0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 7.2K

ഇട്ടുകൊണ്ട് അവനിറങ്ങി.......തന്റെ മുകളിലെ ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന ക്യാമറ കണ്ണുകൾ ഉണ്ടെന്ന ചിന്ത പോലും മറന്നു......ലോക്കർ ഭദ്രമായി പൂട്ടിയിട്ടു പുറത്തിറങ്ങിയപ്പോൾ മുന്നിൽ നിൽക്കുന്ന അജി.....

"എന്താ സൂരജ് സാബ്....ഇവിടെ.....

"അത് ഇന്നലെത്തെ കണക്കിൽ അല്പം പിശക് വന്നോ എന്നൊരു സംശയം.....അത് നോക്കാൻ കയറിയതാ.....അവൻ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് തന്റെ ഓഫീസിനുള്ളിൽ കയറി...ഖത്താണി സമാജത്തിനു കൊടുക്കാൻ തന്ന ചെക്ക് എടുത്തു.....നാസറിന് ഫോൺ ചെയ്തു......നാസർ വരാൻ അല്പം വൈകിയെങ്കിലും അവനെയും കൂട്ടി ബാങ്കിലെത്തി ചെക്കിൽ രേഖപ്പെടുത്തിയ തുക കൈപ്പറ്റി.....പതിനായിരം റിയാൽ.....വീണ്ടും ഓഫീസിൽ എത്തിയപ്പോൾ അജി വന്നു.....

"സാബ്....വിസ ഇഷ്യൂ ആയി.....ടിക്കറ്റും റെഡിയാണ്.....ഇന്ന് രാത്രിയിൽ മസ്കത് ...അവിടെ നിന്നും ദുബായി.....മറ്റെന്നാൾ വെളുപ്പിന് ട്രിവാൻഡ്രം ........റിട്ടേൺ ഒരാഴ്ച കഴിഞ്ഞു ഖത്തർ എയർവെയ്സിന് കൊച്ചിയിൽ നിന്നും....ടിക്കറ്റ് ഒക്കെ കൊടുത്തു.....സൂരജ് അതും വാങ്ങി നാസറിനെയും കൂട്ടി ഇറങ്ങും മുമ്പ് ഖത്താണിയെ വിളിച്ചു......

"ഗിവ് മീ ഓൾ ദി അപ്‌ഡേറ്റ്സ്.....ഖത്താണി പറഞ്ഞിട്ട് ഫോൺ വച്ച്......

നാസറിനെയും കൂട്ടി ഔട്ട് ഹൗസിലെത്തി വൈകിട്ട് വരാൻ പറഞ്ഞേൽപ്പിച്ചിട്ടു അകത്തു കയറി തന്റെ ഡ്രസ്സ് എല്ലാം പാക്ക് ചെയ്ത സൂരജ് ആലോചിച്ചു...ശരണ്യ....അവൾ വരാൻ പാടില്ല ഇങ്ങോട്ടേക്ക്.....തനിക്ക് ഒരു തിരിച്ചു വരവ് വേണം....പക്ഷെ ഖത്താണി താൻ സ്വർണ്ണമെടുത്ത വിവരവും പണം മാറി സ്വന്തമാക്കിയ വിവരവും അറിഞ്ഞാൽ.....അത് അന്നേരമല്ലേ.....അവൻ മനസ്സിനെ സമാധാനിപ്പിച്ചു....അന്ന് ബാകിയുമായി തന്റെ ലക്‌ഷ്യം നിറവേറാൻ നാട് വിടുക അത്ര തന്നെ.....താൻ തിരികെ വരുമ്പോൾ സുബീന ഇവിടെ ഉണ്ടാകുമോ എന്ന് തന്നെ അറിയില്ല....നവാസിന്റെ ഒരു ഊടായിപ്പ് വച്ച് അവൻ ഇവളെ കടത്തും...ഇതിനോടകം അവൻ ഖത്തണിയേ മുക്കിയിട്ടുണ്ട്ങ്കിൽ......ആ വഴിയും ക്ലിയർ ആകും....അവസാനമായി അവളെ ഒന്ന് കാണണം

💬 Comments

View all comments