Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]
വരുന്ന ഒരു ഹതഭാഗ്യനായ പ്രവാസി ഭർത്താവിനെപോലെ....കുടുംബ ബന്ധങ്ങൾക്ക് ഉലച്ചിൽ വരാതിരിക്കാൻ ബദ്ധപ്പെടുന്നത് പോലെ....
"റംല അത് കണ്ടു....അവളുടെ ഉള്ളിൽ ഒരാന്തൽ അനുഭവപ്പെട്ടു......ഇനി കുഞ്ഞിക്കാ.....എല്ലാം അറിഞ്ഞോ......
ഒന്നും മിണ്ടാതെ ഖാദർ ആ മുറിയിൽ കയറി കതകടച്ചു......
രണ്ടു മൂന്നു ദിവസംകഴിഞ്ഞു.....റംല മക്കളാരും ഇല്ലാതിരുന്നപ്പോൾ ഖാദർ കുഞ്ഞിനരികിലേക്കു വന്നു...."ഇങ്ങക്ക് എന്നെ മടുത്തോ ഇക്കാ.....
"അയാൾ പുശ്ച ഭാവത്തിൽ ഒന്ന് ചിരിച്ചു...നീ ആ വിഷയങ്ങളൊക്കെ വിട് റംലാ...നമ്മുടെ മക്കൾ അറിഞ്ഞാലുള്ള നാണക്കേട് നീ ഓർത്തോ....കെട്ടിച്ച മൂന്നു മക്കളുടെ ഭാവിയെക്കുറിച്ചു നീ ഓർത്തോ...ഞാൻ ഒന്നും പറയുന്നില്ല...സമ്പത്തുണ്ടാക്കാൻ പാഞ്ഞപ്പോൾ കുടുംബം മറന്നു....എല്ലാം എന്റെ തെറ്റാണ്.....ഇനി ഇതിനെക്കുറിച്ചൊരു സംസാരവും വേണ്ടാ......നിനക്ക് നിന്റെ വഴി....എനിക്കെന്റെ വഴി.....
ഞാൻ അത്രയും ഓർത്തെടുത്തു......അവൾ ശരണ്യ ഒന്നും മിണ്ടാതെ കുറെ നേരം കൂടി നിന്നിട്ട്...തുടർന്ന്.....
അന്ന് ഖാദർകുഞ് മുതലാളി വന്നത് കയ്യിൽ ഒരു കുപ്പിയുമായിട്ടാണ്.....സമയം ഏകദേശം ഉച്ച കഴിഞ്ഞിരിക്കുന്നു....അവർ വീടിന്റെ പിന്നാമ്പുറത്തേക്കു പോയി....അച്ഛൻ വിളിച്ചു പറഞ്ഞു...മോളെ ഒരു ഗ്ലാസ് ഇത്തിരി വെള്ളം.....പിന്നെ കൊറിക്കാൻ മിസ്ച്ചറോ വല്ലോ ഉണ്ടെങ്കിൽ എടുത്തോ?ദേ....എന്റെ ഖാദർ ഗൾഫീന്നു വന്നപ്പോൾ സ്ഥിരം തരുന്ന പടി.....കയ്യിലിരുന്ന റോത്മാൻസ് സിഗരറ്റു പൊക്കി കാണിച്ചു കൊണ്ട് അച്ഛൻ പറഞ്ഞത് ഓർക്കുന്നു......
"ഒരു ഗ്ലാസ് മതിയോ അച്ഛാ.....കാക്കയ്ക്ക് വേണ്ടേ....
"നമ്മക്കത് ഹറാമായ കാര്യമാ മോളെ...കാക്ക ചിരിച്ചുകൊണ്ട് പറഞ്ഞു......ഞാൻ ഗ്ലാസ്സുമായി പിന്നാമ്പുറത്തേക്ക് ചെന്ന്.....പിന്നെ ചെല്ലുമ്പോൾ കാണുന്നത് ഭയവിഹ്വലനായി നിൽക്കുന്ന കാക്കയെയും....തറയിൽ തെങ്ങിൻ ചുവട്ടിൽ കിടക്കുന്ന അച്ഛനെയുമാണ്......മുതലാളി ഓടി വരുന്നത് കണ്ടു ഞാൻ ഞെട്ടി നിന്ന് പോയി....വന്നു എന്റെ കാലിൽ വീണുകൊണ്ട് കരഞ്ഞു...... "മോളെ എന്നോട് പൊറുക്കണം മോളെ....എനിക്ക് ജീവിക്കണം...ഞാൻ എന്തും തരാം....നീ എന്റെ നാല് പെൺമക്കളെയും
💬 Comments
View all comments