0%

Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]

Author : ജി.കെ Read All Parts 10.2K

നീങ്ങുകയാണ്......ബാരിയും സുനൈനയും അഷീമായും വീട്ടിലേക്കു തിരിച്ചു...നയ്മയുടെ അരികിൽ ആലിയ ഇരുന്നു......ഷബീറും റംലയും റിസപ്‌ഷനിനിലേക്ക് ചെന്ന് കൺസൈന്മെന്റ് പേപ്പറിൽ ഒപ്പിട്ടു...... എല്ലാം കഴിഞ്ഞു ഖാദർകുഞ്ഞിന്റെ ചേതനയറ്റ ശരീരവുമായി സീഷോർ ഹോസ്പിറ്റലിൽ നിന്നും വണ്ടി പുന്നപ്രക്ക് തിരിച്ചു....ഖബറടക്കവുമൊക്കെയായി അന്നത്തെ ദിവസം കഴിഞ്ഞു.....ആലിയെയും നയ്മയും ഹോസ്പിറ്റലിൽ തന്നെ കഴിഞ്ഞു...ഇതിനിടയിൽ ഒരു ടാബ്‌ലറ്റ് ആലിയ നൈമയെക്കൊണ്ട് കഴിപ്പിച്ചിരുന്നു......എന്തെന്നറിയാതെ അവൾ വീണ്ടും സുഖ നിദ്രയിലേക്ക് വഴുതി വീണു.....

സുനീർ തന്റെ മൊബൈലിൽ സുനൈനയുടെ കാൾ കണ്ടാണ് ബെഡിൽ നിന്നുമെഴുന്നേറ്റത്.....സമയം ആറാകുന്നതേയുള്ളൂ...ഇതുവരെ തന്നെ വിളിച്ചിട്ടില്ലാത്ത അവൾ എന്തിനാണ് വിളിക്കുന്നത്...സുനീർ ഫോൺ കട്ട് ചെയ്തിട്ട് തിരികെ വിളിച്ചു....."വാപ്പച്ചി പോയി സുനീറെ....സുനൈനയുടെ നിലവിളി ശബ്ദം......സുനീർ സ്തബ്ധനായി നിന്നുപോയി.......അവന്റെ ശ്വാസം  ഒരു നിമിഷത്തേക്ക്  നിലച്ചതുപോലെ ...അവൻ ബെഡിലേക്കിരുന്നു.....എപ്പോഴാണ്...അവന്റെ സ്വരം വിറയാർന്നു....."അഞ്ചുമിനിറ്റ് മുമ്പേ......അവൻ കരഞ്ഞു പോയി.....അവൻ മൊബൈൽ കട്ട് ചെയ്തിട്ട് അജിയെ വിളിച്ചു."അജി എനിക്കത്യാവശ്യമായി കൊച്ചിക്കൊരു ടിക്കറ്റ് വേണം...ഉടൻ പുറപ്പെടുന്ന ഫ്‌ളൈറ്റിൽ.....എമെര്ജെന്സി.....

"ഒരു പതിനഞ്ചു മിനിറ്റിനകം തിരികെ വിളിക്കാം.....

അവൻ ഖത്താണിയെ വിളിച്ചു..."ഖത്താണി സാബ്....ഞാൻ നാട്ടിലേക്ക് പോകുകയാണ്....അബ്ബാ മരണപ്പെട്ടു.....

ഖത്താണി പറഞ്ഞു..."ഞാൻ എന്ത് പറയണമെന്നറിയില്ല സുനീർ...നീ പോയിട്ട് വരൂ....എന്തായാലും ഞാനും നവാസും മറ്റുള്ള കാര്യങ്ങൾ നീക്കാം.....ഖത്താണിയുടെ മനസ്സിൽ ലഡ്ഡു പൊട്ടിയ നിമിഷമായിരുന്നു അത്...എങ്ങനെ സുനീറിനെ ഒഴിവാക്കണം എന്നാലോചിച്ചപ്പോഴാണ് അവനായിട്ടു ഒഴിവാക്കുന്നത്......

പതിനഞ്ചുമിനിട്ടിനകം ടിക്കറ്റ് വാട്സ്ആപ്പിൽ അജി അയച്ചുകൊടുത്തു.....രാവിലെ പുറപ്പെടുന്ന...ദോഹ...മസ്കറ്....കൊച്ചിൻ .....എയർ ഇന്ത്യാ എക്സ്പ്രസ്സ്......

അവൻ കിട്ടിയ തുണി ബാഗിൽ പാക്ക് ചെയ്തു എയർപോർട്ടിലേക്ക് തിരിച്ചു...ഒരു മണിക്കൂർ മാത്രം തന്റെ മുന്നിൽ.....രണ്ടു  മണിക്കൂർ കഴിയുമ്പോൾ ഫ്ളൈറ് പൊന്തും ...ഒരു മണിക്കൂറിനുള്ളിൽ എമിഗ്രെഷൻ കൗണ്ടർ ക്ലോസെ ചെയ്യും.....നാസർ സുനീറിനെയും കൊണ്ട് പറക്കുകയായിരുന്നു.......ഒമ്പതുമണിക്ക് ദോഹ....പതിനൊന്നുമണിക്ക് മസ്കറ്.....ഉച്ചക്ക്

💬 Comments

View all comments