0%

Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]

Author : ജി.കെ Read All Parts 6.6K

വല്ലാതായി.....

"ആ പിന്നെ ബീനമാമി വന്നിരിക്കുന്നു.....ബാരി ഇക്കയോട് എന്തോ സംസാരിക്കണം എന്ന്....ഞാൻ പറഞ്ഞത് ഫീൽ ആക്കണ്ടാ.....അത്രയും കേട്ടപ്പോൾ എനിക്ക് സമാധാനമായി......ഹാലോ....എന്റെ തൊണ്ട ഒന്ന് പതറിയത് നേരെയാക്കി ഞാൻ സംസാരിക്കാൻ തുടങ്ങി....

"ബാരി..ബീനമാമിയാടാ.....

"പറ മാമി....

"പിള്ളേരുടെ കാര്യം ഇങ്ങനെ നീട്ടിയാൽ പറ്റില്ല.....എന്തെങ്കിലും വഴി കാണണം.....

"എന്താ മാമി കാര്യം....

"കാര്യമൊന്നുമില്ല....അഷീമയെയും സുഹൈലിനെയും കെട്ടിക്കുന്ന കാര്യമാണ് പറഞ്ഞത്.....

"സമയമുണ്ടല്ലോ .......ഞാൻ പറഞ്ഞു

"എന്ന് പറഞ്ഞാൽ പറ്റില്ല.....കാര്യങ്ങൾ ഒക്കുന്ന പോലെ നേരത്തെ നടത്തണം....നീ വരുന്നുണ്ടെന്നു പറയണത് കേട്ടല്ലോ....

"ഊം...ശനിയാഴ്ച വൈകിട്ട്.....കയറും....ഞായറഴ്ച നമ്മുക്ക് സംസാരിക്കാം മാമി....സുനീർ കൂടി ഇല്ലാതെ എങ്ങനെയാ....

"അവനിപ്പോൾ അടുത്തുണ്ടല്ലോ....നിങ്ങൾ ആരെങ്കിലും വന്നു ഒരു നിശ്ചയം പോലെ ചടങ്ങു നടത്തി വച്ചോ.....കല്യാണം വഴിയേ നടത്താം.....

"ആ നമ്മുക്ക് നോക്കാം മാമി....

"നോക്കാമെന്നല്ല.....നോക്കണം.....ഫോൺ കട്ട് ചെയ്തു....

"അളിയാ അത് പറഞ്ഞപ്പോഴാ ഓർത്തത്....ഫാരിമോളെ നാളെ ഡിസ്ചാർജ്ജ് ചെയ്യും....

"ഉവ്വോ.....ആ പിന്നെ അളിയന് തിരക്കില്ലെങ്കിൽ ഇവിടെ ഒന്നിരിക്ക്....ഞാൻ ആ പൈസ ഒന്ന് ട്രാൻസ്ഫർ ചെയ്തിട്ട് ഒരു മണിക്കൂറിനകം വരാം.....

"ഇല്ലെടാ ഞാൻ വീട്ടിലോട്ടു പോകുവാ....ഒന്നുറങ്ങണം.....ഇന്ന് വൈകിട്ട് പരിപാടി നടക്കുന്നിടത്തു പോകേണ്ടതാണ്.....ഹാൾ ഒക്കെ ഒന്ന് സെറ്റ് ചെയ്യാൻ....

എന്നാൽ അളിയൻ വിട്ടോ....സുനീർ പറഞ്ഞു.....ഞാൻ ഇറങ്ങി.....നേരെ വീട്ടിൽ പോയി.....ഒന്ന് കുളിച്ചിട്ടു കയറിക്കിടന്നു....വൈകിട്ട് നയ്മയെയും പാര്വതിയെയും ജി കെയേയും നാസിയെയും മക്കളെയും കൂട്ടി ജൂവലറിയിൽ ചെന്ന്.....അല്പം കഴിഞ്ഞപ്പോൾ അവന്റെ പ്രാഡോയിൽ ഡ്രൈവർ മോനാനായരെയും കൊണ്ട് വന്നു.....

ജൂവലറിയിൽ സെല്ഫിയെടുപ്പും ബഹളവുമൊക്കെയായി അര മണിക്കൂർ കഴിഞ്ഞപ്പോൾ സുനീറിന്റെ ഓഫീസിൽ ഇരുന്ന ഞങ്ങളുടെ അടുക്കലേക്ക് അവളെയും കൂട്ടി സുനീർ വന്നു..... മോനാനായർ എന്നെ ഒന്ന് നോക്കിയിട്ടു സുനീറിനു മുന്നിലുള്ള വിസിറ്റേഴ്സ്

💬 Comments

View all comments