0%

Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]

Author : ജി.കെ Read All Parts 12.1K

കൊട്ടുന്നത് പോലെ മുഴങ്ങുന്നുണ്ടായിരുന്നു.....ഞാൻ ഉദ്ദേശിച്ചതുപോലെ ഒന്നും ആകല്ലേ കാര്യങ്ങൾ എന്ന് വരെ ചിന്തിച്ചു കൊണ്ട് സിസ്റ്റത്തിന് മുന്നിൽ വന്നിരുന്നു....മോണിറ്റർ ഓണാക്കി സി സി ക്യാം ഫോൾഡർ ഓപ്പൺ ചെയ്തു തീയതി സെലക്ട് ചെയ്തു ഇപ്പോഴും റിക്കോർഡിങ് മോഡിലാണ്....ഞാനതു ഓഫ് ചെയ്തിട്ട്...ഫയൽ ഓപ്പൺ ചെയ്തു....ഞാൻ രാവിലെ ഇറങ്ങിയ സമയം മുതലുള്ളത് മൂന്നു ക്യാമറയിലെയും മൂന്നു വിൻഡോകളിൽ ആക്കി ഇട്ടു കൊണ്ട് പ്ലെ ചെയ്തു ആദ്യം കോറിഡോർ മുതൽ ഫ്രണ്ട് ഡോർ വരെയുള്ള വ്യൂ....ഞാൻ ഇറങ്ങുന്നു....പുറത്തു നിന്നും ഷൂ എടുത്തു ഇടുന്നു....ഞാൻ നടന്നു പുറത്തേക്കു പോകുന്നു....പിന്നെ പത്തുമിനിറ്റോളം ഒന്നും തന്നെയില്ല....അത്രയും നേരം അകത്തു ഹാളിൽ അസ്വാഭാവികത ഒന്നുമില്ല.....ബെഡ്‌റൂം ക്യാമറയിൽ നൈമ ബെഡിലിരിക്കുന്നു.....അവളുടെ മൊബൈൽ അടിക്കുന്നു...എടുത്തു എന്തോ സംസാരിച്ചിട്ട് ചരിക്കുന്നു ഫോൺ വക്കുന്നു.....വീണ്ടും ഞാൻ പുറത്തെ ക്യാമറയിലെ വിഷനിലേക്കു പോയി....സുനീർ പിറകോട്ടു നോക്കികൊണ്ട്‌ പന്തിയല്ലാത്തതു പോലെ രണ്ടു മൂന്നു പ്രാവശ്യം നോക്കുന്നു....എന്നിട്ടു വന്നു ഡോർ ബെല്ലടിക്കുന്നു.....അവനവിടെ നിൽക്കുന്നു....ബെഡ്‌റൂം ക്യാമറ വ്യൂവിൽ നൈമ എഴുന്നേറ്റു റൂമിനു പുറത്തേക്ക് ഹാളിൽ എത്തി മെയിൻ ഡോറിനരികിലേക്ക്.....നൈമ മെയിൻ ഡോർ തുറക്കുന്നു.....സുനീർ അകത്തു കയറിയപ്പോൾ നൈമ പുറത്തേക്കു രണ്ടുമൂന്നു പ്രാവശ്യം നോക്കുന്നു മെയിൻ ഡോർ അടഞ്ഞു....ഞാൻ ഹാളിലെ ക്യാമറയിൽ നോക്കി ...സുനീർ നേരെ ബെഡ്‌റൂമിലേക്കാണ് പോയിരിക്കുന്നത് അവൻ ബെഡ്‌റൂമിൽ സിസ്റ്റത്തിന് മുന്നിലുള്ള അതായത് ഞാനിപ്പോൾ ഇരിക്കുന്ന കസേരയിൽ ഇരിക്കുന്നു...രാവിലെ വിശന്നു പൊരിഞ്ഞു വന്നവൻ എന്തിനു ബെഡ്‌റൂമിൽ ഇരിക്കണം...ഹാളിലെ ഡൈനിങ് ടേബിളിനു മുന്നിൽ ഇരുന്നാൽ പോരെ....അതാ നൈമ കടന്നു വന്നിട്ട് ...രണ്ടു പേരും എന്തോ പറഞ്ഞു ചിരിക്കുന്നു.....നൈമ എന്നിട്ടു ചെയ്ത പ്രവർത്തി എന്നെ അതിശയിപ്പിച്ചു....എന്റെ സംശയങ്ങൾ എല്ലാം ദൃഢമാണ്

💬 Comments

View all comments