0%

Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]

Author : ജി.കെ Read All Parts 13.6K

കണ്ടു സംസാരിക്കണം എന്ന് പറഞ്ഞു.....അതുകൊണ്ടാ ഇങ്ങോട്ടേക്കു കൂട്ടിയത്..ഇയ്യ്‌ അകത്തേക്ക് ചെല്ല്......ഞാൻ ദുബായിയിൽ പോയി വല്ലതും കായ്ക്കാൻ ബാങ്ങി ബരാം...ആര് ബന്നു ബിളിച്ചാലും കതകു തുറക്കേണ്ടെന് ഒനോടും പറഞ്ഞേര്....ഞാൻ പൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളാം....അവൾക്കു എന്തോ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി...തന്നെ ദ്രോഹിക്കാനല്ല....രക്ഷിക്കാനാണ് എന്ന തോന്നൽ.....അന്റെ ആരെങ്കിലും ഈടെ ഉണ്ടോ?

"ഊം...അവൾ മൂളി....

"ആരാ....മുത്തു ചോദിച്ചു....

"എന്റെ ചേട്ടത്തിയും ഭർത്താവും.....

"ഓർക്കറിയാവോ ഇയ്യ്‌ ഈടെ ഉണ്ടെന്നു.....

"അതറിയാൻ മേല..അവരുടെ നമ്പർ ഉണ്ട്......

ആട്ടെ ഒരേ ബിളിച്ചാൽ ഓരു ബന്നു കൂട്ടി കൊണ്ട് പോകുമോ അന്നേ..അന്റെ പാസ്‌പോർട്ടൊക്കെ എടയ?

അതൊക്കെ അയാളുടെ കയ്യിലാ.....

"അത് സാരോല്ല ....ഓന്റെ ബാപ്പ കൊണ്ട് ബന്നു തരും പാസ്പോര്ട്..മാഫി മുഷ്കിൽ.....ആട്ടെ ഇയ്യ്‌ അന്റെ എട്ടത്തീനേം ഒരുടെ പുയ്യാപ്ലയെയും ബിളിച്ചില്ലേ ബന്നിട്ട്...

"അതിനു എന്റെ കയ്യിൽ സിമ്മില്ല.....വിളിക്കാൻ അഷീമ പറഞ്ഞു....

"അന്റെ കയ്യിൽ നമ്പറുണ്ടോ....ഒരുടെ,,,,

"ഉം അവൾ മൂളി....

"എങ്കിൽ തന്നെ ഞാൻ ബിളിക്കാം....

അപ്പോഴാണ് അഷീമ ഓർത്തത് ഫോൺ തന്റെ ചുരിദാറിനുള്ളിലെ പാന്റീസിലാണ്.....ചാര്ജുണ്ടൊന്നു പടച്ചോനറിയാം.....അത് ഫോൺ അയാള് കാണാതെ ഒളിപ്പിച്ചു വച്ചേക്കു വാണു.....

"അപ്പോൾ അതും കൊണ്ടീക്കണില്ല.....

"ഉണ്ട്.....ടോയ്ലറ്റ് എവിടെയാ അവൾ ചോദിച്ചു....

മുത്തു കൈ ചൂണ്ടിയിടത്തേക്ക് അഷീമ കയറി ഫോണെടുത്തു...എന്നിട്ടു തലയിൽ ചുറ്റിയിരുന്ന ഷാളിട്ട് തുടച്ചു....പുറത്തേക്കു വന്നു....അവൾ സ്വിച്ച് ഓണ് ചെയ്യാൻ നോക്കി....ഭാഗ്യം ഓണ് ആയി.....അവൾ ഷബീറിന്റെ നമ്പർ തപ്പിയെടുത്തു പറഞ്ഞുകൊടുത്തു....മുത്തു ആ നമ്പറിൽ ഡയൽ ചെയ്തു....

"മൊബൈൽ സ്വിച്ച് ഓഫ് എന്ന നമ്പറാണ് മുത്തു കേട്ടത്.....

"ഒരുടെ നമ്പർ സ്വിച് ഓഫാണ്....ബേറെ ആരെങ്കിലും.....

"ഇല്ല...വേറൊരു ചേട്ടനും ആങ്ങളയും ഖത്തറിലുണ്ട്.....

"ഏയ് അതൊന്നും ബേണ്ടാ....ഒരേ എല്ലാരേം

💬 Comments

View all comments