0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 7.3K

പറഞ്ഞു....

"എന്തിനാടാ നിനക്ക് കാശ്..ഇപ്പോൾ ....ഞാൻ ചോദിച്ചു....

"അതൊക്കെയുണ്ട് അളിയാ.....ശമ്പളം കിട്ടുമ്പോൾ തിരികെ തരാം....വൈശാഖൻ പറഞ്ഞു....

"അയ്യോ....അപ്പോൾ ഇന്നത്തെ കുപ്പിയുടെ കാശോ.....ഒന്ന് പോടാ...പന്ന....പൂ.....മാനമേ......ഞാൻ പാടിക്കൊണ്ട് പറഞ്ഞു.....എന്നിട്ടു ടീ വി സ്റ്റാന്റിലിരുന്ന പേഴ്സിൽ നിന്നും നൂറു റിയാൽ എടുത്തു അവനു നേരെ നീട്ടി....

"ഇപ്പോൾ വേണ്ടളിയാ....മറ്റെന്നാൾ മതി....വൈശാഖൻ പറഞ്ഞു.....

ഞാൻ തറ തുടപ്പുമൊക്കെ കഴിഞ്ഞു ഞങ്ങൾ ഉണ്ടാക്കിയ ഭക്ഷണം ഒക്കെ കഴിച്ച ശേഷം ഹാളിൽ ഇരുന്നു....മലയാളം ചാനൽ മാറ്റി മാറ്റി ഓടിച്ചു....അവസാനം ഗൾഫ് റൌണ്ട് അപ്പിൽ വന്നു നിന്ന്.....

"എടാ അളിയാ കയറി കുളിക്കടാ.....ഞാൻ വൈശാഖാനോടു പറഞ്ഞു.....

"കുളിക്കാമെടാ....രണ്ടല്ലേ ആയുള്ളൂ.....നമ്മളെപ്പോഴാ പോകുന്നത്....

"ഒരു നാല് നാലരക്ക് പോകാം....ഞാൻ പറഞ്ഞു.....ഗൾഫ് റൌണ്ട് ആപ്പ് പൊടി പൊടിക്കുന്നു.....പെട്ടെന്നാണ് അടുത്ത ന്യൂസ് വന്നത്...ഖത്തറിലെ ദുഖാൻ ബീച്ച് റിസോർട്ടിന് സമീപം അജ്ഞാത യുവതിയുടെ ജഡം...മരിച്ചത് ഒരു മലയാളി യുവതി....ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.....

"വല്ല ആത്മഹത്യയുമായിരിക്കും ...വല്ല നേഴ്സോ വീട്ടു ജോലിക്കാരിയെ ഒക്കെ ആയിരിക്കും....എന്തെങ്കിലും ഏടാകൂടം അല്ലെങ്കിൽ നാട്ടിലെ പ്രശ്നങ്ങൾ അങ്ങനെ വല്ലോ സൂയിസൈഡ് ചെയ്തതാവാം....വൈശാഖൻ ത്രികാല ജ്ഞാനിയെ പോലെ പറഞ്ഞു.....

ഞാൻ ഫോണെടുത്തു അവറാച്ചനെ വിളിച്ചു....

"ആരാ അവറാച്ച ദുഖാൻ ബീച്ച് റിസോർട്ടിൽ ഒരു മലയാളി മരിച്ചെന്നു പറഞ്ഞത്....ഞാൻ ചോദിച്ചു.....

"അറിയില്ല....പോലീസ് അന്വേഷിക്കുന്നെന്ന ഹരിയെ വിളിച്ചപ്പോൾ പറഞ്ഞത്...തന്നെയുമല്ല അതങ്ങു പടിഞ്ഞാറ് ഭാഗത്തുമല്ലേ ....സൗദി ക്ക് അടുത്തായിട്ട്.....അവിടെ വല്ല വീട്ടു ജോലിക്കാര് പെണ്ണുങ്ങൾ ആകാൻ സാധ്യതയുള്ളൂ......അവറാച്ചൻ പറഞ്ഞു.....

എപ്പോഴാ എന്ന് വല്ലതും അറിയാമോ അവറാച്ച.....ഞാൻ തിരക്കി ....

അറിയില്ല ബാരി.....ആ ഹരിയുടെ കാൾ  വരുന്നു...ഞാൻ പിന്ന അങ്ങോട്ട് വിളിക്കാം എന്നും പറഞ്ഞു അവറാച്ചൻ ഫോൺ വച്ചു...അപ്പോഴേക്കും

💬 Comments

View all comments