0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 9.8K

അറിയാൻ വൈകി പോയി....തെറ്റുകൾ ചെയ്തു.....എല്ലാത്തിനും പ്രായശ്ചിത്തം വേണം....ഈ ജീവിതം തന്നെ ബാരി അനിയന്റെ ദാനം ആണ്....അല്ലെങ്കിൽ....ആ വക്കീലിനെ എനിക്ക് വേണ്ടി ഏർപ്പാടാക്കിയിരുന്നില്ലെങ്കിൽ ഞാൻ വിധി കാത്തു കഴിയുന്ന ഒരു കുറ്റവാളിയായി ജയിലിൽ കഴിയേണ്ടി വന്നേനെ....

"കഴിഞ്ഞത് ഒക്കെ കഴിഞ്ഞു....നമ്മുക്ക് പതിയെ സംസാരിക്കാം....ദേ...ശരണ്യ കാത്ത് നിൽക്കുന്നു....ഷബീർ പറഞ്ഞു.....

"ഇക്കാ.....അങ്ങനെ വിളിക്കുന്നോണ്ട് കുഴപ്പമില്ലല്ലോ അല്ലെ....എനിക്ക് മൊബൈൽ നമ്പർ ഒന്ന് തരാവോ....എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാല്ലോ.....ശരണ്യ പറഞ്ഞു....

"ഷബീർ അവന്റെ മൊബൈൽ നമ്പർ നൽകി.....ആലിയെയും ശരണ്യയും ഫ്‌ളാറ്റിലേക്ക് കയറി.....

ലിഫ്റ്റിനരികിലേക്ക് ചെന്നപ്പോഴാണ് ലിഫ്റ്റിന് മുന്നിലായി അത് ഒട്ടിച്ചിരിക്കുന്നത് ആലിയ കണ്ടത്.....വരുന്ന ഇരുപതിനകം എല്ലാവരും നഷ്ടപരിഹാരമായി ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന ഇരുപത്തിയഞ്ചു ലക്ഷം കൈപ്പറ്റാനും അതോടൊപ്പം ഇരുപത്തിയൊന്നിന് ഫ്‌ളാറ്റ്‌ ഒഴിയുവാനും....ഇരുപത്തിരണ്ടിനു ഫ്‌ളാറ്റ്‌ ഡിമോളിഷ് ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവും.....ആലിയക്ക് തല ചുറ്റുന്നത് പോലെ തോന്നി....അതാകണം ഫ്‌ളാറ്റിൽ ആകെ ഒരു ശ്മശാന മൂകത...അവൾ സെക്യൂരിറ്റി ഗേറ്റിലേക്ക് നോക്കി....ഇപ്പോൾ സെക്യൂരിറ്റിയും പരിവാരങ്ങളും ഒന്നുമില്ല.....ലിഫ്റ്റിൽ കയറി അവൾ മുകളിലെത്തി....കതകു തുറന്നു അകത്തു കയറി...മൊത്തം പൊടിപടലങ്ങൾ തന്നെ....ശരണ്യയും ആലിയെയും റൂമൊതുക്കി.....നഷ്ടപരിഹാരത്തിനുള്ള ഒരു അപ്പ്ലിക്കേഷൻ കയറിവന്നപ്പോൾ വാതിലിനടിയിലൂടെ ആരോ ഇട്ടിരുന്നു.....അവൾ അത് എടുത്ത് പൂരിപ്പിച്ചു....ഫ്ലാറ്റിന്റെ രേഖകളും വച്ച്....

ഇതേ സമയം ഷബീർ പുന്നപ്രക്ക് പോകുകയായിരുന്നു....വഴിയോരങ്ങളിൽ ജി കെ യുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.....ഏകദേശം ഏഴര മണിയോടെ ഷബീർ കൈതക്കോട്ട് എത്തി.....കൈതക്കോട്ട് വീട്ടിൽ പഴയ സന്തോഷം നിഴലിച്ചതു പോലെ....അഷീമായും ആ സന്തോഷത്തിൽ പങ്കു ചേരുന്നത് കണ്ടപ്പോൾ ഷബീറിന് ആശ്വാസം തോന്നി.....

"നൈമേ എന്റെ മൊബൈൽ ഇങ്ങെടുത്തെ.....ഞാൻ നയ്മയോട് പറഞ്ഞു....

നൈമ അകത്തേക്ക് കയറി എന്റെ മൊബൈലും എടുത്തുകൊണ്ടു വന്നു...."ഇന്ന് നമ്മുക്ക് അറബിക്ക് കുഴിമന്തി ആക്കാം...ഡിന്നർ.....ഞാൻ ഓർഡർ

💬 Comments

View all comments