0%

Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]

Author : ജി.കെ Read All Parts 5.2K
ജീവച്ഛവം പോലെ ഇരുപത്തിയെട്ടു ദിനങ്ങൾ ആശുപത്രിയിൽ കഴിഞ്ഞു കൂടി....ഇരുപത്തിയെട്ടാം ദിനം പുറത്തിറങ്ങി ലോകം കണ്ടപ്പോൾ കൊറോണ എന്ന മഹാമാരിയെ തോൽപ്പിച്ച ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും ഇനി ആ മുറിയിൽ വറുത്ത മീന്റെ കണക്കുപറയാനും ഞങ്ങളുടെ ടച്ചിങ്സിൽ കയ്യിട്ടു വാരാനും ഇക്കയില്ലെന്നും പ്രാണസഖി പാടാനും എന്റെ എല്ലാമെല്ലാം അല്ലെ എന്ന് പാടി കുപ്പി നെഞ്ചോട് ചേർക്കാൻ അവനും ഇല്ല എന്ന ദുഖവും പേറി ഞങ്ങൾ റൂമിലെത്തുമ്പോൾ ഞങ്ങളുടെ സാധനങ്ങൾ എല്ലാം ഭദ്രമായി മുറിക്കു പുറത്തു വച്ചിട്ടുണ്ട്.....റൂം ലോക്ക് ചെയ്തിരിക്കുന്നു..... ഞങ്ങൾ ഉടൻ തന്നെ റൂം തന്ന മലയാളിയായ അച്ചായനെ വിളിച്ചു.....പ്രോപ്പർട്ടി ഡീലറുടെ നിർദ്ദേശമത്രെ ഞങ്ങൾ ഇനി അവിടെ തുടരാണ്ടാ എന്നും മുറിയാകെ സാനിട്ടയ്സ് ചെയ്തു വൃത്തിയാക്കിയെന്നും നിങ്ങൾ മറ്റൊരിടം തേടണം എന്നുമുള്ള അറിയിപ്പ്....ഞങ്ങൾ ഈ അവസ്ഥയിൽ എവിടേക്കു പോകും എന്ന ചോദ്യത്തിനും കയ്യിൽ ഇനി മുന്നോട്ടു നീങ്ങാനുള്ള മാര്ഗങ്ങള് ഒന്നും തന്നെയില്ല എന്നറിയിച്ചപ്പോൾ ഒരു ജീവകാരുണ്യ പ്രവർത്തകന്റെ നമ്പർ തന്നു അച്ചായൻ തടിയൂരി.....ഞങ്ങൾ ആ കച്ചി തുരുമ്പിൽ പിടിച്ചു..... ആ മനുഷ്യൻ സ്വന്തം താമസ സ്ഥലത്തു മൂന്ന് ദിവസം തങ്ങാൻ അനുമതി നൽകിയപ്പോൾ കൂനിന്മേൽ കുരു പോലെ എന്റെ ജോലിയും നഷ്ടമായി.....ആ മനുഷ്യന്റെ സഹായത്താൽ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതെ പത്തിരുപതു ദിവസം....അങ്ങനെ ജൂലൈ 23 നു മറ്റൊരു തൊഴിൽ തരമാക്കി ആ മനുഷ്യ സ്‌നേഹി ഞങ്ങൾക്ക് ദൈവമായി...ജി കെ യുടെ രണ്ടാം ജന്മം.....ഇതാണ് നന്മമരം...... ആ മനുഷ്യന് ദൈവത്തിന്റെ കരുതൽ എപ്പോഴും ഉണ്ടാകട്ടെ.....പ്രാർത്ഥിക്കുന്നു.....കൊറോണയെ തോൽപ്പിച്ചു കൊണ്ടുള്ള രണ്ടാം യാത്ര ഇവിടെ തുടങ്ങുന്നു.....നിങ്ങൾക്ക് നിങ്ങളെ ഉള്ളൂ....എന്ന് കരുതുന്നിടത്തു ദൈവം ഏതെങ്കിലും കരങ്ങൾ

💬 Comments

View all comments