Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]
അറിയാം...ജി കെ പറഞ്ഞു....
എനിക്ക് അല്പം സംസാരിക്കാനുണ്ട്.....ആഭ്യന്തര വകുപ്പിന്റെ അമരക്കാരനല്ലേ......ചിരിച്ചുകൊണ്ട് രമേശൻ പറഞ്ഞു.....
നമുക്ക് വൈകിട്ട് കാണാം....ഗസ്റ്റ് ഹൗസിൽ.....ജി കെ പറഞ്ഞു.....
"അത് വേണ്ടാ....ഇനി ജി കെ സാർ എങ്ങോട്ടു പോകുന്നു എന്നുള്ളതായിരിക്കും ചാനലിന്റെയും പത്രക്കാരുടെയും കണ്ണുകൾ......നമുക്ക് സ്വകാര്യമായി കാണണം.....സാറിനറിയാവുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ടു സാറിനെ അറിയാവുന്ന ഒരാൾ മകളോടൊപ്പം ഇവിടെ എന്റെ മിനിസ്റ്റേഴ്‌സ് വില്ലയിൽ എത്തിയിട്ടുണ്ട്.....സാർ ഒരു പത്തരയോട് കൂടി അങ്ങോട്ട് പോരെ.....ഔദ്യഗിക വാഹനം വേണ്ടാ....പൊലീസുകാരെ ഒഴിവാക്കി ഞാൻ എന്റെ പേഴ്‌സണൽ കാർ അങ്ങോട്ടയക്കാം.....
"എന്തെങ്കിലും കുരുക്കാണോ രമേശാ.....
"അയ്യോ എന്റെ പൊന്നു ജി കെ നിങ്ങളെ പോലെ ആദർശ ധീരനായ ഒരാളെ ഞാൻ കുരുക്കാനോ...ഇത് ഒരു സഹായം ആവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴയുള്ള ഞങ്ങടെ ഒരു മെമ്പർ അയച്ചതാ......അവർക്ക് ഒരു കൈയബദ്ധം....സംഭവിച്ചു....അവർക്കു ജി കെ യെ നന്നായി അറിയുകയും ചെയ്യാം....അപ്പോൾ രാത്രി പത്തരക്ക്...ഞാൻ വണ്ടിയായാക്കാം.....വനം വകുപ്പ് പണി തുടങ്ങട്ടെ....രമേശൻ പോയപ്പോൾ ജി കെ ആലോചിച്ചു.....രാഷ്ട്രീയത്തിലെ യുവതുർക്കിയാണ് രമേശൻ....ആദ്യ ദിനം തന്നെ തന്നെകാണണം എന്ന് ശാഠ്യം പിടിക്കുന്നതെന്താ.....എന്തായാലും ഒരു കരുതൽ വേണം....ജി കെ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി.... നാളെ ആദ്യ നിയമസഭാ സമ്മേളനം അത് കഴിഞ്ഞാൽ പിന്നെ വകുപ്പുകൾ കൊണ്ടുള്ള കളികൾ....തന്റെ ഓഫീസിലെ ഓരോരുത്തരെയും പരിചയപ്പെട്ടു...നാളെ വൈകിട്ടു തന്നെ വീട്ടിലേക്കു മടങ്ങണം...ആര്യമോൾ ബാംഗ്ലൂരിൽ ആണ്....വീട്ടിൽ പാർവതി മാത്രമേ ഉള്ളൂ....അവളെ കൂടി മറ്റെന്നാൾ വരുമ്പോൾ കൂട്ടണം....
ഹാ ഇന്ന് ഒറ്റക്ക് കഴിയട്ടെ....ഇനി എന്നും തിരക്കുകൾ ഉള്ളതല്ലേ.....അതൊക്കെ അവളും പഠിച്ചു വരട്ടെ.....എല്ലാവരോടും യാത്ര പറഞ്ഞു ഔദ്യോഗിക വസതിയിലേക്ക് മുന്നിലും പിന്നിലും എസ്കോർട്...ഒരു സുഖം പോലെ....പക്ഷെ താൻ ആദർശ ധീരനാണ്.....തനിക്കു എന്തിനു പോലീസ്
💬 Comments
View all comments