0%
Chapter 1

അളിയൻ ആള് പുലിയാ 14 [ജി.കെ]

Author : ജി.കെ | Read All Parts | 👁 879 |

"ഞാൻ അനിയത്തിയാണ്...... "മറ്റാണുങ്ങൾ ആരെങ്കിലും ഉണ്ടോ..... "ചേട്ടനുണ്ടായിരുന്നു...പുള്ളിക്കാരൻ മകളുമായി എന്തോ വാങ്ങുവാൻ പുറത്തേക്ക് പോയി..... "പുള്ളിയുടെ നമ്പർ ഒന്ന് തരാമോ..... എഡോ ഈ നമ്പർ ഒന്ന് നോട്ട് ചെയ്തേ.....പോലീസുകാരനെ നോക്കി സുഗതൻ എസ.ഐ. പറഞ്ഞു..... അവിടെ നിന്നും നമ്പർ കിട്ടിയ ശേഷം വീണ്ടും എസ.ഐ സുഗതൻ വിളിച്ചു..... "ഹാലോ..മിസ്റ്റർ ബാരി..... "അതെ.....ആരാണ്.... "ഇത് മരട് പോലീസ് സ്റ്റേഷനിലെ എസ്.ഐയാണ്..... "ഒരു നിമിഷം സാർ...വണ്ടി ഒന്ന് സൈഡിലോട്ടു ഒതുക്കി കൊള്ളട്ടെ..... ആ..പറയൂ സാർ..... "നിങ്ങൾ അത്യാവശ്യമായി സ്റ്റേഷൻ വരെ ഒന്ന് വരണം..... "സാർ ഇപ്പോൾ ഞാൻ പുറത്തു...ചേട്ടത്തിയുടെ മകൾക്ക് ഒരാവശ്യവുമായി ഇറങ്ങിയതാണ്..... "വന്നില്ലെങ്കിലും കുഴപ്പമില്ല.....ഞാൻ ഒരു ഫോട്ടോ വാട്സ്ആപ്പിൽ ഇട്ടു തരാം.....അതൊന്നു കൺഫേം ചെയ്യണം.... "ഓക്കേ സാർ,,,,, "അഞ്ചു നിമിഷത്തിനകം സുഗതൻ എസ.ഐ എന്റെ വാട്സാപ്പിലെക്കു ഒരു ഫോട്ടോ ഇട്ടു..... ഞാൻ ഓപ്പൺ ചെയ്തു നോക്കി.....പുഞ്ചിരിച്ച മുഖവുമായി ഇരിക്കുന്ന ഫാറൂക്ക് ഇക്ക......ഇതെന്തേ ഇപ്പോൾ എന്നാലോചിച്ചുകൊണ്ട് ഞാൻ തിരിച്ചുവിളിച്ചു..... "ഇത് എന്റെ ജേഷ്ഠനാണ്..ഫാറൂക്ക്.....അവിടെ നിന്നും കേട്ട മറുപടി എന്നെ തളർത്തികളഞ്ഞു......ഞാൻ ഫാരിയുടെ മുഖത്തേക്ക് നിർവികാരനായി നോക്കി പോയി.....എന്റെ കൈകാലുകൾ കുഴഞ്ഞു.....ഞാൻ തിരികെ വണ്ടിയെടുത്തു നേരെ പുന്നപ്രയിലെ വീട്ടിൽ ഫാരിയെ ആക്കിയിട്ടു മരട് സ്റ്റേഷനിലേക്ക് ഇന്നോവ പായിച്ചു....... (തുടരും) പഴയപോലുള്ള സ്നേഹം ഒന്നും ആർക്കുമില്ല.....ഉണ്ടാരുന്നെങ്കിൽ ആ ചങ്കിലൊന്നു കുത്തിയേനെ.....

💬 Comments

View all comments