Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]
അടുത്ത ക്ളീനിക്കിലേക്കു .....രാത്രിയിൽ ഉണ്ടായിരുന്ന ബംഗാളി ഡോക്ടർ എന്തെക്കെയോ ഇഞ്ചക്ഷനും മരുന്നും നൽകി അവൻ മയക്കത്തിലേക്ക് വീണു.....ആ രാത്രിയിൽ അവിടെ ആ ക്ലിനിക്കിന് മുന്നിൽ കാവൽ നിൽക്കുമ്പോൾ ആണ് പോലീസ് ജീപ്പ് വരുന്നത്...മാസ്കും ഗ്ലൗസും ഒന്നുമില്ലാതെ നിൽക്കുന്ന ഞങ്ങൾ....ലോക്ക് ഡൌൺ കാലം.....
എന്താണ് നിങ്ങൾ ഇവിടെ.....വിവരം പറഞ്ഞു.....ആ പോലീസുകാരൻ വണ്ടിയിൽ നിന്നും മൂന്നുമാസക് നൽകിയപ്പോഴാണ് കൊറോണ എന്ന മഹാമാരി ഞങ്ങളുടെ മനസ്സിലേക്ക് കടന്നു വന്നത്.....
അദ്ദേഹം ഉടൻ തന്നെ ആംബുലസ് വിളിച്ചു മിനിസ്ട്രി ഓഫ് ഹെൽത്തിൽ വിവരം അറിയിച്ചു....ഞങ്ങൾക്കും ഭയമായി.....കൊറോണ....ഞങ്ങളുടെ സുഹൃത്തിനു വന്നോ എന്നുള്ള ഭയം....ആകല്ലേ എന്ന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ആംബുലൻസ് അവനെയും കൊണ്ട് പോകുവാൻ എത്തിയിരുന്നു.....
നിങ്ങളുടെ മൊബൈൽ നമ്പർ തരൂ എന്ന് സൗമ്യമായി ആ പോലീസുകാരനും ആരോഗ്യ പ്രവർത്തകരും ആവശ്യപ്പെട്ടു....മൂന്നു ദിവസത്തിനു ശേഷം ഞങ്ങൾ ഹോസ്പിറ്റലിൽ സ്വാപ്പ് ടെസ്റ്റ് നടത്തുവാൻ ഹാജരാകാൻ പറഞ്ഞു.....അതായത് ഞങ്ങളുടെ സുഹൃത്തിനു കോവിഡ് 19 സ്ഥിതീകരിച്ചിരിക്കുന്നു....അവന്റെ നില വഷളാണെന്നും അവനെ വെന്റിലേറ്ററിൽ തന്നെയാണെന്നും ആന്റി ബയോട്ടിക്കുകൾക്ക് പ്രതികരിക്കുന്നില്ല എന്നും സിസ്റ്റർ അറിയിച്ചു....പ്രാർത്ഥന മാത്രമാണ് മരുന്നെന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് എന്ത് ചെയ്യണമെന്നറിയില്ല.....
തുടരെ തുടരെയുള്ള അവന്റെ വീട്ടുകാരുടെ ചോദ്യങ്ങൾ.....ഭേദമാകുന്നുണ്ട് എന്ന മറുപടിയിൽ ഞങ്ങൾ ഒതുക്കി മെയ് 01 നു രാവിലെ ആ വാർത്ത ഞങ്ങളെ ദുരന്തകയത്തിലേക്കു തള്ളി....
അവൻ ഞങ്ങളോടൊപ്പം ഇനിയില്ല.....മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനും കഴിയില്ല.....ഫോര്മാലിറ്റികൾ പൂർത്തിയാക്കി വീട്ടുകാരുടെ സമ്മതപത്രത്തോടെ മൃതദേഹം മറവു ചെയ്യുമ്പോൾ അന്ത്യമായി ഒന്ന് കാണുവാൻ കഴിഞ്ഞില്ല...പിന്നീട് ഞങ്ങൾ മൂവരെയും ആ മഹാമാരി പിടികൂടി.....ഇക്കയും ഈ ലോകത്തോട് യാത്ര പറഞ്ഞു....
അവശേഷിക്കുന്ന ഞങ്ങൾ രണ്ടിലും ശ്വാസം നിലക്കാതെ
💬 Comments
View all comments