0%

Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]

Author : ജി.കെ Read All Parts 6.8K

ബുദ്ധിമുട്ടായി അല്ലെ....ശരണ്യ പറഞ്ഞു.....

"എന്ത് ബുദ്ധിമുട്ട്.....ഇതിനൊക്കെയുള്ള കൂലി ഇങ്ങു തന്നാൽ മതി...അല്ലെ സുനൈനെ.....ഷബീർ ചിരിച്ചു കൊണ്ട് പറഞ്ഞു....

"എന്റെ ജീവൻ രക്ഷിച്ച ആളിനോട് എന്നും എനിക്ക് കടപ്പാട് ഉണ്ടായിരിക്കും....

ശരണ്യ ചിരിച്ചു കൊണ്ട് പറഞ്ഞു....ഷബീറിന്റെ കണ്ണുകൾ അവളുടെ ശരീരം മുഴുവനും ഒന്ന് സ്കാൻ ചെയ്തു....

അവൾ അവന്റെ നോട്ടത്തിൽ ഒന്ന് ചൂളിയെങ്കിലും അവൾ അത് പുറത്തുകാട്ടിയില്ല...."എല്ലാം കണക്ക് തന്നെ...അവൾ മനസ്സിൽ ഓർത്തുകൊണ്ട് അകത്തേക്ക് കയറി....

ഉച്ചയോടു അടുത്തപ്പോൾ ഞാൻ കൈതക്കോട്ട് തറവാട്ടിലേക്ക് കയറിച്ചെന്നു....നൈമ എന്നെന്നോട് സംസാരിച്ചിട്ട് തന്നെ രണ്ടാമത്തെ ദിവസം...എനിക്കാകെ വീർപ്പുമുട്ടുന്നത് പോലെ...തോന്നി.... ഗേറ്റു തുറന്നുവരുന്ന എന്നെ തന്നെ നോക്കി ഷബീർ കാർപോർച്ചിൽ  നിൽപ്പുണ്ട്...എനിക്കവനെ ഫേസ് ചെയ്യാൻ അല്പം മടിയുണ്ടായിരുന്നു.....അവനെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി....

"എവിടെ പോയി ബാരി ഇക്ക....ഷബീറിന്റെ ചോദ്യമാണ് എന്നെ നിശ്ചലമാക്കി നിർത്തിയത്....

"അത് ഒരു വക്കീലിനെ കാണാൻ പോയിരുന്നു .....അടുത്ത ദിവസം തന്നെ  കോടതിയിൽ പോകണ്ടേ.....ഞാൻ അലസമായി പറഞ്ഞിട്ട് അകത്തു കയറി മുറിയുടെ ലോക്കിൽ പിടിച്ചു തിരിച്ചു.....കതകു അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു....

ഞാൻ ഹാളിലെ സെറ്റിയിൽ തന്നെയിരുന്നു......

അപ്പോഴാണ് റംല മാമിയുടെ മുറിയിൽ നിന്നും ഇറങ്ങി വന്ന ശരണ്യേ കണ്ടത്.....ഞാൻ ഒന്ന് ചിരിച്ചു...കൂടുതൽ മിണ്ടാനും പറയാനുമുള്ള ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ....ശരണ്യയും ഒന്ന് ചിരിച്ചുകാട്ടി.....അടുക്കളയിലേക്ക് കയറി.....

കുറെ കഴിഞ്ഞപ്പോൾ ഷബീർ വന്നു എന്റെ അരികിലായി ഇരുന്നു....."എന്താ ഇക്കാ പ്രശ്നം.....ചേട്ടത്തി വന്നപ്പോൾ മുതൽ കിടക്കുകയാണ്....എന്താ കാര്യം.....

"ഒന്നുമില്ലെടാ.....ഞാൻ ഒഴിയാൻ ശ്രമിച്ചു.....

"ഏയ് അതൊന്നുമല്ല....ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു.....എന്തോ കാര്യമായ പ്രശ്നമുണ്ട്.....

"അതൊക്കെ പറയാം....എനിക്കിത്തിരി വെള്ളം വേണമായിരുന്നു......ഞാൻ പറഞ്ഞു.....

"സുനൈനെ.....സുനൈനെ.....ഷബീർ വിളിച്ചു.....സുനൈന

💬 Comments

View all comments