0%

Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]

Author : ജി.കെ Read All Parts 8.5K

ഒരു വില്ലയെടുത്തു അങ്ങോട്ട് മാറാം....പോരെ....അതൊക്കെ പോട്ടെ യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.....

"കുഴപ്പമില്ലായിരുന്നു....ഇക്ക ഇങ്ങനെ എന്നോട് സംസാരിക്കുന്നത് തന്നെ ആദ്യമായിട്ടാ അത് തന്നെ അത്ഭുതം....

"ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു എന്റെ നസി കുട്ടൻ....

"അത് പോട്ടെ..ഇപ്പോഴും വീശലുണ്ടോ.....

"ഏയ്..ഇല്ല...അതന്നത്തെ മാനസിക സമ്മർദ്ദത്തിൽ വീശിപ്പോയതല്ലേ.....

"അൽപ സ്വല്പം വീശുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല കേട്ടോ....അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.....

"നമ്മുക്ക് നാളെ ഉച്ചകഴിഞ്ഞിട്ടു ഷോപ്പിംഗിനു പോകണം....ഇവിടുത്തെ ലുലു ഹൈപ്പർമാർക്കറ്റിൽ....കൂടെ നൈമാ ഇത്തയെയും കൂട്ടാം.....

"ഇടപ്പള്ളിയിൽ ലുലുമാൾ വന്നപ്പോൾ ഏതോ അത്ഭുത ലോകം കാണാൻ പോകുന്നത് പോലെയാ ഞങ്ങൾ പോയത്....നസീറ പറഞ്ഞു.....

"അത് ആദ്യത്തെ ഔട്ട് ലെറ്റല്ലേ ഇന്ത്യയിൽ അതുകൊണ്ടാണ്....ഇവിടെ ഞങ്ങള് ചാള വാങ്ങിക്കുന്ന കടയാണ് ലുലു.....സുനീർ ചിരിച്ചു കൊണ്ട് പറഞ്ഞു.....അവർ അവരുടെ ഫ്ലാറ്റിലെത്തി.....മറ്റെന്നാൾ വെള്ളിയാഴ്ചയാണ് നമ്മുടെ ഷോപ്പിന്റെ ഉത്‌ഘാടനം.....ഉച്ച കഴിഞ്ഞു....

അവർ ഫ്ലാറ്റിലേക്ക് കയറി.....നൈമ ഇത്തിയുടെ ഫ്‌ളാറ്റോളം വലിപ്പമില്ലെങ്കിലും സിംഗിൾ ബെഡ്‌റൂം ഫ്‌ളാറ്റ്‌..നാട്ടിലെ മുറി എങ്ങനെയാണോ സുനീർ സജ്ജീകരിച്ചിരിക്കുന്നത് അത് പോലെ തന്നെ ഇവിടെയും....വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മുറി....അവൾ ഹാളിൽ നോക്കി.....ഫിലിപ്സിന്റെ ടീ വി.....ചുവരിൽ ഫ്‌ളവർ വെസ് തൂക്കിയിരിക്കുന്നു.....ബെഡ് റൂമിലേക്ക് കയറി....രണ്ടു അലമാരകൾ...ഡബിൾ കോട്ട ബെഡ്....അതിൽ പൂക്കൾ ഉള്ള ഒരു നീല ബെഡ്ഷീറ്റ് വിരിച്ചിരിക്കുന്നു......അവൾക്കു ശരീരത്തിൽ തണുപ്പടിക്കുന്നത് പോലെ തോന്നി......അപ്പോഴേക്കും ഡോർ ലോക്ക് ചെയ്തു സുനീരും എത്തി.....

"എന്താടോ തണുപ്പുണ്ടോ......

"ഊം...അവളൊന്നു മൂളി...സുനീർ അവളെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു......ഇപ്പോഴോ.....എന്നിട്ടു ചുണ്ടു കൊണ്ട് കഴുത്തിൽ ഉമ്മ വച്ച്....

അവൾ തിരിഞ്ഞു അവന്റെ കണ്ണുകളിലേക്കു നോക്കി...അവന്റെ കണ്ണുകളിലെ കാമാതുരമായ നോട്ടം..പക്ഷെ അവൾക്കെന്തോ .....പോലെ തോന്നി....

"നല്ല യാത്ര ക്ഷീണം ഉണ്ട്.....ഒന്ന് കിടന്നാൽ മാറുമായിരിക്കും.....അല്ലെ ഇക്ക

💬 Comments

View all comments