0%

Chapter Title : അളിയൻ ആള് പുലിയാ 6 [ജി.കെ]

Author : ജി.കെ Read All Parts 14.1K

കഴിഞ്ഞു അവനിറങ്ങി......താന്തോന്നിയിലെ പ്രിത്വിരാജിൻ്റെ രണ്ടാമെന്റ്രി പോലെ......ഇവനായിരുന്നോ അവൻ എന്ന് തോന്നിക്കും പോലെ....കോട്ടും സൂട്ടും അണിഞ്ഞ ഷാഹ്‌റുഖ് ഖാനെപ്പോലെ അവൻ വന്നു വണ്ടിയിൽ കയറി......വണ്ടി നേരെ വെനീസ് ജൂവലറിയിൽ എത്തി......ഗുഡ് ആഫ്റ്റർനൂൺ സാർ....എല്ലാവരും വിഷ് ചെയ്തു.....അവൻ മുന്നോട്ടു നടന്നിട്ടു പെട്ടെന്ന് എന്തോ കണ്ടതുപോലെ ചിരിച്ചുകൊണ്ട് പിറകിലേക്ക് വന്നു.....തന്റെ സ്ഥാപനത്തിൽ വെന്തുരുകിയതു പോലെ നിൽക്കുന്ന സൂരജ്.....

"ഹായ് സൂരജ്....(ഏട്ടൻ എന്ന വിളി മാറ്റിയിരിക്കുന്നു)...എങ്ങനെയുണ്ട് ഇവിടുത്തെ പണി....കുഴപ്പമില്ലല്ലോ......

"ഉവ്വ്....കുഞ്ഞേ....സൂരജ് പറഞ്ഞു....

"ഹ.ഹ.ഹ...എല്ലാവരും സൂരജിനെയും സുനീറിനെയും നോക്കി.....സുനീറിന്റെ ചിരി യാണ് അവർ നോക്കിയത്.....

"കുഞ്ഞോ.....സുനീർ ......സുനീർ സാബ്....അത് മതി...കുഞ്ഞും കുട്ടിയുമൊക്കെ അങ്ങ് നാട്ടിൽ മറന്നേര്...ഇവിടെ വേണ്ടാ.....

സൂരജ് വല്ലാണ്ടായി.....ദൈവമേ.....ഇവൻ......സൂരജ് അപമാനഭാരത്തിൽ മുഖം കുനിച്ചു....സുനീർ ഓഫീസ് റൂം ലക്ഷ്യമാക്കി നീങ്ങി.....

അരമണിക്കൂർ കഴിഞ്ഞപ്പോൾ അറബിക്കുപ്പായവും തലയിൽ കെട്ടുമായി ഒരാൾ വന്നു.....ഒപ്പം ഒരു മലയാളി എന്ന് തോന്നുന്ന ചെറുപ്പക്കാരൻ....പൊതുവെ കച്ചവടം പകൽ കുറവായതിനാൽ എല്ലാവരും അയാളെ കണ്ടു കൊണ്ട് വിഷ് ചെയ്തു....."അസ്സലാമു അലൈക്കും സാർ....

"വാ അലൈകുമുസ്സലാം.......കമോൺ മിസ്റ്റർ നവാസ്....കൂടെയുള്ള ആളുമായി മുകളിലേക്ക് പോകാൻ നേരം.....അയാൾ കണ്ടു സൂരജിനെ......"ഇധ്ലാക് അന്ത സൂരജ്....(അപ്പോൾ നീയാണല്ലേ സൂരജ്)

സൂരജിനൊന്നും മനസ്സിലായില്ല.....

"ഓ സോറി അന്ത ന്യൂ...ജദീദ് ഐ ഫൊർഗെറ്...ലേൺ അറബിക്....ഒകെ....

സൂരജ് തലയാട്ടി....അവർ നേരെ ഓഫീസ് റൂമിലേക്ക് പോയി.......

"സുനീരും ഖതാനിയും നവാസും കൂടി കോൺഫറൻസ് റൂമിൽ കയറി.....

ഖത്താനി നവാസിനെ സുനീറിനു ഇൻട്രൊഡ്യൂസ് ചെയ്തു.....(അറബിയിലാണ് അത് വായിക്കാനുള്ള സൗകര്യത്തിനു മലയാളത്തിലാക്കുന്നു)

ഇത് നവാസ്....ദുബായിയിലാണ്....ഇന്ന് എത്തിയതേ ഉള്ളൂ....നമ്മുടെ ദുബായി ബിസിനസ്സിനെകുറിച്ചു ചർച്ച ചെയ്യുവാനാണ് വന്നത്...

"ഹാലോ....ഞാൻ സുനീർ.....നാട്ടിലെവിടെയാ....സുനീർ ഷേഖ് ഹാൻഡ് നൽകികൊണ്ട് പറഞ്ഞു

"ഞാൻ എറണാകുളമായിരുന്നു....ഇപ്പോൾ കോഴിക്കോടാണ് ...

💬 Comments

View all comments