Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]
പുറത്തേക്കിറങ്ങി........
ഈ സമയം സുനീർ മുറിയിൽ കയറി കതകടച്ചു......സൂരജിനെ വിളിച്ചു.....
അണ്ണാ നിങ്ങള് എങ്ങോട്ടെങ്കിലും മാറിക്കോ.....ആ നാറി അളിയൻ നിങ്ങള് കാരണം പ്രശ്നമുണ്ടാക്കി.....നിങ്ങൾക്ക് തരാൻ കരുതിയിരുന്ന തുണിയെടുത്ത വിവരം അതിരാവിലെ തന്നെ ഫ്ലാഷ് ആയി...ഇവിടെ ഞാൻ സേഫ് ആണ്.....നിങ്ങള് മാറി നിലക്ക് കുറച്ചു നേരത്തേക്ക്.....ചിലപ്പോൾ കലി തുള്ളി ആ നാറി അങ്ങോട്ടായിരിക്കും വരുന്നത്......
സുനൈന തിരിച്ചു വന്നു ആലിയയോട് പറഞ്ഞു...ഇക്ക മെരുങ്ങുന്ന ലക്ഷണമില്ല......
വാപ്പച്ചി പോയി ബാരി ഇക്കയെ കൂട്ടികൊണ്ട് വരണമെന്നാണ് പറയണത്.......ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ഇറങ്ങും എന്നാണ് പറയണത്.....
"ഇനി നമ്മളായിട്ടെന്തിനാടീ ഇവിടെ നിൽക്കണത്.....നിങ്ങളുടെ മോൻ ആലത്തറ വെടിപ്പൊന്നുമല്ല കേട്ടോ....മാമി....എന്നും പറഞ്ഞു ഫറോക്കും താഴേക്കിറങ്ങി....തിരിഞ്ഞു നിന്ന് പറഞ്ഞു...മാമി....മാമ പോയി ബാരിയെ വിളിച്ചു കൊണ്ട് വരാതെ ഞങ്ങളും ഇനി ഇവിടെ കാലുകുത്തില്ല.......
എല്ലാരും പൊക്കോ.....എന്നെ കാണാൻ ഇനി ആ പള്ളിക്കാട്ടിലോട്ടു വന്നാൽ മതി......റംലാ ബീഗം മൂക്ക് പിഴിഞ്ഞുകൊണ്ട് പറഞ്ഞു....
കതകു തുറന്നു സുനീർ പുറത്തിറങ്ങി......ആരും വേണമെന്നില്ല.......വാപ്പയുടെ ബിസിനസ്സ് വലുതാക്കി ഇന്നും സംരക്ഷിക്കാൻ കഴിയുമെങ്കിൽ ഈ കല്യാണവും തന്നെ നിന്ന് നടത്താൻ എനിക്കറിയാം...പോകണ്ടവർക്കെല്ലാം പോകാം....പിന്നെ ഒറ്റ ഒരെണ്ണം ഈ മണ്ണിൽ കാലുകുത്തരുത്.....
"അത് പറയാൻ നീ ആരാടാ....ആലിയ ചീറ്റപ്പുലിയെ പോലെ അടിക്കാനായി ആഞ്ഞടുത്തു.....നിനക്കുള്ളത് പോലെ അവകാശം ഞങ്ങൾക്കുമുണ്ട്....
"എല്ലാ അവകാശവും തീർത്ത അങ്ങോട്ട് വിട്ടത്.......നിന്റെ ഈ സ്വഭാവം കൊണ്ടാടി കെട്ടിയോൻ സാരിയിൽ കയറിയത്.....കൈ രണ്ടും കൂട്ടിയടിച്ചുകൊണ്ട് സുനീർ പറഞ്ഞു.....
"പോടാ പെണ്ണാസ്......നീ ഒരു ആണാണോടാ മരപ്പട്ടി......ഫാറൂക്ക് ഇടപെട്ടു കൊണ്ട് ചോദിച്ചു.....സ്വന്തം മരുമക്കളെ തിരിച്ചറിയാത്ത നീ ....അതും പറഞ്ഞു നിർത്തിയപ്പോൾ റംലാ ബീഗത്തിന്റെയും ആലിയയുടെയും സുനൈനയുടെയും ആഷിമയുടെയും മുഖം ഏതാണ്ട്
💬 Comments
View all comments