0%

Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]

Author : ജി.കെ Read All Parts 8.4K

ഇതെന്താ രണ്ടു പേരും യൂണിഫോമിലാണല്ലോ......സുനീർ ചിരിച്ചു കൊണ്ട് പറഞ്ഞു.....

"അതെ ഞങ്ങൾ ആങ്ങളയും പെങ്ങളും തീരുമാനിച്ചിറങ്ങിയതാ...നിങ്ങൾക്ക് ഒരു സർപ്രൈസ് തരാൻ.....നസീറ പെട്ടെന്ന് കയറി പറഞ്ഞു.....

"പെണ്ണെന്നത് മഹാ സംഭവം തന്നെ ...ബാരി മനസ്സിൽ ഓർത്തു......

അളിയാ ഉമ്മയ്ക്ക് എങ്ങനെയുണ്ട്.....സുനീർ തിരക്കി.....

"അതെ അവസ്ഥ തന്നെയാ.....ബാരി പറഞ്ഞു.....അവർ ലഗേജുമായി സുനീറിന്റെ വണ്ടിക്കു അരികിലേക്ക് നീങ്ങി.....ലഗേജുകൾ എടുത്തു വച്ച് യാത്ര തുടങ്ങി...നസീറ ദോഹ നഗരത്തിന്റെ കാഴ്ചകളിൽ ലയിച്ചിരുന്നു....

"ആലിയ ഇത്തി എന്ത് പറയുന്ന്നു...ഒരു സഡൻ ഷോക്കായി കാണും ഫാറൂഖിക്കയുടെ മരണം ഇല്ലേ ഇക്ക....നൈമ തിരക്കി.....

"ഓ....അവർക്കു ഭ്രാന്താടീ.....ഇപ്പം ആ കൊച്ചു പെണ്ണിന്റെ പഠിത്തം നിർത്താൻ പോകുവാണെന്നു കേട്ട്....ആ തരികിട അസ്ലാമാണ് ഇപ്പോൾ കൂട്ട്...അഷീമ ഉടനെ ദുബായിക്ക് പോകും.....

"ഒന്ന് പോ ഇക്ക....അവൻ അതെല്ലാം നിർത്തി അവളെ സ്വീകരിച്ചു കൊണ്ടുപോകാൻ വന്നതല്ലേ...അതിലിപ്പോൾ എന്താണ് ഒരു തെറ്റ്......

"നമ്മുക്ക് കണ്ടറിയാം ഇല്ലേ....സുനീറെ.....ഇവിടെ അവസ്ഥയൊക്കെ എങ്ങനെയുണ്ടെടാ.....

"ഒരു കുഴപ്പവുമില്ല.....പഴയതു പോലെ തന്നെ....പാല് പിന്നെ സൗദിയിൽ നിന്നല്ലേ വരുന്നത്.....അതിന്റെ ഒരു ഷോർട്ടേജ് ഉണ്ട്....ഉടനെ തന്നെ ആസ്‌ട്രേലിയയിൽ നിന്നും പശുക്കളെ ഇറക്കുന്നുണ്ട് എന്ന് കേട്ട്.....പിന്നെ ഇന്ത്യയും വലിയ സഹായമല്ലേ ചെയ്യുന്നത്......

"പുതിയ ഷോപ്പ് ഒക്കെ എവിടെ വരെ ആയി.....ബാരി തിരക്കി....

"അളിയനും നസിയും കൂടി എത്തിയിട്ട് ഓപ്പൺ ആക്കാം എന്ന് കരുതി.....

അവർ ഫ്‌ളാറ്റിന് മുന്നിൽ എത്തി.....വണ്ടി പാർക്ക് ചെയ്തിട്ട് എല്ലാവരും ഇറങ്ങി ലഗേജുമായി അകത്തേക്ക് കയറി......ബാരി കയറി ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചു പുറത്തേക്കിറങ്ങി....അപ്പോഴേക്കും നസീറയും കുളിക്കാൻ കയറി.....കുളി കഴിഞ്ഞു നസീറയും ഇറങ്ങി വന്നു അതെ ഡ്രെസ്സിൽ തന്നെ...."എന്നാൽ ഇനി ഞങ്ങൾ ഇറങ്ങട്ടെ ഇത്തി....സുനീറാണ് ചോദിച്ചത്.....

💬 Comments

View all comments