0%

Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]

Author : ജി.കെ Read All Parts 9.4K
ഇത്തിക്കുള്ള സ്‌പെഷ്യൽ ഉണ്ണിയപ്പമാണ് മറക്കാതെ കൊണ്ടുപോകണം എന്ന് പറഞ്ഞു...ഇന്ന് ഇറങ്ങാൻ നേരം ബീന മാമി വന്നപ്പോഴാണ് അതോർത്തത്.....നസീറ പറഞ്ഞു...അതാണ് ഹാൻഡ്ബാഗിൽ ഇടേണ്ടി വന്നത്.... "എന്റെ മനസ്സിൽ എന്തെക്കെയോ മിന്നി മാഞ്ഞു...നൈമക്കായി സ്‌പെഷ്യൽ ഉണ്ണിയപ്പം...അതും ആലിയ ചേട്ടത്തി വക...ഞാൻ വെയ്റ്റിംഗ് ഏരിയായിൽ  എത്തി ബാഗ് തുറന്നു ആ ഉണ്ണിയപ്പം പൊതിഞ്ഞ കവർ എടുത്തു.....എന്നിട്ടു അടുത്ത് കണ്ട ഡസ്റ്റ് ബിന്നിലേക്കിട്ടു.... "അയ്യോ അതെന്താ കളഞ്ഞത്....നസീറ ചോദിച്ചു.... "ഉമ്മയും വാപ്പയുമൊഴിച്ചു ബാക്കിയെല്ലാ സാധനവും അവിടെ കിട്ടും ...തന്നെയുമല്ല ഇവിടെ ആയതുകൊണ്ടു പറഞ്ഞു പോരാൻ പറ്റി...ബഹറിനിൽ സ്‌ക്രീനിങ്ങിൽ ഇടുമ്പോൾ അവരും ഇത് പോലെ തടഞ്ഞാൽ നമ്മുടെ സമയം പോകില്ലേ....പിന്നെ ഇത് ഉണ്ണിയപ്പമല്ലേ....അത് നമുക്ക് ഇഷ്ടം പോലെ അവിടെ നിന്നും വാങ്ങാം....
"ശ്ശേ....എന്റെ ഓരോ മന്ദബുദ്ധിത്തരങ്ങളെ.....ഞാൻ ആദ്യമായിട്ടല്ലെ  ഇക്ക അതാണ്..... "ഹാ അത് സാരമില്ല.....കോഫിയോ മറ്റോ വേണോ നസി.... "വേണ്ട ഇക്ക.... ഏകദേശം ഒരു മണിക്കൂറിനകം ബോർഡിങ്ങിനുള്ള അന്നൗൻസ് വന്നു....ഫ്‌ളൈറ്റിൽ കയറി.....കൊച്ചി യിൽ നിന്നും ബഹ്റൈനിലേക്ക്......പച്ചപ്പുകളെയും കീറിമുറിച്ചു അറബിക്കടലിന്റെ മുകളിലേക്ക് എയർബസ് 320 ഞങ്ങളെ വഹിച്ചുകൊണ്ട് കുതിച്ചുയർന്നു......നാല് മണിക്കൂർ കൊണ്ട് മനാമ ഇന്റർനാഷണൽ എയർപോർട്ടിൽ ഗൾഫ് എയർ വിമാനം ഇറങ്ങി.....ട്രാൻസിറ്റ് പാസഞ്ചേഴ്‌സ് ഏരിയയിലേക്ക് ഞങ്ങൾ നടന്നു.....ചുമ്മാതെ ഞാൻ ഡിസ്പ്ളേ ബോർഡിലേക്ക് കണ്ണോടിച്ചു....ബഹ്‌റൈൻ ദോഹ ഫ്‌ളൈറ്റ് ക്യാൻസൽഡ്.....ഇതെന്താ അങ്ങനെ....ഗൾഫ് എയർ മാത്രമല്ല....ഖത്തർ എയർവെയ്സും ക്യാൻസൽ ചെയ്തിരിക്കുന്നു.....ഇതെന്താണ് ഇത്രപെട്ടെന്ന് ഇങ്ങനെ....അവിടെ ട്രാൻസിറ്റിൽ നിന്ന ബംഗാളിയോട് വിവരം തിരക്കി.... ഭായി ക്യാ ഹുവാ? യെഹ് ദോഹ ക ഫ്‌ലൈറ്റ് ക്യും ക്യാൻസൽ ഹൈ.... "ഏറെ ഭായി ഖത്തർ ക സബി ഫ്‌ളൈറ്റ് ക്യാൻസൽ കിയാ....ആപ് കഹാം സെ ആരെ....

💬 Comments

View all comments