0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 8.2K

കേസ് നടത്താൻ എന്നെ ഏല്പിച്ചിരിക്കുന്നു എന്നും പറഞ്ഞെ.....എന്നാലേ എനിക്ക് ആ പൈസ വാങ്ങിയെടുക്കാൻ പറ്റൂ....

"ഏതു കാഷ് ഇക്കാ....ബാരിക്ക് ഓര്മ പോയില്ല...

"സ്ത്രീധനം എന്നും പറഞ്ഞേന്തോ മുപ്പതു ലക്ഷം ഈ അടുത്ത സമയത്തു വാങ്ങിയെന്നു പറയണത് കേട്ട്....അത് അവൻ വാങ്ങിയതായി സമ്മതിച്ചു ഇപ്പോൾ സ്റ്റേഷനിൽ വച്ച് ഒപ്പിട്ടിട്ടുമുണ്ട്.....

"ഒരു മിനിറ്റ് ഇക്കാ അവളുടെ കയ്യിൽ കൊടുത്തേ.....

ഷറഫ് ഫോൺ അഷീമക്ക് നേരെ നീട്ടി....

"മോളെ ഏതു മുപ്പതു ലക്ഷമാ നീ പറയണത്....

"അതിക്ക...ഇക്ക അറിയാതെ ആലിയ ഇത്തയുടെ കയ്യിൽ നിന്നും പൈസ വാങ്ങി....അത് ഫാറൂഖിക്കയുടെ പൈസയാണെന്നു കേട്ട്....അതാണ്....

"ആഹ്....മോളെ അത് ഇരുപത്തിയഞ്ചല്ലേ ഉള്ളൂ...

"അല്ലിക്കാ....ആലിയ ഇത്തി വേറെ മൂന്നുരൂപയും കൂടി കൊടുത്തു...അത് വന്ന വഴിയൊന്നും അറിയില്ല....എന്തായാലും ഈ കാശ് ഫാരിയുടെ പേരിൽ തന്നെ ഇടണം....

"ഊം...അവനൊപ്പിട്ട സ്ഥിതിക്ക് അവൻ തന്നെ പറ്റൂ....അല്ലെങ്കിൽ അത്രയും കൊല്ലം കൂടി അകത്തു കിടക്കണം.....ശരി മോളെ....എല്ലാം നല്ലതിനാണെന്നു കൂട്ടിയാൽ മതി ...അവൾ ഫോൺ ഷറഫിന് തിരികെ നൽകി....

"ഓക്കേ ഇക്ക...അവൾ കയറുമ്പോൾ എന്നെ ഒന്ന് വിളിക്ക്...ഞാൻ അനിയനെ വിട്ടോളം വിളിക്കാൻ...അല്ലെങ്കിൽ അളിയനെയോ....

ഷറഫ് ഫോൺ വച്ച്....കോടതിയിലേക്ക് തിരിച്ചു....ശരിയാ കോടതിയിൽ കേസ് വിളിച്ചപ്പോൾ പന്ത്രണ്ടര ആയി....

അഷീമയുടെ മൊഴി കേട്ട്..അവൾ മലയാളത്തിൽ പറഞ്ഞതെല്ലാം അതെ പടുതി അറബിക്കിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തു പ്രോസിക്യൂട്ടർ അവതരിപ്പിച്ചു.....അസ്ലമിന്റെ ഭാഗവും ചോദിച്ചു...അവൻ കള്ളമാണ് മിക്കതും പറഞ്ഞതെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി മനസ്സിലാക്കി.....

"തലാക്ക് ചെല്ലുവാനും.....നഷ്ടപരിഹാരമായി പതിനായിരം ദിർഹംസ് ഒരാഴ്ചക്കകം നൽകുവാനും ഒപ്പം പത്തു ചാട്ടയടിയും അഞ്ചു വർഷ തടവിനും വിധിച്ചു.....പതിനായിരം ദിർഹംസ് ഒരാഴ്ചക്കുള്ളിൽ നൽകിയില്ലെങ്കിൽ രണ്ടു ചാട്ടയടിയും ആറു മാസം

💬 Comments

View all comments