തുണ എന്ന് കേട്ടിട്ടില്ലേ....അത് തന്നെ .....
"അപ്പോൾ ഈ കാശോ.....സുജാത കയ്യിലിരുന്ന കാശ് നീട്ടി ചോദിച്ചു.....
"അതിനി വേണ്ടാ.....ചെയ്ത ഉപകാരങ്ങൾക്ക് ഒക്കെ നന്ദി.....പാർവതി തൊഴുതുകൊണ്ട് പറഞ്ഞു....സുജാത തിരികെ പടിയിറങ്ങുമ്പോൾ മനസ്സിൽ വീണ്ടും താഴ്ത്തപ്പെടുന്നോ എന്ന ചിന്ത തലപൊക്കി...ജി കെ അറത്തിട്ടിട്ടും തിരികെ വരാൻ പോകുന്നു....ഏതു പന്നയ്യാനാണോ ഇപ്പോൾ സഹയിച്ചത്...മനസ്സിൽ ആയിരം ചോദ്യങ്ങളുമായി ഇറങ്ങിയ സുജാത സുരേഷിനെ വിളിച്ചു വിവരം പറഞ്ഞപ്പോൾ....അവിടെ നിന്നും കേട്ട വാർത്ത അത്ര ശുഭകരമല്ലായിരുന്നു.....പോളിംഗ് ശതമാനം കുറവാണത്രേ.......പാർട്ടിക്കാരെ
💬 Comments
View all comments