Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]
എന്നറിയില്ല.....അല്ലാതെ അയാളൊന്നും ഉണ്ടാക്കിയിട്ടില്ല...മുടിച്ചതല്ലാതെ.....അതുകൊണ്ട് ചാത്തോരു ചത്ത്.....ഇനി ചടഞ്ഞു കൂടി കിടക്കാതെ വല്ലതും കഴിച്ചു ജീവൻ നിലനിർത്താൻ നോക്ക്.....ആലിയ ചേട്ടത്തി ചീറുകയാണ്..ഫാരിയുടെ നേരെയാണ്.....
"എടീ ഒന്ന് പതുക്കെ.....അമ്മായിയമ്മ അകത്തു നിന്നും പറയുന്നു......
ഞാൻ ബെല്ലടിച്ചു......അമ്മായിയമ്മ ആണ് വന്നു കതകു തുറന്നത്......ആലിയ ചേട്ടത്തി ചീറി തുള്ളി ഇറങ്ങി വന്നു.....
"പോകാനുള്ളവർ എല്ലാരും പൊയ്ക്കോ.....എനിക്കറിയാം എങ്ങനെ ജീവിക്കണമെന്ന്.......എന്നെയും തറപ്പിച്ചു നോക്കിയിട്ടു അകത്തേക്ക് പോയി....
ഞാൻ അകത്തു കയറി ഫാറൂഖിക്കയുടെ താക്കോൽ അവിടെ ഇട്ടിട്ടു എന്റെ വണ്ടിയുടെ താക്കോലുമായി ഇറങ്ങാൻ നേരം വീണ്ടും ആലിയ ചേട്ടത്തി വന്നു.....ആ വണ്ടിക്ക് ആളുണ്ടോ എന്ന് നോക്ക്.....അതിനി ഇട്ടിട്ട് കാര്യമില്ലല്ലോ.....
"ഈ രണ്ടു ദിവസത്തിനുള്ളിൽ എനിക്കതിനുള്ള
സമയമില്ല.....പിന്നാകട്ടെ.....ഞാൻ പറഞ്ഞിട്ടിറങ്ങി.....എന്റെ വണ്ടിയുമെടുത്ത് മുന്നോട്ടു നീങ്ങി......
ഞാൻ വണ്ടി ഓടിക്കുമ്പോഴും എന്റെ ചിന്ത ഇതായിരുന്നു..."ഇവരുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നത്തോടെ പറഞ്ഞവസാനിപ്പിക്കണം......അവർ എന്തെക്കെയോ കരുതി കൂട്ടിയാണ്......എന്റെ ജീവിതം തകർക്കാൻ പാടില്ല......ഇനി ഇവരാണോ ഫാറൂഖിക്കയെ......
നയ്മയെ ഇല്ലാതാക്കാൻ നോക്കിയതുപോലെ......ഏയ് ആവില്ല...കാരണം ഇക്ക കോയമ്പത്തൂർ വച്ചല്ലേ മരിച്ചത്....ഹൃദയാഘാതവും ആന്നെന്നു റിപ്പോർട്ടും ഉണ്ട്......
ഞാൻ പെരുമ്പാവൂർ എത്തി ടിക്കറ്റും പാസ്‌പോർട്ടും വാങ്ങി.....ഖത്തർ എയർവേയ്‌സ് ഫുൾ ആണ്.....കിട്ടിയത് ഗൾഫ് എയർ.....ബഹറിനിൽ ഹാൾട്ട്.....ഒന്നര മണിക്കൂർ......ഞാൻ നസീറയെ വിളിച്ചു വിവരം പറഞ്ഞു.....
"ബാരി ഇക്ക തിരികെ പോകുവാ......ആലപ്പുഴക്ക്.....
"ഏയ് അല്ല....ഇവിടെ ഒരാളെ കാണണം....
"ഊം....ആയിക്കോട്ടെ....മറ്റെന്നാളത്തെ ഒരുമിച്ചുള്ള യാത്രക്കായി കാത്തിരിക്കുകയാ ഞാൻ.....പിന്നെ ആദ്യമായി പറക്കാൻ പോകുന്നതിന്റെ ഒരു ത്രിൽ....
"ഊം....
"എല്ലാത്തിനും ഈ മൂളൽ മാത്രമേ ഉള്ളോ.....
ഞാൻ വെറുതെ ഒന്ന് ചിരിച്ചു.....
സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു...എന്തായാലും കലൂർ വഴിയുള്ള യാത്ര തിരക്കാണ്......എന്നാലും അവനെ കണ്ടല്ലേ പറ്റൂ....ഞാൻ വണ്ടി വിട്ടു.....ഏകദേശം രണ്ടു
💬 Comments
View all comments