Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
സീൽ ചെയ്ത വീടിനുള്ളിൽ കയറാൻ പറ്റാതെ സൂരജ് തലയിൽ കൈ വച്ച് നിന്ന്.....ബെഡ് റൂമിന്റെ ജനപാളി തുറന്നു കിടക്കുന്നിടത്തേക്ക് ചെന്ന് അവൻ അത് വലിച്ചു തുറന്നു....മുറ്റത്തു കിടന്ന മടൽ കൊണ്ട് അയയിൽ കിടന്ന ഷർട്ടും പാന്റും ഏറെ പ്രയാസപ്പെട്ടെടുത്തു.. ഉടുത്തിരുന്ന കൈലി വലിച്ചുരി എറിഞ്ഞിട്ടു സൂരജ് പാന്റും ഷർട്ടും ധരിച്ചുകൊണ്ട് ചുറ്റും നോക്കിയിട്ടു മുന്നോട്ടു നടന്നു....പഞ്ചായത്തു റോഡും കടന്നു നാഷണൽ ഹൈവേയിലേക്കു കയറി....ആദ്യം കണ്ട എ ടീ എമ്മിൽ നിന്നും പണം പിൻവലിച്ചു....എന്നിട്ടു ചുറ്റും നോക്കിയിട്ടു പുറത്തേക്കിറങ്ങി....
"എന്നാൽ പോകാം....എന്നും ചോദിച്ചുകൊണ്ട് ഒരു കൈ ചുമലിൽ പതിഞ്ഞു....സൂരജ് ഞെട്ടി തിരിഞ്ഞു നോക്കി....
പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന സുഹൈൽ....അവൻ ഓടാൻ ഒരു ശ്രമം കൂടി നടത്തി....സുഹൈൽ കാലു സൂരജിന്റെ കാലിൽ കോർത്ത്....ഡിം.....സൂരജ് നെഞ്ചുമടിച്ചു വീണു...സുഹൈൽ കൈ രണ്ടും പിന്നാലാക്കി കൂട്ടി പിടിച്ചു സൂരജിനെ തള്ളി തന്റെ വണ്ടിയുടെ അടുത്ത് വരെ കൊണ്ട് പോയി...എന്നിട്ടു ബാക് ഡോർ തുറന്നു അകത്തേക്ക് തള്ളി...നീ എങ്ങും പോയിട്ടില്ലെന്ന് എനിക്കറിയാരുന്നു.....നീ വന്നുപെടും എന്നുള്ളതും ഉറപ്പാരുന്നു...എന്നിട്ടു ലൈറ്റും തെളിച്ചു സൂരജിനെയും കൊണ്ട് സുഹൈൽ സ്റ്റേഷനിലേക്ക് പാഞ്ഞു....
രാവിലെ സുനീറിന്റെ ഫോൺ കാൾ വന്നത് കേട്ടുകൊണ്ടാണ് ഷബീർ ഉണർന്നത്....
അതിനു മറുപടി കൊടുത്തിട്ടു നേരെ പോയി കുളിച്ചു റെഡിയായി വന്നു....സുനൈന യും അഷീമായും ഒരുക്കിയ പ്രാതൽ കഴിച്ചിട്ട് അവൻ നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്....
ശരണ്യയെ കണ്ടപ്പോൾ രാവിലെ പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ച വിവരം പറഞ്ഞു....സൂരജിനെ അറസ്ററ് ചെയ്തു വെന്നുള്ളതും അറിയാൻ കഴിഞ്ഞു....രണ്ടു ദിവസം കൂടി തങ്ങാൻ ഡോക്ടർ പറഞ്ഞതായും അറിഞ്ഞു....അങ്ങനെ അവൾക്കുള്ള ആഹാരം ഒക്കെ കൊടുത്തിട്ട്....അവൻ
💬 Comments
View all comments