0%

Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]

Author : ജി.കെ Read All Parts 6.5K

എസ് ആണല്ലോ മാഡം....പിന്നെ അക്കൗണ്ടിൽ പറഞ്ഞ പൈസ ഇട്ടതിനു ശേഷമാണല്ലോ മാഡം ഫ്‌ളൈറ്റ് കയറിയതും.....അവറാച്ചൻ പറഞ്ഞു.....

"അതല്ല....ഞാൻ തിരക്കി എന്നെ ഉള്ളൂ....സാധാരണ അതിനുമപ്പുറം ഞങ്ങൾ പോകുമ്പോൾ എന്തെങ്കിലും ഗിഫ്റ്റ് ഒക്കെ തരാറുണ്ട്....അതുകൊണ്ടു തിരക്കിയതാ.....ഒരു നാണവുമില്ലാതെ അവർ അത് പറഞ്ഞപ്പോൾ ഞാൻ അവറാച്ചനെ ഒന്ന് നോക്കിയിട്ടു കാലുമേൽ കാലും കയറിയിരിക്കുന്ന മോനാ നായരെയും ഒന്ന് നോക്കി.....

"പൊന്നുമോളെ....അവറാച്ചൻ ഇല്ലായിരുന്നെങ്കിൽ നല്ല ഒരു ഗിഫ്റ്റ് അങ്ങട്ട് തന്നേനെ.....ഞാൻ മനസ്സിൽ പറഞ്ഞു.....

"അയ്യോ...അതിനൊന്നും പേടിക്കണ്ടാ...ഞങ്ങളുടെ ആകെ മൊത്ത വരുമാനം അല്ലെ ഈ നിൽക്കണത്.....യൂനുസ് അലി കഴിഞ്ഞാൽ ഖത്തറിൽ അല്പം വിലയുള്ള സാധനമാണ് ഈ നിൽക്കുന്നത്.....എന്നെ ചൂണ്ടിക്കൊണ്ട് അവറാച്ചൻ പറഞ്ഞു.....മോനാനായർ എന്നെ നോക്കി ഒന്ന് ചിരിച്ചു...ഞാനും അങ്ങനെയൊന്നുമില്ല എന്നമട്ടിൽ ഒന്ന് ചുമലനക്കി...

സുനീറിന്റെ കാൾ വന്നപ്പോൾ ഫോണെടുത്ത്...."അളിയാ ഗസ്റ്റ് ഒക്കെ എത്തിയോ....

"എത്തി...

"എന്നാൽ അവരെ ഒന്ന് ഷോപ് വരെ കൊണ്ട് വന്നുകൂടെ.....ഒരു അഡ്വേർട്സമെന്റ് ആകും....പോരാത്തതിന് ചില്ലറ മുടക്കിയതല്ലേ....

ഞാൻ സംസാരിച്ചു നോക്കാം.....ഞാൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു അവറാച്ചനെ വിളിച്ചു...."അവറാച്ച.....ഇവരെ അളിയന്റെ കടയിൽ ഒന്ന് കൊണ്ട് ചെല്ലണമെന്ന്.....മെയിൻ സ്പോൺസർ അല്ലെ....

"അവൻ അനുഭവിക്കും....ആന കരിമ്പിൻ തോട്ടത്തിൽ കയറുന്നതുപോലെയാ.....എല്ലാം കൊണ്ടുപോയാലും അത് മുതലാക്കാൻ എനിക്കോ ഇയാൾക്കോ അറിയില്ലല്ലോ.....അവറാച്ചൻ അർഥം വച്ച് എന്നോട് പറഞ്ഞു.....

"അതെന്തെലും ആവട്ടെ....അവറാച്ചൻ ഒന്ന് സംസാരിച്ചു നോക്ക്....അങ്ങനെ ആണെങ്കിൽ വൈകിട്ട് നമ്മുക്ക് ഡ്രൈവറെ അറേഞ്ച് ചെയ്യാം....അവർ അകത്തേക്ക് കയറി അപ്പോഴും പാർവതി നിന്ന് സെൽഫി എടുപ്പാണ്..ആർട്ടിസ്റ്റുകളോടൊപ്പം.....അവറാച്ചൻ മോനാനായരെ മാറ്റി നിർത്തി വിവരം സംസാരിച്ചു.....ജൂവലറി എന്ന് കേട്ടപ്പോൾ തന്നെ അവരുടെ കണ്ണ് തിളങ്ങുന്നത് കണ്ടു......

അത് കഴിഞ്ഞു അവറാച്ചനോടൊപ്പം മുന്നോട്ടു വന്നിട്ട്

💬 Comments

View all comments