0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 8.2K

പറഞ്ഞു.....

അസ്‌ലം അകത്തേക്ക് വന്നു.....

"ഈ പേപ്പറിലെല്ലാം ഒപ്പിടേടോ....ഷറഫ് മലയാളത്തിൽ അസ്ലാമിനോട് പറഞ്ഞു....

ഒരു നിവൃത്തിയുമില്ലാതെ അസ്‌ലം ഒപ്പിട്ടു.....

ഇവന് വേറെ തുണിയൊന്നുമില്ലേ ...അസ്ലമിനെ നോക്കി പോലീസുദ്യോഗസ്ഥൻ ചോദിച്ചു....

"ഇന്നലെ കൊണ്ട് വന്ന ഇതേ രീതിയിലാ മുദീർ...ഷറഫ് ചിരിച്ചു കൊണ്ട് പറഞ്ഞു.....

"ശരിയാ കോടതിയിൽ കൊണ്ട് പോകണം...പിന്നെ ഇവനെ അങ്ങ് തർഹീലിലോട്ടു (ജയിൽ)മാറ്റണം ...മേലുദ്യോഗസ്ഥൻ പറഞ്ഞു....

"എന്നാൽ ഞങ്ങൾ ശരിയാ കോടതിയുടെ മുന്നിൽ നിൽക്കാം....

ശരി ശറഫ്...പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ.....

"താങ്കൾക്കും.....

എന്നിട്ടു അഷീമയെയും കൂട്ടി ഇറങ്ങി....അയ്യോ പാസ്സ്പോര്ട്ടും മറ്റുള്ള കാര്യങ്ങളും എടുക്കണ്ടേ...ഇന്ന് തന്നെ ശരിയാ കോടതി തീർപ്പു കല്പിച്ചാൽ വൈകിട്ടെതെങ്കിലും ഫ്ളൈറ്റുണ്ടെങ്കിൽ കയറ്റിവിടാൻ നോക്കാം....

"അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.....

"നാട്ടിലാരെയെങ്കിലും വിളിക്കണോ?ഷറഫ് ചോദിച്ചു.....

"അവിടെ വിളിക്കാൻ ...വിളിക്കാൻ ഇപ്പോൾ ആരുമില്ല....എന്റെ ഒരു ഇക്ക ഖത്തറിലുണ്ട്.....ഇക്കയോട് വിളിച്ചു പറഞ്ഞാൽ കൂട്ടാൻ ആരെങ്കിലും ഏർപ്പെടുത്തും.....

നമ്പർ തരൂ....

അവൾ മൊബൈലിൽ നിന്നും ബാരിയുടെ നമ്പർ കൊടുത്തു.....

ഷറഫ് നമ്പർ വാങ്ങി ഡയൽ ചെയ്തപ്പോൾ അതിൽ പേര് തെളിഞ്ഞു വന്നു..."ബാരി..ഖത്തർ ...

ഷറഫ് കട്ട് ചെയ്തിട്ട് ചോദിച്ചു ബാരിയുടെ അനിയത്തിയാണോ?

"അതെ....ഭാര്യയുടെ അനിയത്തി....

"പടച്ചോനെ പറയണ്ടാരുന്നോ?ഷറഫ് ചിരിച്ചു കൊണ്ട് പറഞ്ഞു....

"ഇക്കയ്ക്കു ബാരി ഇക്കയെ അറിയാമോ?

"അറിയാമോ എന്നോ....ആള് നമ്മുടെ ക്ളോസ് ഫ്രണ്ട് ആണ്.....പുള്ളിക്കാരനല്ലേ സമാജത്തിലെ പ്രസിഡന്റ്.....ഞങ്ങൾ തമ്മിൽ പല വിഷയങ്ങൾക്കും ബന്ധപ്പെട്ടിട്ടുണ്ട്....അവിടെയുള്ള....പിന്നെ ഇവിടെ വരുന്ന സമയത്തു എന്നെ വന്നു കാണാറുണ്ട്....അല്ല വേറെ ഒരനിയൻ ബാരിയുടെ ഇവിടെ ഉണ്ടായിരുന്നല്ലോ?

"ഷബീർ ഇക്ക....വിളിച്ചിട്ടു കിട്ടുന്നില്ല......

"അതെ...ഷബീർ...ഞാൻ വിളിക്കാം ഇപ്പോൾ ബാരിയെ.....

ഷറഫ് ഫോണെടുത്തു ബാരിയെ വിളിച്ചു.....

"ആ ഷറഫിക്ക.....

💬 Comments

View all comments