0%

Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]

Author : ജി.കെ Read All Parts 13.3K

താങ്ങിപ്പിടിച്ചു......ബീന ഓടി ചെന്ന് സിസ്റ്ററെ വിളിച്ചു.....സിസ്റ്ററും ഷബീറും കൂടി താങ്ങി സുനൈനയെ പുറത്തുകൊണ്ടിരുത്തി......ഷബീർ തന്റെ മൊബൈലിൽ നിന്നും സുനീറിനും.....ബാരിക്കും കാൾ ചെയ്തു വിവരം അറിയിച്ചു......

സുനീരും നയ്മയും നസിയും മക്കളും രാവിലത്തെ ഫ്‌ളൈറ്റിൽ തിരിക്കുമെന്നും ബാരിക്ക് വരാൻ കഴിയില്ല എന്നും അറിയിച്ചു...പിന്നീട് ആലിയയെ വിളിച്ചു....."രാവിലെ വരാൻ പറ്റുകയുള്ളൂ എന്ന അലസമായ മറുപടിയിൽ അവൾ ഒതുക്കി.....ആ ശരീരത്തിന് കാവലായി ഷബീറും ബീനയും സുനൈനയും ഹോസ്പിറ്റലിൽ തന്നെ ഇരുന്നു.....അപ്പോഴേക്കും ബോഡി മോർച്ചറിയിലേക്ക് മാറ്റി.....

നേരം പുലർന്നു...എട്ടുമണിയായപ്പോൾ ഡോക്ടർ തരകൻ എത്തി.....ഷബീർ കയറി കണ്ടു.....

"നോക്ക് മിസ്റ്റർ ഷബീർ ,ബോഡി പോസ്റ്റ്മോർട്ടത്തിന് ശേഷമേ വിട്ടു തരാൻ കഴിയുകയുള്ളൂ.....

"സാർ ഇനിയും അത് കീറിമുറിക്കണോ...ഒരു സ്വാഭാവിക മരണമല്ലേ...

"അതൊക്കെ നിങ്ങൾ ഇപ്പോൾ പറയും...ഞങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടെന്നു പറഞ്ഞില്ലേ......നാളെ നിങ്ങൾ ഇതും പറഞ്ഞു പ്രശ്നമുണ്ടാക്കില്ല എന്ന് ആര് അറിയുന്നു.....അത് എന്റെ കരിയറിനെ മാത്രമല്ല....മെഡിക്കൽ എത്തിക്സിനും നിരക്കാത്തതാണ്......

"അതിനു ഞങ്ങൾക്ക് പരാതിയും മറ്റു പ്രശ്നങ്ങളും ഇല്ല എന്ന് ഉറപ്പു തന്നാൽ.....

"അത് നിങ്ങളുടെ ഉറപ്പ്....പക്ഷെ ഞങ്ങളുടെ നില നില്പിനും എത്തിക്സിനും ഞങ്ങളുടെ സംശയങ്ങൾ ദുരീകരിക്കേണ്ടതുണ്ട്......പോസ്റ്മോർട്ടും ചെയ്തു ഇൻക്വസ്റ്റ് തയാറാക്കി സമർപ്പിക്കട്ടെ...പിന്നെ നിങ്ങൾക്ക് ബോഡി ഏറ്റു വാങ്ങാം....എന്തായാലും ഞങ്ങൾ ഇത് അമ്പലപ്പുഴ സ്റ്റേഷനിലേക്ക് റെഫർ ചെയ്യുകയാണ്.....

നിരാശയോടെ ഷബീർ ഇറങ്ങി വന്നു...മുന്നിൽ ആലിയ നിൽപ്പുണ്ട്...ഒപ്പം മോനും......

"നിങ്ങളിവിടെ ഉണ്ടായിരുന്നോ?ഷബീറിനെ നോക്കി ആലിയ ചോദിച്ചു.....

"ഞങ്ങൾ ഒരാഴ്ചയായി വന്നിട്ട്...തള്ള ചത്ത് മലച്ചു കിടക്കുമ്പോഴാ അവരുടെ ഒരു സ്വകാര്യം ചോദിക്കൽ മറുപടി പറഞ്ഞിട്ട് ഷബീർ മനസ്സിൽ ഓർത്തു.....

"ഡോക്ടർ എന്ത് പറഞ്ഞു ഷബീറെ .....ബീന തിരക്കി......

"അത് പോസ്റ്റ്മോർട്ടം

💬 Comments

View all comments