Chapter Title : അളിയൻ ആള് പുലിയാ 28 [ജി.കെ]
"എനിക്ക് മനസ്സിലായി ജി കെ.....നാളെ ആകട്ടെ.....ഞാൻ ഇറങ്ങുകയാ...കതകടച്ചോളൂ.....
ഞാൻ ഇറങ്ങി കോറിഡോറിന്റെ മറുഭാഗത്തു എത്തി തിരിഞ്ഞു നോക്കുമ്പോൾ പാർവതി എന്നെ തന്നെ നോക്കി നിൽപ്പുണ്ട്.....എന്താണ് ആ സൗന്ദര്യം.....കണ്ണിമ വെട്ടാതെ എന്നെ നോക്കിയാ പാർവതിയുടെ കണ്ണുകളും എന്റെ കണ്ണും തമ്മിലിടഞ്ഞു...അവസാനം കൈ ഉയർത്തിക്കാട്ടി ടാറ്റ എന്ന് പറഞ്ഞപ്പോൾ എന്റെ കയ്യും അറിയാതെ ഉയർന്നു......പാർവതിയും ഇനി എന്നെപോലെ ആഗ്രഹം ഉള്ളിലൊതുക്കുകയാണോ എന്ന ചിന്തയിൽ ഞാൻ ലിഫ്റ്റിൽ കയറി താഴെ എത്തി.....വൈശാഖൻ എന്നെ കാത്തിരിപ്പുണ്ടായിരുന്നു.....ഞങ്ങൾ രണ്ടാളും വീട്ടിലെത്തിയപ്പോൾ അറബിക്ക് വിഭവങ്ങൾ വാങ്ങി സുനി അളിയൻ ടേബിളിൽ വെച്ചിട്ടുണ്ടായിരുന്നു.....ഞങ്ങൾ എല്ലാവരും കഴിക്കുമ്പോൾ എന്റെ ശ്രദ്ധ വൈശാഖാനിൽ ആയിരുന്നു...അവന്റെ കണ്ണുകൾ നയ്മയിലും......
"രണ്ടു ദിവസം കൂടിയേ വൈശാഖൻ ഇവിടെ കാണുകയുള്ളൂ...ഞാൻ എല്ലാവരോടും പറഞ്ഞു.....അവനു ഞാൻ ഒരു അപാർട്മെന്റ് ശരിയാക്കിയിട്ടുണ്ട്......
"എന്നാലും ഇടയ്ക്കു വന്നു പോകാനുള്ള അനുവാദം എന്റെ ബോസ്സായ ബാരി എനിക്ക് തന്നിട്ടുണ്ട് എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു.....വൈശാഖൻ പറഞ്ഞു.....
"അതിനെതിര് ഒന്നും പറഞ്ഞില്ലല്ലോ അളിയാ......ഞാൻ പറഞ്ഞു....എനിക്കത്യാവശ്യമായി നാട്ടിൽ ഒന്ന് പോകണം....വണ്ടി സംബന്ധമായ ഒരു ഇഷ്യൂ ഉണ്ട്....ഞാനും ജികെ യോടപ്പം പരിപാടി കഴിഞ്ഞു പോകാമെന്നു കരുതുന്നു......പിന്നെ ഇവിടെ സുനിയുമുണ്ടല്ലോ.....ഒരാഴ്ചലത്തേക്ക്.....നസിയുടെ മുഖം മങ്ങിയത് ഞാൻ കണ്ടു......
"ഒന്നും പറയണ്ടാ.....അന്നേ ഞാൻ ബാരി അളിയനോട് പറഞ്ഞതാ വണ്ടി ഫാറൂക്ക് അളിയന്റെ പേരിലോട്ട് മാറ്റെന്നു.....ഇപ്പോൾ ഇല്ലാത്ത പുലിവാല് ഒക്കെ പിടിച്ചില്ല...സുനീർ പറഞ്ഞു.....
"ഹാ...അതൊക്കെ ശരിയാകും.....ജി കെ ശരിയാക്കി തരും.....താത്തയുടെ ജയിൽ വാസം കാണാൻ പോയോ നിങ്ങളാരെങ്കിലും......ഞാൻ തിരക്കി.....
"പട്ടി പോകും.....ഇല്ലാത്ത അപവാദങ്ങൾ ഒക്കെയല്ലേ നശിച്ച അവര് പറഞ്ഞുണ്ടാക്കിയിരിക്കുന്നത്......സുനീർ പറഞ്ഞു....ഞാൻ സുനീറിനെ കണ്ണ് കാണിച്ചു.....ആ ടോപ്പിക്ക് അവിടെ നിർത്തി.....
ആഹാരമൊക്കെ കഴിഞ്ഞു
💬 Comments
View all comments