0%

Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]

Author : ജി.കെ Read All Parts 7.9K

മതി.....

"നോക്ക്....അഷീമ എന്തിനാ ഈ വാശിയും വൈരാഗ്യവുമെല്ലാം....ഞാൻ എല്ലാം തീർത്തു നിന്നെ സ്വീകരിക്കാൻ വന്നതല്ലേ.....

"ത്ഫൂ....സ്വീകരിക്കാൻ....ഉണ്ടാക്കിയ കൊച്ചിനോടില്ലാത്ത എന്ത് സ്നേഹമാണ് ആവോ ഇനി എനിക്ക് തരാനുള്ളത്.....

"നോക്ക് അഷീമ നമ്മുടെ ഒരു പുതിയ ജീവിതമായിരിക്കും....നമ്മുടെ മകനും ആരുമില്ലാത്ത ഒരു പുതിയ ജീവിതം.....

"അപ്പോൾ കൊച്ചിനെ എന്താ അനാഥാലയത്തിൽ ആക്കാൻ പോകുകയാണോ.....

"നീ എഴുതാപ്പുറം വായിക്കാതെ....ഇപ്പോൾ നിനക്കുള്ള വിസ മാത്രമേ ഉള്ളൂ...മകനെ കൊണ്ടുപോകാൻ നമ്മുക്കവിടുത്തെ ചുറ്റുപാടുകൾ നിനക്കും പൊരുത്തപ്പെടുന്നു എന്ന് തോന്നുമ്പോൾ നമ്മുക്ക് വന്നു രണ്ടു മാസം കഴിഞ്ഞു കൊണ്ട് പോകാം....

'അപ്പോൾ ആ രണ്ടുമാസം എന്റെ മോനോ.....

"അവനെ എറണാകുളത്തു എനിക്കറിയാവുന്ന ഒരു കോൺവെന്റിലാക്കാം.....

"ഓഹോ...എല്ലാം തന്നെ അങ്ങ് തീരുമാനിച്ചോ....നടക്കില്ല....എന്റെ മകനുണ്ടെങ്കിലേ ഞാനും വരൂ.....

"എന്ന് പറഞ്ഞാൽ എങ്ങനെയാ.....ഇത്രയും കാശുമുടക്കി നിനക്ക് വിസയുമെടുത്തു....ഞാൻ വന്നപ്പോൾ....

"എന്നും പറഞ്ഞു ഞാൻ ജന്മം നൽകിയ എന്റെ കുഞ്ഞിനെ വല്ല ഇടതും കൊണ്ട് പോയി നിർത്തണോ....നടക്കില്ല.....ഒരു കാര്യം...രണ്ടു മാസത്തെ സമയം എന്റെ മകനെ കൂടി കൊണ്ടുപോകാൻ....അത്രയും നാൾ അവൻ ബീന മാമിയുടെ വീട്ടിൽ നിൽക്കും...എനിക്കും വിശ്വാസം എന്ന് തോന്നുന്ന ഒരിടം ആയതു കൊണ്ട്....

തന്റെ പ്രതീക്ഷകൾ പാളുന്നു എന്ന തോന്നൽ വന്നപ്പോൾ അവൻ അയഞ്ഞു....എന്നാൽ ശരി..അവനെ നീ പറയുന്നിടത്തു ആക്കിക്കോ.....പക്ഷെ നീ എന്നോടൊപ്പം വരണം....

"അത് വരാമെന്നു സമ്മതിച്ചല്ലോ....ഇനി എന്താ വേണ്ടത്...കഴിഞ്ഞില്ലേ....

"ഇല്ല...കഴിഞ്ഞില്ല....അതും പറഞ്ഞു അവൻ അഷീമയുടെ കയ്യിൽ പിടിച്ചു വലിച്ചു സുനീറിന്റെ റൂമിനുള്ളിലേക്കാക്കി....എന്നിട്ടു അവളെ കടന്നു പിടിച്ചു ....അവൻ പ്രതീക്ഷിക്കാതെ അവൾ അവന്റെ കാരണം നോക്കി പൊട്ടിച്ചു.....

അവൻ പതറി പോയി....എന്നിട്ടും വിടാതെ അവൻ അവളെ കടന്നു പിടിക്കാൻ ശ്രമിച്ചു.....

💬 Comments

View all comments