Chapter Title : അളിയൻ ആള് പുലിയാ 11 [ജി.കെ]
പ്രതിയെ കൈമാറുവാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്....ജാമ്യമില്ലാത്ത എട്ടോളം കേസുകളാണ് പാലക്കാട് പോലീസ് അൽത്താഫിനൊപ്പം ചുമത്തിയിരിക്കുന്നത്...അൽതാഫ് മാവോയിസ്റ് ബന്ധമുള്ള ആളാണെന്നാണ് കേരളം പോലീസിന്റെ നിഗമനം.......സുബീന തന്റെ മകൻ മുഖം പൊതി നിൽക്കുന്നത് കണ്ടു നെഞ്ചത്തടിച്ചുപോയി...."എന്റെ റബ്ബീ......
അവൾ ഉടൻ തന്നെ നവാസിനെ വിളിച്ചു.....തന്റെ പദ്ധതികളും പ്ലാനുകളും തകർന്നുപോകുമോ എന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് സുബീനയുടെ കാൾ കണ്ടത്.....ആ സുനീർ തന്റെ പദ്ധതികളിലെല്ലാം തുരങ്കം വച്ച് കൊണ്ടിരിക്കുന്നു...ഖത്താണിയെ വഹിച്ചു പെണ്ണുമ്പിള്ളയെ ഇവിടെ നിർത്തി ആ സൂരജ് എന്ന് പറയുന്നവനെ അങ്ങോട്ട് വലിച്ചു തന്റെ ഉദ്ദേശങ്ങൾ നിറവേറ്റണം അതായിരുന്നു തന്റെ ലക്‌ഷ്യം...എല്ലാം നശിച്ചു നാറാണക്കല്ലാകുമോ? ......ഇല്ല.....മനസ്സ് പറയുന്നു...ഇവളെന്തിനാ ഈ നേരത്തു കോണച്ചു പിടിച്ചോണ്ട് വിളിക്കുന്നത്......മറ്റെന്നാൾ ഇങ്ങോട്ടു കെട്ടിയെടുക്കാനുള്ളതല്ലേ......"ആ പറ....ഫോൺ എടുത്തു വച്ചുകൊണ്ട് നവാസ് പറഞ്ഞു.....
"ഇക്കാ....അവിടെ നിന്നും സുബീനയുടെ കരച്ചിൽ.....
"എന്താടീ കിടന്നു കരയുന്നത്...മനുഷ്യൻ തീ തിന്നു നിൽക്കുമ്പോഴാ.....
"ആഹാ...നിങ്ങള് വിവരം അറിഞ്ഞോ?
"എന്തോന്ന്.....നിന്റെ തന്ത അവ്വക്കര് കാക്ക ചത്തുപോയോ.....അത് എന്നെ സംഭവിച്ചതല്ലേ....
"ഇക്ക....നമ്മടെ ചെക്കനെ പോലീസ് പിടിച്ചെന്ന്.....മയക്കുമരുന്നുമായിട്ട്......
"ങേ.....നവാസ് ഒന്ന് ഞെട്ടി......നീ എന്തുവാ പറയുന്നത്...നിന്നോട് ആര് പറഞ്ഞു.....
"ദേ...ടീ വിയിൽ കാണിക്കുന്നു.....
"നിനക്ക് ആള് മാറിയതാകും......
"അല്ല.....അവൻ തന്നെയാ....നിങ്ങള് ഒന്ന് നോക്ക്......
നവാസ് പരിസരം മറന്നു ഖത്താണിയുടെ റൂമിലേക്ക് പാഞ്ഞു കയറി.....നവാസിന്റെ വരവ് കണ്ട ഖത്താണി ഞെട്ടി ചാടിയെഴുന്നേറ്റു......
"എന്താ നാവാസ്......അയാൾ ചോദിച്ചു......
അവൻ ചുമരിലെ ടീ വിയിലേക്കു നോക്കി.....അവൻ മേശപ്പുറത്തിരുന്ന റിമോട് എടുത്തു ഓൺ ചെയ്തു.....ഖത്തണി അവന്റെ പ്രവർത്തികണ്ടു ആകെ പകച്ചു......അവൻ ചാനൽ മാറ്റി മാറ്റി നോക്കി...അവസാനം ഏഷ്യാനെറ്റിൽ വന്നു നിന്ന്....മുഖം കർച്ചീഫിനാൽ മറച്ചു നിൽക്കുന്ന തന്റെ മകൻ....അവനെ സൂം ചെയ്തു വീഡിയോ.....ഏതാണ്ട് ഒരു മണിക്കൂർ കൊണ്ട് ഈ വാർത്ത തന്നെയെന്ന് മനസ്സിലാക്കി......മനോരമ ചാനലിൽ സ്ക്രോളിൽ കാണിക്കുന്നു...തന്റെ മകന്റെ പേര്.....അയാൾ അവിടെ കണ്ട സെറ്റിയിലേക്ക് മലച്ചിരുന്നു......ഖത്തണി കുടിച്ചിട്ട് ബാക്കി വച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു,....
"വാട്ട് ഹാപ്പെൻഡ് നവാസ്.....
"നതിങ്.....സാർ.....നവാസ് കിതച്ചുകൊണ്ട് പറഞ്ഞു.....താനെങ്ങനെ അവനെ ഊരിയെടുക്കും......പീഡന ശ്രമം.....മയക്കുമരുന്നു......ഇപ്പോൾ മാവോയിസ്റ് ബന്ധം......ഒരെത്തും പിടിയും കിട്ടുന്നില്ല.......ആരെ ബന്ധപ്പെടും......മനസ്സിൽ എറണാകുളത്തുള്ള സേട്ടുവിനെ ഓർമ്മ വന്നു......രണ്ടാം നമ്പർ വ്യാപാരി......അവൻ പുറത്തേക്കിറങ്ങി.....ഖത്താണി അവന്റെ മുഖത്ത് തന്നെ നോക്കി....നവാസ് ഫോണെടുത്തു സേട്ടുവിനെ
💬 Comments
View all comments