Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]
റോഡിലേക്ക് കയറിയപ്പോൾ ഷബീർ മിററിൽ കൂടി ശ്രദ്ധിച്ച് രണ്ടു പേര് ബൈക്കിൽ തന്റെ കാറിനെ തന്നെ ഫോള്ളോ ചെയ്യുന്നത്....അവൻ ഗ്രൗണ്ടിനരികിലായി സ്ലോ ചെയ്തപ്പോൾ ബൈക്കും സ്ലോ ചെയ്തു....
"എന്താ ഇക്ക സ്ലോ ചെയ്തത്....സുനൈന ചോദിച്ചു...എടീ ആരോ നമ്മളെ ഫോളോ ചെയ്യുന്നുണ്ട്.....നോക്കിക്കേ ആ ബൈക്ക് നമ്മുടെ പിറകെ വന്നതാണ്...ഞാൻ സ്ലോ ചെയ്യുന്നത് കണ്ടു അവന്മാരും നിർത്തി...അവൾ മിററിൽ കൂടി നോക്കി..."ഇക്കാ ഇതവന്മാര് തന്നെയാ......ഇക്ക ഇതിങ്ങനെ വിട്ടാൽ പറ്റില്ല.....നേരെ ഹൈവേയിൽ ചെന്നിട്ടു ലെഫ്റ്റിലോട്ടു വിട്..അമ്പലപ്പുഴ സ്റ്റേഷനിൽ തന്നെ പരാതികൊടുക്കാം...ഒരാഴ്ച കഴിയുമ്പോഴേക്കും സുഹൈൽ അവിടെ ചാര്ജെടുക്കുമല്ലോ.....
"അത് ശരിയാ.....ഷബീർ പറഞ്ഞിട്ട് വണ്ടി നേരെ അമ്പലപ്പുഴ സ്റ്റേഷനിലേക്ക് വിട്ടു.....അവന്മാർ നാഷണൽ ഹൈവേയിൽ കൂടി തങ്ങളെ പിന്തുടരുന്നത് ഷബീർ കണ്ടു....അമ്പലപ്പുഴ ജംക്ഷനിൽ നിന്നും ലെഫ്റ്റിലൊട്ടെടുത്തപ്പോൾ അവന്മാരും പിറകിനു വന്നു വണ്ടി നേരെ പോലീസ് സ്റ്റേഷന് മുന്നിൽ നിന്നപ്പോൾ അവന്മാർ അടിച്ചു വിട്ടു പോകുന്നത് കണ്ടു....നേരെ സ്റ്റേഷനിൽ കയറി .....അഡീഷണൽ എസ.ഐ യെ കണ്ടു വിവരം പറഞ്ഞു...ഒരു പരാതി തയാറാക്കി കൊടുക്കുവാനും കുട്ടിയോടൊപ്പം എപ്പോഴും ഒരാൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു....അവസാനം ഇറങ്ങാൻ നേരം ഷബീർ പറഞ്ഞു...അടുത്തയാഴ്ച മിക്കവാറും എന്റെ ഒരു കസിൻ ആണ് എസ ഐ ആയി ചാർജ്ജെടുക്കുന്നത്.....
"അപ്പോഴേക്കും അഡീഷണൽ എസ്.ഐ വളരെ വ്യക്തമായി അവരെ പരിഗണിച്ചു.....അവിടെ നിന്നിറങ്ങി നേരെ മെഡിക്കൽ കോളേജിലേക്ക് പോയി...ഐ സി യു വിനു മുന്നിൽ നിന്ന്....അപ്പോഴേക്കും ഒരു നേഴ്സ് വന്നു....നിങ്ങള് ആ റംലയുടെ ബൈ സ്റ്റാൻഡേർ അല്ലെ.....ബീനയെ നോക്കി ചോദിച്ചു....അതെ എന്ന് ബീന തലയാട്ടി...."നിങ്ങളൊക്കെ മനുഷ്യരാണോ?അവരെ ഇവിടെ കൊണ്ട് വന്നു തള്ളിയെച്ചു പോടാ പോക്ക്....ഇത് സർക്കാരാശുപത്രിയാണ്.....എപ്പഴാ ഒരാവശ്യം വരുന്നെന്നു
💬 Comments
View all comments