Chapter Title : അളിയൻ ആള് പുലിയാ 8 [ജി.കെ]
സ്റ്റാഫാണ് തരുന്നത്...ഞാൻ കുറിച്ച് ക്ളോസ്ഔട്ട് ചെയ്യും....സാധനങ്ങൾ അവർ കണക്കു പറഞ്ഞു തൂക്കി കാട്ടി കൺഫോം ചെയ്തിട്ട് അവര് തന്നെയാണ് ലോക്കറിൽ വക്കുന്നത്......
"അന്നേരവും സൂനീര് ഖത്തണിയോട് എന്തോ പറഞ്ഞു....ഖത്തണി തല കുലുക്കി.....
"നീ പൊയ്ക്കോ....ഷാജി......ഷാജി കതകു തുറന്നു ഇറങ്ങിയപ്പോൾ സുനീർ സൂരജിന് നേരെ തിരിഞ്ഞു....
"നിങ്ങള് ഭയങ്കര തറിക്കിടയാണല്ലോ സൂരജ്....നാട്ടിൽ കാണിക്കുന്ന ഊടായിപ്പ് ഇവിടെ ഇറക്കരുത്.....എന്താണ് എടുത്തത് എന്ന് വച്ചാൽ തിരികെ ഇവിടെ വക്ക്...ഇല്ലെങ്കിൽ നീ അടികൊണ്ട് പുളയും...ഒപ്പം സ്റ്റേഷനിലും കയറേണ്ടി വരും.....
"അയ്യോ സാബ് ഞാനങ്ങാനൊന്നും ചെയ്തിട്ടില്ല.....
"നീ പുറത്തെവിടെയെങ്കിലും പോയോ....സുനീർ തിരക്കി....
"ഇല്ല നേരെ ഇങ്ങോട്ടാണ് വന്നത്.......സുനീർ കസേരയിൽ ഇരുന്നുകൊണ്ട് ഇന്റർകോം കറക്കി....."സെക്യൂരിറ്റി യെ പറഞ്ഞു ഇങ്ങോട്ടു വിടൂ......
നവാസ് ഒന്നും മിണ്ടാതെ ഇരിക്കുകയാണ്....അഞ്ചു മിനിറ്റിനുള്ളിൽ കറുത്ത് തടിച്ച സെക്യൂരിറ്റി വന്നു....ആഫ്രിക്കൻ......അവനോടു അറബിയിൽ സുനീർ പറഞ്ഞു...ഇവനെ ചെക്ക് ചെയ്തേ.......സെക്യൂരിറ്റി സൂരജിനെയും കൊണ്ട് അപ്പുറത്തേക്ക് പോയി......
"ഇങ്ങനെയും വിശ്വസിക്കാൻ പറ്റാത്തവരുണ്ടല്ലോ......സുനീർ പറഞ്ഞു....
"സുനീറിനറിയാവുന്ന ആളല്ലേ....സുനീറിന്റെ നാട്ടുകാരനല്ലേ.....നവാസ് ചോദിച്ചു....
"അതെ ഭായി....പക്ഷെ ആൾക്കാരുടെ സ്വഭാവം അറിയില്ലല്ലോ......
"കുറെ കഴിഞ്ഞപ്പോൾ അപമാനഭാരതത്തിൽ തല താഴ്ത്തി വരുന്ന സൂരജിനെ കണ്ടപ്പോൾ സുനീർ മനസ്സിൽ ചിരിച്ചു..."സാധനം കിട്ടിക്കാണും.....പോകാൻ തയാറായിയിക്കോ സൂരജേ......
പിറകെ വന്ന സെക്യൂരിറ്റി അത് പറഞ്ഞപ്പോൾ ഞെട്ടിയത് സുനീർ ആണ്...."ഇവന്റെ കയ്യിൽ ഒന്നുമില്ല......
"അപ്പോൾ ആ സ്വർണ്ണം?
"ഒരു ഭ്രാന്തനെപ്പോലെ സുനീർ സൂരജിന്റെ കോളറിൽ കുത്തിപ്പിടിച്ചു..."എവിടെടാ നീ എടുത്ത സാധനം....പറഞ്ഞോ....ഇല്ലെങ്കിൽ ...ആ....
"ഞാൻ എടുത്തിട്ടില്ല സാബ്....സത്യമായിട്ടു,,,,,മക്കളാണ് സത്യം......
"കള്ളാ ആണയിടുന്നോടാ മൈരേ.....സുനീർ സൂരജിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു.....
"ആ വിട് സുനീർ.....ഞാൻ ചോദിക്കാം...ഇവന്മാർ ഒന്നും ചോദിക്കണ്ട രീതിയിൽ ചോദിച്ചില്ലെങ്കിൽ സത്യം പറയൂല......നവാസ്
💬 Comments
View all comments