Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]
ചത്തിട്ട് നാളേറെ ആയില്ലേ...പിന്നെന്തിനാ പട്ടിയെ പോലെ മോങ്ങുന്നത്..അസ്‌ലം ദേഷ്യത്തോടെ ചോദിച്ചു.....
അവൾ ഒന്നും മിണ്ടാതെ ഹാളിലേക്കിറങ്ങി ...കറുത്ത് കരുവാളിച്ച ആ വാഷ് ബേസിനിൽ കൈ കഴുകാൻ തോന്നുന്നില്ല....എന്നാലും അവൾ കഴുകി ..അവളുടെ കണ്ണുകൾ ആ വേസ്റ്റ് ബിന്നിലേക്കു പാഞ്ഞു.....റ്റിഷ്യൂവിനു ഒപ്പം കിടക്കുന്ന കോണ്ടം....ശുക്ലം നിറഞ്ഞിരിക്കുന്നു.....വന്നവൻറെ കാമശമനം നടന്ന കോണ്ടം......അവൾക്ക് ഓക്കാനം വന്നു....അവൾ കൈ കഴുകി....
"ഇവിടെ വന്നിരുന്നു കഴിക്ക്...അസ്‌ലം പറഞ്ഞു....അവൾ ഒരു മൂലയിൽ വന്നിരുന്നു പൊറോട്ട ശകലം പിച്ചി തിന്നിട്ടു മതിയെന്ന് പറഞ്ഞു
"വേണമെങ്കിൽ കഴിച്ചാൽ മതി..അസ്‌ലം പറഞ്ഞിട്ട് അവളുമാരോടൊപ്പം ഇരുന്നു അവൻ കഴിച്ചു....അഷീമ എഴുന്നേറ്റ് കൈ കഴുകി മുറിയിലേക്ക് പോയി.... "പടച്ചവനെ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്....അവൾ കണ്ണുകൾ നിറഞ്ഞു കണ്ണുകൾ മുകളിലേക്കുയർത്തി കൊണ്ട് ചോദിച്ചു....ആരെയും വിളിക്കാൻ മാർഗമില്ല.....സിം പോലുമില്ല.....എന്റെ മോൻ....അവനെ ഓർത്തപ്പോൾ അഷിയുടെ കണ്ണുകൾ നിറഞ്ഞു.....അവൾ അങ്ങനെ ആ മൂലയിൽ ചാരിയിരുന്നു.....തണുത്തിട്ടു വയ്യ....അവൾ ബ്ലാങ്കറ്റ് വലിച്ചു കാലിലേക്കിട്ടു.....ആ ഇരുപ്പ് ഏറെ നേരം ഇരുന്നു....ഉറക്കം കണ്ണുകളെ മാടി വിളിക്കുന്നു..പക്ഷെ ഉറങ്ങാൻ ഉള്ളിൽ ഭയം പോലെ.....തന്റെ ഭർത്താവ് എന്ന ചതിയന്റെ വലയത്തിൽ വീണിരിക്കുന്നു....അപ്പോഴാണ് അൽതാഫ് പറഞ്ഞത് അവൾക്കോർമ്മ വന്നത്....പാവം ഫാരിമോൾ.....ആ നശിച്ച പെണ്ണുംപിള്ളയാണ് ഇതിനെല്ലാം കാരണം....അവളുടെ ഉമ്മ.....അവൾ എഴുന്നേറ്റ് കതകടക്കാൻ ആയി പോയി.....ഉറക്കം ആണ് ശ്വാശ്വത പരിഹാരം.....ഹാളിലേക്ക് അവൾ നോക്കി.....ഫിലിപ്പൈനി പെണ്ണിന്റെ മടിയിൽ തലവച്ചു കിടക്കുന്ന അസ്‌ലം.....എന്തെക്കെയോ പറഞ്ഞുള്ള കളിയും ചിരിയുമാണ്....താനുണ്ടെന്ന ചിന്ത പോലുമില്ല.....അവൾ കതകടച്ചിട്ടു കട്ടിലിൽ ചാരിയിരുന്നു...കിടക്കാൻ തോന്നുന്നില്ല.....അത്രയ്ക്ക് വൃത്തിഹീനമായ കട്ടിൽ.....അപ്പോഴാണ് അസ്‌ലം അങ്ങോട്ട് കയറി വന്നത്.......
"എനിക്ക് തിരികെ പോകണം.....അവൾ അവനെ നോക്കി കൊണ്ട് പറഞ്ഞു.....
"എവിടേക്ക്.....അവൻ രൂക്ഷമായി ചോദിച്ചു.....
"എന്റെ മോന്റടുത്തേക്ക്.....
"അങ്ങനെ
💬 Comments
View all comments