0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 7.2K

******************************************************

മരട് സ്റ്റോപ്പിൽ ബസിറങ്ങി ഫ്‌ളാറ്റിലേക്കു നടന്ന ആലിയയുടെ മനസ്സിൽ പല ചിന്തകളായിരുന്നു.....മകൻ അല്ലു എന്തൊക്കെ ചോദിച്ചിട്ടും അവൾ മറുപടി ആ...ഊം എന്നുള്ള മൂളലിൽ ഒതുക്കി.....എല്ലാം നഷ്ടപ്പെട്ട നിമിഷമായി അവൾക്കു തോന്നി.....തന്നിൽ സംശയം ഉടലെടുത്തിരുന്നു.....സുഹൈൽ.....അവനെങ്ങനെ ...എസ ഐ ആയി....കഴിഞ്ഞ സുഖകരമായ ജീവിതങ്ങൾക്ക് തിരശീല വീഴുകയാണോ.....ഇല്ല ഒന്നും സംഭവിക്കില്ല.....അവന്റെ ഒരു ഓർഡർ....സ്റ്റേറ്റ് വിട്ടു പോകാൻ പാടില്ലാ അത്രേ.....ഇന്ന് തന്നെ പോകണം....ബാംഗ്ലൂർ എങ്കിൽ ബാംഗ്ലൂരിലേക്ക്.....കുറച്ചു ദിവസം അവിടെ തങ്ങി തിരികെ വരുമ്പോഴേക്കും കാര്യങ്ങൾ എല്ലാം മാറി മറയും....മനസ്സ് പറയുന്നുണ്ട്...എല്ലാം ശരിയാകും.....അവൾ തന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി....അയാൾ വരാനുള്ള സമയമാകുന്നതേ ഉള്ളൂ....വന്നിരുന്നെങ്കിൽ തന്നെ വിളിച്ചേനെ.....അവൾ ഫ്ലാറ്റിനു മുന്നിൽ എത്തിയപ്പോൾ സെക്യൂരിറ്റി പറഞ്ഞു...."ചേച്ചി....എല്ലാം കുഴഞ്ഞല്ലോ ചേച്ചി.....

"ആലിയ പേടിച്ചു പോയി...അയാളുടെ വർത്തമാനം കേട്ട്....ഇനി കേസ് സംബന്ധമായ വിഷയങ്ങൾ ഫ്ലാറ്റ് അസോസിയേഷന്റെ ആൾക്കാർ വല്ലതുമറിഞ്ഞോ എന്നുള്ള ചിന്തയായി...അവൾക്ക്.....അവൾ അവന്റെ വാക്കുകൾക്ക് വില കൊടുക്കാതെ മുന്നോട്ടു നടന്നു....ലോണിൽ ഇരിക്കുന്ന പാലേയും അവൾ ശ്രദ്ധിച്ച്.....പലരുടെയും മുഖത്ത് വിഷാദമുണ്ടെങ്കിലും അവരാരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ അവൾക്കല്പം ആശ്വാസം പോലെ തോന്നി.....ലിഫ്റ്റിൽ കയറിയപ്പോഴാണ് ഏഴാം നിലയിലുള്ള ടീച്ചർ വന്നു ലിഫ്റ്റിൽ കയറിയത്.....

"എവിടെ പോയിട്ട് വരുന്നു അമ്മയും മകനും...ടീച്ചർ ആലിയയെ നോക്കി മകനോട് ചോദിച്ചു...

"പോലീ റ്റേഷനിൽ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു....അപ്പോഴേക്കും ആലിയ അവന്റെ വാ പൊത്തി...ഞങ്ങൾ വീട് വരെ ഒന്ന് പോയതാ.....

"മോൻ ആള് കൊള്ളാല്ലോ.....അവന്റെ കവിളിൽ തഴുകി കൊണ്ട് ടീച്ചർ പറഞ്ഞു...ലിഫ്റ്റ് മുകളിലേക്കുയർന്നു കൊണ്ടിരുന്നു...."ഇനി എന്താ നിങ്ങടെ പ്ലാൻ....ടീച്ചർ ചോദിച്ചു.....

"മോളുടെ അടുത്തൊന്നു പോകാൻ പോകുവാ....അങ്ങ് ബാംഗ്ലൂരിലെ.....

"അപ്പോൾ കൊമ്പൻസേഷനോ ...അതെങ്ങനെയാ......

"എന്തിന്റെ...മനസ്സിലായില്ല......ആലിയ പറഞ്ഞു....

💬 Comments

View all comments