0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 9.8K

എത്തിക്കുന്നതിനും റംല യുടെ പോസ്റ്റ് മാർട്ടം ഒഴിവാക്കാൻ ആയി ശ്രമിച്ചതും....ഷബീർ എന്ന വ്യക്തിയെയും ബാരി എന്ന വ്യക്തിയെയും കോടതിയുടെ മുന്നിൽ എത്തിച്ചു തന്റെ നിരപരാധിത്വം തെളിയിക്കാനാണ് എന്റെ കക്ഷി ഇവരുടെ ഒക്കെ പേരുകൾ ഉൾപ്പെടുത്തിയത്.....സർവ്വീസിൽ കയറിയ ആവേശത്തിൽ ബഹുമാന്യനായ സബ് ഇൻസ്‌പെക്ടർ സിനിമകഥപോലെ എന്തെക്കെയോ മെനഞ്ഞു എന്റെ കക്ഷിയുടെ സഞ്ചാര സ്വാതന്ത്ര്യം ഹാനീകരിച്ചിരിക്കുന്നു.....അതും പൊരുത്തപ്പെടാൻ എന്റെ കക്ഷി തയാറാണ്..കാരണം ബഹുമാന്യനായ എസ്.ഐ അവരുടെ അനുജത്തിയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന പേരിൽ....അതുകൊണ്ടു ഇതിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തികളെയെല്ലാം കുറ്റ വിമുക്തരാക്കി ഈ കേസ് അവസാനിപ്പിക്കണം എന്ന് കോടതിയോട് അഭ്യർത്ഥിക്കുന്നു.....

"പ്രോസിക്യൂഷൻ വക്കീലിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?

"ഇതും ഫാബ്രിക്കേറ്റഡ് സ്റ്റോറിയാണ് ബി ലോർഡ്....അത് കൊണ്ട് ജാമ്യം അനുവദിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു......

രണ്ടു ഭാഗവും കേട്ട സ്ഥിതിക്ക് വിധി പറയുവാൻ വീണ്ടും കോടതി പന്ത്രണ്ടു മണിക്ക് കൂടുന്നതാണ്.....

ഞാനും ഷബീറും എന്താണ് സംഭവിച്ചത് എന്നറിയാതെ പുറത്തേക്കിറങ്ങി.....ജി കെ പിന്നാലെ വരുന്നത് കണ്ടു....ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു..."ജി കെ....

ജി കെ എന്റെ മുഖത്തേക്ക് നോക്കി....."ജയിച്ചു അല്ലെ.....പക്ഷെ എന്റെ മനസാക്ഷി കോടതിയിൽ ബാരി ജയിച്ചിട്ടില്ല....അതിനു സമയമെടുക്കും.....പിന്നെ ഞാൻ വാ തുറക്കാഞ്ഞത് ഈ ശരീരത്തിൽ തന്റെ ചോരയാണെന്നു എന്റെ പാറു എന്നെ ഞാൻ രാവിലെ ഇറങ്ങുമ്പോൾ ഓർമ്മപെടുത്തിയതിന്റെ പേരിലാണ്....

"പാർവതിയുടെ പേര് കേട്ടപ്പോൾ എന്റെ മുഖം കുനിഞ്ഞു.....

"തനിക്കെങ്കിലും ഒഴിവാകമായിരുന്നു ബാരി....ജി കെ അത്രയും പറഞ്ഞിട്ട് മുന്നോട്ടു നടന്നു.....

"സുഹൈൽ വന്നിട്ട് പറഞ്ഞു....ആകെ നാണക്കേടായി....നിങ്ങൾ എന്തായാലും കഴിച്ചിൽ ആയല്ലോ....സർക്കാർ വക്കീൽ എല്ലാം ഇങ്ങനെ തന്നെന്ന്.....

നിനക്ക് വാദിച്ച ആളിനെ മനസ്സിലായോ....ഞാൻ സുഹൈലിനോട് ചോദിച്ചു....

"ഏതോ

💬 Comments

View all comments