Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
അവളുടെ പക്ഷം പിടിച്ചിരുന്നോ? അവിടെ ചെന്നപ്പോൾ അവൾ എല്ലാം മറന്നു കാണും.....ആ റംലയുടെ കാര്യമാണ് കഷ്ടം.....എല്ലാരുമുണ്ടായിട്ടും ആരുമടുത്തില്ലാത്ത അവസ്ഥയെ.....ബോധം ആകെ പോയ ലക്ഷണമാ....ഞാൻ രാവിലെ ഇങ്ങോട്ടിറങ്ങും വരെയും ബോധം വന്നിട്ടില്ല.....അരക്കു താഴോട്ട് നിശ്ചലമാണെന്നാണ് നേഴ്സ് പറഞ്ഞത്......ആ മൂത്ത പന്നിക്കൊന്നു വന്നു നിന്നുകൂടെ....ആയ കാലത്തു നമ്മക്ക് ഒരുപാട് സഹായം ചെയ്തിട്ടുണ്ടല്ലോ അതുകൊണ്ടാണ് ഒരു കൂട്ടായി ഞാൻ പോണത്.....ബീന പറഞ്ഞു.....
"രക്ഷപ്പെടുമോ അമ്മാ.....എന്നാലും ആ ആലിയ ഇത്തി എന്തൊരു മനസാക്ഷി ഇല്ലാത്ത സാധനമാണ് ഇല്ലേ അമ്മാ.....ബാക്കി മൂന്നുപേരെ പോലെയും അല്ല.....തനി താടക......ആലിയ ഇത്തിക്കു ഒന്ന് വന്നു നിന്നുകൂടെ....ഞാനെന്തായാലും ബാരി ഇക്കയെ അറിയിക്കാൻ പോകുവാ.....അവരുടെ അവസ്ഥ....എന്തെങ്കിലും വഴി കാണണമെങ്കിൽ ഇക്ക തന്നെ വിചാരിക്കണം.....
"അത് ശരിയാ .....നീ ബാരിയെ അറിയിച്ചോ.....നിന്റെ ഇന്റർവ്യൂ കഴിഞ്ഞ വിവരം.....
"അത് ഞാൻ മിനിങ്ങാന്നു തന്നെ അറിയിച്ചു......പിന്നെ വിസയുടെ കാര്യം അല്പം പെന്റിങ്ങിൽ വക്കാൻ പറഞ്ഞു.....എന്നാലും പ്രതീക്ഷയില്ല അമ്മാ.....സർക്കാർ ജോലിയല്ലേ...വലിയ പിടിപാടുള്ളവർ കയറിപറ്റും.....ഈ പി എസ് സി ടെസ്റ്റിന്റെ വാലിഡിറ്റി തന്നെ കളയുമോന്നാ ഇപ്പോൾ പേടി....കാരണം ഇതിനു മുന്നേ നടന്നതിൽ കോപ്പിയടിച്ച കേസിൽ മൂന്നെണ്ണം അകത്താണ്.....
"അതൊന്നും ഇല്ലെടാ...നമ്മടെ കഷ്ടപ്പാട് ഒക്കെ പടച്ചവൻ കാണുന്നുണ്ട്.......ഇനി ഇരുന്നാല് അകത്തെ ജോലിയൊന്നും നടക്കില്ല...നീ ഇന്ന് പോകുന്നുണ്ടോ തിരുവനന്തപൂരത്തിന്......
"ഇല്ല അമ്മാ.....ഞാൻ എന്തെങ്കിലും അറിഞ്ഞിട്ടു പോകാമെന്നു കരുതി.....
"എന്നാൽ മോനിന്നു നിന്റെ കൂടെ നിൽക്കട്ടെ.....ഞാൻ അവനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയാൽ ആകെ ബുദ്ധിമുട്ടാണ്.....
"അത് സാരമില്ല അമ്മാ.....അവനെന്റെ കൂടെ നല്ല കൂട്ടാണല്ലോ.....അല്ലേടാ കുട്ടാ.....അവന്റെ തടിയിൽ പിടിച്ചുകൊണ്ടു ചോദിച്ചു....
"ഞാൻ വാപ്പിയോടൊപ്പം നിന്നോളം....അഷീമയുടെ മോൻ പറഞ്ഞു.....അപ്പോഴാണ് ആരോ മതിലിനു മുകളിൽ കൂടി എത്തി
💬 Comments
View all comments