അളിയൻ ആള് പുലിയാ 14 [ജി.കെ]

📝 Ongoing

👁 985740 views ❤ 1754 likes 💬 123 comments

അളിയൻ  ആള്  പുലിയാ  14
Aliyan aalu Puliyaa Part 14 | Author : G.K |  Previous Part

തൊടിയിലെ കൈപ്പക്കയുടെ മുകളിൽ പേപ്പർ കോൺ ഉണ്ടാക്കി കെട്ടിമറച്ചു കൊണ്ട് നിൽക്കുകയായിരുന്ന ജി.കെ, അകത്തു നിന്നും ആര്യയുടെ അച്ഛാ എന്നുള്ള നീട്ടി വിളികേട്ടുകൊണ്ടാണ് ആ വള്ളിപടലങ്ങൾക്കിടയിൽ നിന്നും ഇറങ്ങി വന്നത്.....

"എന്താ മോളെ....കയ്യിലെ പൊടിപടലങ്ങൾ തലയിൽ കെട്ടിയിരുന്ന തോർത്തെടുത്തു തുടച്ചു കൊണ്ട് ചോദിച്ചു...

"അച്ഛാ....അച്ഛനൊരു കാൾ ഉണ്ട്.....കൈയിലിരുന്നു റിംഗ് ചെയ്യുന്ന ഫോൺ ജി കെ ക്കു നേരെ നീട്ടികൊണ്ട് ആര്യ പറഞ്ഞു....

"..ഏഴുമണിമുതൽ എട്ടു വരെ തൊടിയിൽ...എട്ടു മണിക്ക് പ്രഭാത കർമ്മങ്ങളും കുളിയുമൊക്കെ കഴിഞ്ഞു എട്ടര മുതൽ തന്റെ വീടിനു മുന്നിൽ എത്തുന്ന ആരുണ്ടെങ്കിലും അവരുടെ വിഷയങ്ങൾ പഠിച്ചു നിർദ്ദേശങ്ങൾ നൽകൽ.പത്തര പതിനൊന്നോടു കൂടി കാൽ നടയായി സൊസൈറ്റിയിലേക്കു അവിടെ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക്....ഉച്ചക്ക് രണ്ടു മണിയോടെ വീട്ടിൽ തിരിച്ചെത്തി ഊണും കഴിഞ്ഞൊരു ഉറക്കം....പിന്നീട് വായനശാല ആൾക്കാരുമായി സൊറ പറഞ്ഞു ഏഴര എട്ടോടു വീട്ടിലെത്തുന്ന ജി.കെ....

"എടാ തൊടിയിലോട്ടു ഇറങ്ങിയതേ ഉള്ളൂ....ഇതാണ് പൊതു പ്രവർത്തകനായുള്ള പ്രശ്നം....ആര്യയെ നോക്കി കൊണ്ട് ജി.കെ പറഞ്ഞു....

മോള് അകത്തോട്ടു ചെന്ന് അമ്മയോട് പറ അച്ഛന് ഒരു ഗ്ലാസ് കരിങ്ങാലി വെള്ളം ഇങ്ങോട്ടു എടുക്കാൻ....

ആര്യ അകത്തേക്ക് പോയി...ഫോൺ റിംഗ് ചെയ്യുന്നു....

📚 Chapters

1 published

Related Stories

💬 Comments

View all comments