Chapter Title : അളിയൻ ആള് പുലിയാ 12 [ജി.കെ]
യാത്ര ഊരിയെടുക്കാൻ പറ്റും.....
"ആ സുനീർ അളിയൻ നമ്മളെ വിടത്തില്ല ബാരി ഇക്ക.....
വീടെത്തിയതറിഞ്ഞില്ല...ഗേറ്റിൽ വണ്ടികയറ്റിയപ്പോൾ ട്രോളി ബാഗുമായി സിറ്ഔട്ടിൽ ഇരിക്കുന്ന സുനീർ......അടുത്ത് നസീറയുണ്ട്....നയ്മയുണ്ട്....എല്ലാവരും പുറത്തുണ്ട്....മകനൊപ്പം ഇരിക്കുന്ന എന്റെ അമ്മായിയമ്മയെ കണ്ടപ്പോൾ ഞാനൊന്നു ഞെട്ടിപ്പോയി...ഇവരെല്ലാം പറഞ്ഞു കോമ്പ്ലിമെന്റാക്കിയോ....അതിനർത്ഥം താൻ പറയുന്നത് അക്ഷരം പ്രതി തള്ള കേൾക്കും എന്നല്ലേ.......
"എവിടാരുന്നു ഇക്ക ഇത്രയും നേരം....നൈമ എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.....എന്തോ സംശയം തോന്നിയത് പോലെ ഒന്നും കൂടി നോക്കി.....ഇങ്ങള് ദുബായിയിൽ നിന്നും വരുമ്പോൾ അടിക്കുന്ന ഒരു തരം സ്മെല്ല്.....
അത് ഞാൻ ദുബായിക്കാരന്റെ കൂടെയല്ലേ പോയത് അതുകൊണ്ടാകും.....ഞാൻ ഷബീറിനെ നോക്കി...ഷബീർ സുനൈനയിൽ നിന്നും ഒന്നരകിലോമീറ്റർ അകലം പാലിച്ചാണ് നിൽക്കുന്നത്....എനിക്ക് ചിരി വന്നു.....
സുനീർ ട്രോളി വച്ചിട്ട് പുറത്തേക്കു വന്നു എന്നെ കെട്ടിപ്പിടിച്ചു....ഞാൻ അവന്റെ മുതുകിൽ തലോടി ആശ്വസിപ്പിച്ചു......ഉമ്മാ ഇങ്ങോട്ടു വന്നേ.....റംല അമ്മായി ഇറങ്ങി വന്നു.....ഇനി കണ്ണുകൾ അറിയാതെ ആലിയ ചേട്ടത്തിയിലേക്കു തിരിഞ്ഞു....അവരുടെ മുഖത്തെ രൗദ്ര ഭാവം......ഞാൻ മുഖം പെട്ടെന്ന് തിരിച്ചു.....
"ബാരി അളിയാ.....ഉമ്മക്കും ഞങ്ങളോടൊപ്പം വരണമെന്നുണ്ട്.....എന്തായാലും ഉമ്മാക്ക് കൂടി വിസ എടുക്കാൻ തീരുമാനിച്ചു...ഇവിടെ നിന്നും ഒന്ന് മാറി നിൽക്കട്ടെ....അതല്ലേ നല്ലത്......അപ്പോൾ അഷീമയുടെ കാര്യമാണ് വിഷയം.....അവൾ.....എന്ത് ചെയ്യണമെന്ന് അറിയില്ല ഇക്കാ.....
സുനീർ...അവളുടെ പ്രശ്നങ്ങൾ നമുക്കറിയാവുന്നതല്ലേ.....എന്തായാലും ഞാൻ അവിടെ വന്നതിനു ശേഷം ഒന്ന് ദുബായിക്ക് പോകുന്നുണ്ട്...ഒക്കുന്നെങ്കിൽ അവനെ കണ്ടിട്ട് ഇതിനൊരു തീരുമാനം പറയാൻ പറയാം.....അവനു വേണ്ടെങ്കിൽ...അവൾക്കു മറ്റൊന്നാലോചിക്കാം....അല്ലെങ്കിൽ ബാക്കി പിന്നെ നമുക്ക് തീരുമാനിക്കാം...എന്തായാലും നീ വിസ എടുത്തോ....നല്ല തീരുമാനം തന്നെ....അവിടെയാകുമ്പോൾ നയ്മയും ഉണ്ടല്ലോ...പോരാത്തതിന് ഷബീറിനെയും അങ്ങോട്ട് കൊണ്ടുപോകാനുള്ള തീരുമാനത്തിലാ ഞാൻ.....
"എന്നെ ആരാ എയർപോർട്ടിൽ വരെ വിടുന്നത്......സുനീർ ചോദിച്ചു.....
"ഫാറൂക്ക് ഇക്ക കൊണ്ടുപോകും.....ഞാൻ ഫാറൂക്ക് ഇക്കയെ നോക്കി പറഞ്ഞു.....
"വയ്യാതിരിക്കുന്ന മനുഷ്യനാ ഇനി നെടുമ്പാശേരി വരെ ഓടിക്കുന്നത്.....പോരാത്തതിന് അങ്ങേർക്ക് ഇവിടെ ഒരു വിലയുമില്ലല്ലോ.....
"അത് ശരിയാ....വലിഞ്ഞു കയറി വന്നു തിന്നുന്നവരല്ലേ നമ്മൾ.....നയ്മയും സൈഡ് പിടിച്ചുകൊണ്ട് റംലയെ നോക്കി.....
ഞാനും ഷബീറും മുഖത്തോടു മുഖം നോക്കി.....
"ബാരി അളിയൻ വാ.....അതാ നല്ലത്..... സുനീർ പറഞ്ഞു....
"എടാ സുനീർ....നാളെ ഉച്ചക്ക് ഇതുങ്ങളെയും കൊണ്ട് പോകണം വീണ്ടും.....ഞാൻ ഷബീറിനെ നോക്കി പറഞ്ഞു....അത് നാളെ ഉച്ചക്കല്ലേ.....ഷബീർ അളിയനെയും കൂടി കൂട്ടിക്കോ.....ഒരു കമ്പിനിക്ക്..... അല്ലേലും ഇപ്പോൾ ഉമ്മയെ കാട്ടിലും സൂക്കേട് ആലി ഇത്തയ്ക്കാ....ആരും കേൾക്കാതെ അവൻ പിറുപിറുത്തു...
"ഇക്കാ ഞാനും നസീറയും സുനിയും അഷിയും കൂടി ഒന്ന് പുറത്തുപോകും.....നിങ്ങള് നമ്മടെ വണ്ടീലല്ലേ പോകുന്നത്.....ഷബീർ അനിയന്റെ വണ്ടി ഞാനോടിച്ചുകൊള്ളാം.....പിള്ളേരെല്ലാം ഉച്ചക്ക് തൊട്ട് കരിഞ്ഞിരിക്കുകയാ.....
💬 Comments
View all comments