0%

Chapter Title : അളിയൻ ആള് പുലിയാ 11 [ജി.കെ]

Author : ജി.കെ Read All Parts 3108

"അവനു ഞാനൊരു ഗിഫ്റ്റ് കൊടുത്തു.....അതുമായി അപ്പുറത്തു കാണും.....

"വിശ്വാസം വരാതെ എന്നെ നോക്കി.....

"അതെന്നെ.....നമ്മുടെ ബീനമാമി......

***********************************************************************************

മറ്റെന്നാൾ ഖത്തറിന് പോകാനുള്ള വിസ റെഡിയായിട്ടുണ്ട്.....ഒരു പാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.....തുണിയൊക്കെ അടുക്കി വക്കണം....നവാസ് ഇക്ക ഖത്തറിൽ തിരക്കിലാണ്.....ഹോ തന്റെ ഒരു ഭാഗ്യം...ഒരേ സമയം ദുബായിയിലും ഖത്തറിലും.....എല്ലായിടത്തും പോകണം...കുവൈറ്റി,ബഹ്‌റൈൻ....സൗദി....എല്ലായിടവും.....ആ അറബിയെ സുഖിപ്പിച്ചു നിർത്തണം....അവിടെ ഏതോ ഷോപ്പിൽ തനിക്കു പണി തരാക്കി തരാമെന്നും ആ അറബി ഏറ്റിട്ടുണ്ട്....."കണ്ണിൽ നിൻ മെയ്യിൽ ഓര്മ പൂവിൽ.....സുബീന മൂളിപ്പാട്ടും പാടി ഹാളിലേക്ക് വന്നു.....റിമോട് എടുത്ത് ടീ വി ഓൺ ചെയ്തു....ചർച്ചകളുടെ പരിഹാസങ്ങൾ മാത്രം.....സുബീന ചാനൽ സ്ക്രോൾ ചെയ്തു.....ഏഷ്യാനെറ്റിൽ എത്തി......"നേഴ്‌സിങ് വിദ്യാർത്ഥികൾക്ക് നേരെ പീഡന ശ്രമം.....പാലക്കാട് സ്വദേശിയായ യുവതിയെയും എറണാകുളം സ്വദേശിയായ യുവതിയെയുമാണ് ബസിനു പുറത്തു വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്.....ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളിലും ഗുണ്ടായിസവും ലൈംഗികമായി പീഡന ശ്രമങ്ങളും അരങ്ങേറുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു....മയക്കു മരുന്ന് മാഫിയയുടെ കണ്ണിയായി പ്രവർത്തിക്കുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി അൽത്താഫിനെ പോലീസ് അറസ്റ്റു ചെയ്തു.....ഇന്ന് കേരളം പൊലീസിന് കൈമാറും.....തമിഴ്‌നാട് പോലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും ആദ്യം കേസെടുക്കാൻ വിസമ്മതിച്ചതായി റിപോർട്ടുണ്ട്....ഉന്നത അധികാര കേന്ദ്രങ്ങളിൽ നിന്നും പ്രതിയെ ജാമ്യമില്ലാത്ത കേസിൽ അകത്തിടണം എന്ന സമ്മർദ്ദം ഉയർന്നിരിക്കുന്നു......കൂടുതൽ വിവരങ്ങളുമായി സുശാന്ത് പരവംശം ചേരുന്നു....

"സിനു.....ഞാനിപ്പോൾ നിൽക്കുന്നത് തമിഴ്‌നാട്ടിലെ കാവേരിപ്പട്ടണത്തിനടുത്താണ്......ഇന്റർ സ്റ്റേറ്റ് സർവീസ് നടത്തുന്ന വാഹനങ്ങളുടെ മത്സരപ്പാച്ചിലും അപമാര്യാദയായി പെരുമാറുന്ന രീതിയും തുടർന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്....കൊല്ലതെ വ്യവസായ പ്രമുഖന്റെ പേരിലുള്ള കലവറ ട്രാവത്സിലാണ് ഇന്നലെ അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്...നേഴ്‌സിങ് വിദ്യാർത്ഥികളായ രണ്ടു യുവതികൾക്ക് നേരെയായിരുന്നു ആക്രമണം....വണ്ടിയിലുള്ളവർ ഇടപെട്ടത് കാരണം ആ കുട്ടികൾക്ക് ഒന്നും തന്നെ സംഭവിച്ചില്ല.....മയക്കു മരുന്ന് മാഫിയയുടെ ഇടനിലക്കാരനായ അൽതാഫ് എന്ന യുവാവിനെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.....ഡ്രൈവർ മൈക്കിൾ ,ബസ് ജീവനക്കാരൻ ശശാങ്കൻ എന്നിവർക്കുള്ള തിരച്ചിൽ തുടരുന്നു...മറ്റൊരു പ്രധാന സംഭവം.....ഈ വാഹനത്തിൽ തന്നെ യാത്ര ചെയ്തിരുന്ന സുനീഷ്,മധു,ജോയ് എന്നീ യുവാക്കളെ തദ്ദേശ വാസികളായ കണ്ടാലറിയാവുന്ന  ഗുണ്ടകൾ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.....എന്ത് തന്നെയായാലും തമിഴ്‌നാട് പോലീസിന്റെ അനാസ്ഥയിൽ കേരള സർക്കാർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.....കേരളത്തിലേക്ക് അൽതാഫ് എന്ന

💬 Comments

View all comments