Chapter Title : അളിയൻ ആള് പുലിയാ 7 [ജി.കെ]
കോളേജ് ലക്ഷ്യമാക്കി നടന്നു......വിശാലമായ കോളേജ്.....കൊച്ചു തരുണീമണികൾ തലങ്ങും വിലങ്ങും പായുന്നു...വിവിധ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റാറ്റസിൽ ഉള്ള പെൺപിള്ളേരും ആൺപിള്ളേരും.....ഇതിനിടക്ക് ഫാരിമോൾക്ക് ഒരു കുറവും വരുത്തരുത് ഞാൻ മനസ്സിൽ കരുതി....ഫാറൂഖിക്കയുടെ ഇല്ലായ്മ അവൾ അറിയരുത്......ഞങ്ങൾ ഓഫീസിനു മുന്നിൽ ചെന്ന്.....നോട്ടീസ് ബോർഡിൽ പേരുകൾ നോക്കി.....ഫാരി ഫാറൂക്ക് ബീ.എസ.സി ജനറൽ നഴ്സിംഗ്......ഷോർട് ലിസ്റ്റ് ചെയ്തവരുടെ പേര് വിവരങ്ങൾ.....
"അഡ്മിഷന് വന്നതാണോ...പിറകിൽ നിന്നും ഒരു മലയാള സ്വരം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.....
"അതെ......
"മോളാണോ.....
"അതെ.....അങ്ങനെയാണ് വായിൽ വന്നതും....
"എന്റെ പേര് ജി.കെ....ജി കൃഷ്ണമൂർത്തി....പാലക്കാടാണ് സ്ഥലം.....ഇതെന്റെ മകൾ......ആര്യ ജി.കൃഷ്ണമൂർത്തി.....
"ഒരേ ക്ളാസ്സിലാണോ....അസ്മിഷന് ....ഞാൻ തിരക്കി....
"അതുകൊണ്ടാണ് ഇവിടെ കാത്തു നിന്നത്.....ആദ്യം പേര് കണ്ടപ്പോൾ വല്ല യു.പി യോ ബീഹാറോ ആകുമെന്ന് കരുതി.....പക്ഷെ നിങ്ങള് നോക്കുന്നത് കണ്ടപ്പോൾ മനസ്സിലായി.....
"ഞാൻ ബാരി റഹ്‌മാൻ.......ഇത് മകൾ ഫാരി.....ഇത് ഫാരിയുടെ ഉമ്മയാണ്.....
"അയാൾ ചേട്ടത്തിയെ നോക്കി ഒന്ന് തൊഴുതു......അപ്പോഴേക്കും ആര്യയും ഫാരിയും കൂട്ടായി കഴിഞ്ഞിരുന്നു......ഞാനിന്നങ്ങു മടങ്ങും......മോളെ ഹോസ്റ്റലിൽ ആക്കിയിട്ട്.....നിങ്ങളോ?
"ഞങ്ങൾ നാളെയെ ഉള്ളൂ....അവളെ ഒന്ന് സെറ്റിലാക്കണ്ടേ.....ഞാൻ പറഞ്ഞു....
"രണ്ടു പേർക്കും കൂടി ഒരു റൂം കിട്ടിയാൽ നല്ലതാകുമായിരുന്നു അല്ലെ.....ജി.കെ പറഞ്ഞു....
"ഊം.....നമുക്ക് ശ്രമിക്കാം.....
അങ്ങനെ ആദ്യം ഫാരിയെ വിളിച്ചു...ഞങ്ങൾ അകത്തു കയറി.....അഡ്മിഷൻ പ്രൊസീജർ തുടങ്ങി.....ആദ്യം പ്രിൻസിപ്പൽ....പിന്നെ ടീച്ചേർസ്....ശരിക്കും ഒരു ഇന്റർവ്യൂ പോലെ......ഫാരി മോൾ അവരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഒരു പരുവത്തിൽ ഇംഗ്ലീഷ് പറഞ്ഞൊപ്പിച്ചു......നല്ല കാശുകൊടുത്തു നമ്മുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിച്ചാലും പുറം നാട്ടിൽ ചെന്നാൽ നമ്മടെ മക്കൾ ബ്ബ ബ്ബ ബ്ബ ബ്ബ അടിക്കുകയെ ഉള്ളൂ എന്നുള്ളത് എത്ര സത്യം.....അപ്പ്രൂവ്ഡ്.....ലാസ്‌റ് സ്റ്റാമ്പും അടിച്ചു അവരുടെ
💬 Comments
View all comments