Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]
ദൃക്‌സാക്ഷി.....ശരിക്കുമോന്നു കുടഞ്ഞാൽ സംഗതി മണി മണി പോലെ പുറത്തു വരും.....നടന്നു ഖാദർകുഞ് സൂരജിന്റെ വീട്ടുമുറ്റത്തു എത്തുമ്പോൾ ബാരിയുടെ എർട്ടിഗ അവന്റെ വീട്ടുമുന്നിൽ.....അതിലിരിക്കുന്ന തന്റെ മകളെ വ്യസന സമേതം ഖാദർ കുഞ്ഞു ഒന്ന് നോക്കി....മുറ്റത്തു പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്ന ബാരി....അവനു മുന്നിൽ വാതിൽക്കൽ നിന്ന് സംസാരിക്കുന്ന സൂരജിന്റെ ഭാര്യ.....
***************************************************************************************************
ഇനി വീണ്ടും നമ്മള് വന്നു കേട്ടോ കഥയിലേക്ക്......
ഞാൻ വണ്ടിയുമായി നേരെ പോയത് സൂരജിന്റെ അടുത്തേക്കാണ്....പോകുന്ന വഴിയിൽ രണ്ടുമിനിറ്റ് കൊണ്ട് വിവരങ്ങൾ നയ്മയെ അറിയിച്ചു....അവൾ മൂക്കത്തു വിരൽ വച്ചിരുന്നു പോയി....സൂരജിന്റെ വീടിനു മുന്നിൽ വണ്ടി ഓഫ് ചെയ്തു നിർത്തി....നൈമയോടും മക്കളോടും പുറത്തിറങ്ങണ്ടാ എന്ന് പറഞ്ഞു....ഞാൻ ഇറങ്ങി സംയമനം പാലിച്ചുകൊണ്ട് സൂരജിന്റെ വീടിന്റെ വാതിൽക്കൽ മുട്ടി.....തുറന്നു കിടന്ന കതകിനരുകിലേക്ക് അവന്റെ ഭാര്യ ശരണ്യ വന്നു....ശരണ്യേ.....സൂരജില്ലേ?
"അയ്യോ ഇക്കാക്കയോ.....ഇത്തതായും മക്കളെയും എന്താ വണ്ടിയിൽ ഇരുത്തിയത്...ഇറങ്ങി വരാൻ പറ.....
"ഏയ്....ഞങ്ങൾ തിരിച്ചു വീട്ടിലോട്ടു പോകാൻ ഇറങ്ങിയതാ....അപ്പോൾ ഞാനിന്നലെ സൂരജിനെ കണ്ടു ഒരു കാര്യം പറഞ്ഞിരുന്നു...അതെന്തായി എന്ന് അറിയണം സമ്മതമാണെങ്കിൽ ഇപ്പോൾ തന്നെ കൊണ്ട് പോയി കാണിക്കാനാണ്.....
അയ്യോ....സൂരജ് അണ്ണൻ അവിടുത്തെ ആ സുനികോച്ചിന്റെ ഫോൺ വന്നപ്പോൾ ഉടുപ്പുമെടുത്തിട്ടുകൊണ്ട് വാണം വിട്ടത് പോലെ സൈക്കിളിൽ കയറി പോയി...എവിടോട്ടാണ് എന്ന് ചോദിച്ചിട്ട് പറഞ്ഞതുമില്ല.....
അവൻ താനെത്തുന്നതിനു മുമ്പ് സൂരജിനെ മാറ്റിയിരിക്കുന്നു....
"ചിലപ്പോൾ ഇപ്പം വരുമായിരിക്കും ഇല്ലേ ശരണ്യേ.....സാരമില്ല ഞാൻ വെയ്റ്റ് ചെയ്യാം....കുഴപ്പമില്ലല്ലോ.....
അയ്യോ എന്നാൽ ഇത്താത്തയെയും പിള്ളാരെയും കൂടി വിളിക്ക്....അകത്തൊട്ടിരിക്കാം.....
"അത് വേണ്ട...ഇന്നലെ തന്ന ആ കസേര ഇങ്ങെടുത്താൽ മതി...പുറത്താകുമ്പോൾ കാറ്റുമുണ്ടല്ലോ.....
ശരണ്യ കസേര എടുത്ത് തന്നിട്ട് വാതിൽക്കൽ തന്നെ നിന്ന്....ഞാൻ കസേരയിൽ ഇരുന്നു...പിന്നെ
💬 Comments
View all comments