0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 8.2K

സി ഐ ഡി യോട് വിവരങ്ങൾ പറഞ്ഞു.....

മൂന്നു വണ്ടികളിൽ നിന്നുമിറങ്ങിയ ആറു അറബ് വംശജരായ ചെറുപ്പക്കാർ....ഒപ്പം ഷറഫും....അഷീമയോട് വണ്ടിയിൽ തന്നെ ഇരിക്കാൻ പറഞ്ഞു.....

"രണ്ടു പേര് ഗലിയുടെ മുന്നിൽ റോഡിലേക്കുള്ള വഴിയിൽ സ്ഥാനം പിടിച്ചു....നാലുപേർ മുന്നോട്ടു നീങ്ങി....രണ്ടു പേര് മറു വശവും ബ്ലോക്ക് ചെയ്തു സ്ഥാനം പിടിച്ചു.....ഒരാൾ ബിൽഡിങ്ങിനു മുന്നിലായി സ്റ്റെപ്പ് ഇറങ്ങി വരുന്നിടത്തു നിന്ന്...മറ്റെയാൾ ഷറഫിനൊപ്പം സ്റ്റെപ്പുകൾ കയറി മുകളിലേക്ക് ചെന്ന്....വാതിലിനു സൈഡിൽ ഡോറിലെ ലെൻസിൽ കാണാത്ത പരുവത്തിൽ മാറി നിന്നിട്ടു ഷറഫിനോട് ക്‌നോക്ക് ചെയ്യാൻ പറഞ്ഞു...ഷറഫ് ക്‌നോക്ക് ചെയ്തു.....കതകു തുറന്നതും മറഞ്ഞു നിന്ന സി ഐഡി അകത്തേക്ക് കയറി ഷറഫിനൊപ്പം....തോപ്പ് ധരിയെ കണ്ട അസ്‌ലം ഞെട്ടിപ്പോയി.....

"എന്താ ഇത്.....അസ്‌ലം ചോദിച്ചു....

"അന കലാം.....(ഞാൻ പറയാം)....സി ഐ ഡി പറഞ്ഞു.....

"മീൻ ഹുനാ എയ്ളാൻ...(ഇവിടെ നീയല്ലാതെ വേറെ ആരൊക്കെയുണ്ട്) അന സി ഐ ഡി (ഞാൻ സി ഐ ഡിയാണ്)

അസ്‌ലം ഉരുകി ഒലിച്ചു..ആരോ ഒറ്റിയിരിക്കുന്നു...

"ലാ ഉജാദ് അഹദ് ഹുനാ (ഇവിടെ വേറെ ആരുമില്ല) അസ്‌ലം പറഞ്ഞു.....

ഇനി മലയാളത്തിൽ പറയാം

"എടാ നീ കള്ളം പറയരുത് മൃഗമേ.....ഈ മുറിയിൽ ആരാടാ.....എന്നിട്ടു വാക്കി ടോക്കിയെടുത്തു ബാക്കിയുള്ളവർക്ക് മുകളിലേക്ക് കയറി വരാൻ നിർദ്ദേശം കൊടുത്തു....അപ്പോൾ അസ്‌ലം ഇറങ്ങി ഓടാൻ ഒരു ശ്രമം നടത്തിയതും വാക്കി ടോക്കിൽ സംസാരിച്ചു കൊണ്ട് നിന്ന സി ഐ ഡി അസ്ലമിന്റെ കാലിനു മുന്നിൽ തന്റെ കാലു വച്ച് കുതുകാലിട്ടു.....അസ്‌ലം ടപ്പേ എന്നും പറഞ്ഞു നിലത്തു വീണു....അപ്പോഴേക്കും മറ്റു സി ഐ ഡി കളും കയറി വന്നു....

"വേല കാണിക്കരുത്...തല്ലി

💬 Comments

View all comments