Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]
സഹായത്തിനായി എത്തിച്ചേയ്ക്കും...(ജി കെ പുതിയ നിയമങ്ങൾ രണ്ടാം ഭാഗം)...ഹേ......
അതെല്ലാം മറക്കാം...നമുക്ക് നമ്മുടെ അളിയന്റെ ലോകത്തേക്ക് പോകാം.....നിങ്ങൾ സേഫ് അല്ലെ.....സേഫ് ആയിരിക്കുക......അപ്പോൾ എങ്ങനെയാ ഗഡികളെ.....തുടങ്ങാം.....ആ സ്നേഹം വാരിക്കോരി ഇങ്ങോട്ടു വിത്റിക്കെ...ഒരു എനർജി അങ്ങട്ട് വരട്ടെ.....
അളിയൻ ആള് പുലിയാ -ഭാഗം 15
ശ്രീ. ജി.കെ
ഡയസിൽ നിന്നും ഗവർണറുടെ അനുവാദത്തോടു കൂടി ചീഫ് സെക്രട്ടറി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചു...... ജി കെ വേദിയിലേക്കെത്തി തിങ്ങി നിറഞ്ഞ ജനങ്ങളിലേക്ക് കൈകൾ വീശി..... ജി കൃഷ്ണമൂർത്തി എന്ന ഞാൻ നിയമം വഴി സ്ഥാപിതമായ ......കേരള സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായി ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെല്ലുന്നു.... തന്റെ സാമ്പത്തിക ഭദ്രത അത്ര മോശമായിട്ടും താനാവശ്യപ്പെടാതെ തന്നെ സഹായിച്ച ബാരി തന്നോടൊപ്പം ഇല്ലല്ലോ എന്ന ദുഃഖം ജി കെ യുടെ മുഖത്ത് നിഴലിച്ചു.....ബാംഗ്ലൂരിൽ തന്റെ മകളുടെ അഡ്മിഷൻ സമയം മുതൽ താനാരെന്നു പോലും അറിയാതെ പല ആപത്‌ഘട്ടങ്ങളിലും സഹായിച്ച ബാരി എന്ന ആ മനുഷ്യൻ കൊല്ലപ്പെട്ടിരുന്നു....എന്ന യാഥാർഥ്യം ഇപ്പോഴും അംഗീകരിക്കാൻ കഴിയുന്നില്ല......ആ മൃതദേഹം കാണാനുള്ള ഭാഗ്യം പോലും ഉണ്ടായില്ല.....താനെവിടെ ആയിരുന്നു അന്ന്.....ഓർമ്മകൾ പോലും കിട്ടുന്നില്ല.....തന്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ തുടക്കം കേരളത്തെ നടുക്കിയ ബാരി കൊലപാതകത്തിന് ശീഘ്രമായ അന്വേഷണം ഇട്ടുകൊണ്ടായിരിക്കണം.....അപ്പോഴേക്കും സുധീന്ദ്രൻ സാറും ഒക്കെ മധുരവുമായി എത്തി.....നെന്മാറ ബാലികേറാ മലയായിരുന്നു അവിടയല്ലേ ജി കെ നിങ്ങൾ വിജയഗാഥ രചിച്ചത്.....തോളിൽ ആരോ തട്ടി.....ജി കെ തിരിഞ്ഞു നോക്കി.....രാമകൃഷ്‌ണൻ സാറിന്റെ മകൻ രമേശൻ.....പഴയ നാടക നടനാണ്.....ഇരട്ടി ഭൂരിപക്ഷത്തിൽ വീണ്ടും ജയിച്ചു വന്നിരിക്കുന്നു...കഴിഞ്ഞ മന്ത്രിസഭയിൽ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടു ഏറെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്..... ഞാൻ രമേശൻ.....
💬 Comments
View all comments