Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]
നിന്നും ബാരിയുടെ ശബ്ദം......പറ ജി കെ സാറേ......
"ഒന്നുമില്ല ബാരി......ഒത്തിരി നാളായില്ലേ.....അങ്ങനെ വിളിച്ചതാണ്.....ആ പിന്നെ ഈ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നു.....
"ഊം....കൺഗ്രാജുലേഷൻസ്......
"അവിടെ എന്താണ് വിശേഷം.....
"ഇവിടെ ....വൈഫിന്റെ ജേഷ്ഠൻ.....ഫാരിയുടെ വാപ്പ മരണപെട്ടു......
"എന്ന്.....
"നാല് ദിവസമായി.....അറ്റാക്കായിരുന്ന്......
"ആഹാ....ശ്ശ്യ എനിക്ക് വരണമെന്നുണ്ട് ..പക്ഷെ തിരക്കുകൾ......
സാരം ഇല്ല ജി കെ.......
"നോക്കട്ടെ പർവതിയെയും മോളെയും അങ്ങോട്ട് വിടാം.....ആരെയെങ്കിലും കൂട്ടി.....ലൊക്കേഷൻ ഒന്ന് സെന്റ് ചെയ്യണേ......
"ആ ഞാനിപ്പോൾ ഫാരിയുടെ വീട്ടിലുണ്ട്.....മറ്റെന്നാൾ ഞാൻ തിരികെ പോകും.....അങ്ങ് ഖത്തറിന്.......
"ഒകെ അപ്പോൾ ഞാൻ ഇന്ന് തന്നെ അവരെ വിടാം.....ബാരി അവിടെ കാണുമല്ലോ അല്ലെ.....
"ഞാൻ പുറത്തൊന്നും പോകും...അളിയന്റെ വൈഫിന്റെ വിസ അടിച്ചത് വാങ്ങണം......പിന്നെ വൈഫിന്റെ ഉമ്മയെ കൊണ്ടുപോകാം എന്ന് കരുതിയിരുന്നതാണ്.....ഈ സാഹചര്യത്തിൽ ഇനിയിപ്പോൾ അല്പം മുന്നോട്ടു നീക്കി.....ഞങ്ങൾ എറണാകുളത്തു മരടിൽ ഉണ്ട്.....എക്സക്റ്റ്ലി പറഞ്ഞാൽ നമ്മുടെ കോടതിയിൽ വിഷയമായി കിടക്കുന്ന ഫ്‌ളാറ്റിൽ......
"ആ മനസ്സിലായി......അപ്പോൾ ലൊക്കേഷൻ വേണമെന്നില്ല.....ഞാൻ നോക്കട്ടെ നമ്മുടെ ഒരു ടാക്‌സിക്കാരന് പയ്യനുണ്ട്.....അവനോടൊപ്പം അവരെ വിടാം.....
" ഓക്കേ ജികെ....അത് ഫാരിക്കും ഒരു സമാധാനമാകും......
ജി കെ ഫോൺ കട്ട് ചെയ്തിട്ട് കൈലി ഉടുതുകൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ കുളി കഴിഞ്ഞു പാർവതി മുറിയിലേക്ക് വരുകയായിരുന്നു......ജി കെ യെ കണ്ടപ്പോൾ ഒരു നാണം.....
"മോളെന്തിയെ പാറു.....എഴുന്നേറ്റില്ലേ?.....
"ഓ.....അവൾ ഇനി ആസനത്തിൽ വെയില് തട്ടാതെ എഴുന്നേൽക്കുവോ?
ബാംഗ്ലൂർ ഉറങ്ങാൻ പറ്റാത്ത ക്ഷീണം ഇവിടെ വന്നല്ലേ തീർക്കുന്നത്......എന്നിട്ടു ജി കെ യുടെ വയറ്റിൽ പാറു ഒന്ന് കുത്തികൊണ്ട് അകത്തേക്ക് കയറി.....
"ജി കെ നോക്കുമ്പോൾ തന്റെ പാർവതി ചെറുപ്പമായത് പോലെ.....
പാറു....ഞാൻ പറഞ്ഞിട്ടില്ലേ നമ്മുടെ മോളുടെ ബെസ്ററ്
💬 Comments
View all comments