Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]
ഈ വാർഷികത്തിന് മോനാനായരും ജാനു സിത്താരയും എത്തുന്നതായിരിക്കും.....
"സൂരജ് തിരിഞ്ഞു അവറാച്ചനോട് പറഞ്ഞു...അവരുടെ ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് വാട്ട്സാപ്പിലോട്ടു ഇട്ടേക്കണേ.....
"അതിനെന്താ..അവറാച്ചൻ മൊബൈലിൽ നിന്നും മോനാ നായരുടെ ഫോട്ടോ സൂരജിനിട്ടുകൊടുത്തു....അവന്റെ മനസ്സിൽ ആ ഫോട്ടോ കണ്ടപ്പോൾ മറ്റു ചില പദ്ധതികളാണ് തിളങ്ങിയത്.....
അടുത്ത വിഷയം നമ്മുടെ മെയിൻ സ്പോൺസറായ സൂരജിനെ ആദരിക്കലാണ്....അതിനർക്കെങ്കിലും എതിർപ്പുണ്ടോ....അത് നമ്മുടെ ജാനു സിതാര ആദരിക്കുന്നതായിരിക്കും.....
എല്ലാവരും കൈ അടിച്ചു പാസ്സാക്കി.....ഭക്ഷണവും കഴിഞ്ഞു എല്ലാവരും പിരിഞ്ഞു...സൂരജ് നേരെ പോയത് ദോഹയിലുള്ള സീ ഡി കടയിലേക്കാണ്....അവിടെ നിന്നും നരൻ,നാല് പെണ്ണുങ്ങൾ,സർക്കാർ കോളനി എന്നീ മൂന്നു സീ ഡികൾ വാങ്ങി....
"അല്ല....ഇതൊക്കെ ഇങ്ങള് ഇതൊക്കെ എന്തിനാ ഇപ്പയ് ബാങ്ങിയെ.....സുബീന തിരക്കി....
"ആവശ്യമുണ്ട് മുത്തേ.....അവറാച്ചൻ നമ്മുടെ കോണിയാ.....തല്ലെന്നതേ ഡിന്നർ സൂരജിനൊപ്പമല്ല.....നമ്മടെ ബോസിനൊപ്പം മോനാനായർ ഡിന്നർ കഴിക്കും....അതിലൂടെ നമ്മള് കയറും....ആളൊരു പെണ്ണ് വീരനാണ് എന്ന് നിനക്കറിയില്ലേ.....
"ഇങ്ങടെ ഒടുക്കത്തെ പുദ്ധി...സുബീന ചിരിച്ചുകൊണ്ട് പറഞ്ഞു...അവർ ഫാം ഹൗസിൽ എത്തുമ്പോൾ അവരെ കാത്തു ഖത്താണിയുണ്ടായിരുന്നു.....
*********************************************************************************************
അസ്‌ലം തിരികെ വരുമ്പോൾ അവന്റെ കയ്യിൽ സാംസങിന്റെ ഒരു സ്മാർട്ഫോണും ഐഡിയയുടെ ഒരു സിമ്മും ഒപ്പം ബാംഗ്ലൂരിനുള്ള ടിക്കറ്റുമുണ്ടായിരുന്നു......അവനകത്തേക്കു വന്നു വിളിച്ചു..."ഫാരി....മോളെ.....
വിളി കേട്ടുകൊണ്ട് ഫാരിയും ആലിയെയും ഇറങ്ങി വന്നു.....
"ആ അനിയൻ എത്തിയോ.....ഞങ്ങളെ ആക്കിയിട്ടു എങ്ങോട്ടു പോയതാ....
"അതോ...മോളൂട്ടിക്ക് ഒരു സാധനം വാങ്ങാൻ പോയതല്ലേ....ഫാരിയുടെ തോളിൽ കയ്യിട്ടുകൊണ്ടു അസ്‌ലം പറഞ്ഞു....ആ തോളിൽ കയ്യിട്ടപ്പോൾ ഒരു കരിംതേളു പുളയുന്നതുപോലെ ഫാരിക്ക് തോന്നി....അവൾ ആ കൈ തട്ടി മാറ്റി.....
"ദേ...ഇത് മോൾക്ക് ഒരു സ്മാർട്ട് ഫോൺ....ഇത് നെറ്റോടു കൂടിയ സിം കാർഡ്.....പിന്നെ ഇത് നാളത്തേക്കുള്ള ബാംഗ്ലൂർ ടിക്കറ്റ്
💬 Comments
View all comments