0%

Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]

Author : ജി.കെ Read All Parts 5.2K
മണിയാകാറായപ്പോൾ അസ്‌ലം പറഞ്ഞ ലൊക്കേഷനിൽ ചെന്നിട്ടു ആദ്യം ഷബീറിനെയും സുനീറിനെയും  വിളിച്ചു....വിവരം പറഞ്ഞു....."എന്താണ് അവനു പറയാനുള്ളത് കേൾക്കാൻ എന്ന് ഷബീറും സുനീരും മറുപടി പറഞ്ഞു ,അതിനു ശേഷം ഞാൻ അസ്ലമിനെ വിളിച്ചു അവൻ ക്ഷണിച്ച സ്ഥലത്തേക്ക് ഞാൻ ചെന്ന്....അവൻ എന്നെ പ്രതീക്ഷിച്ചെന്ന പോലെ വെളിയിൽ തന്നെയുണ്ട്.... "എനിക്ക് നേരെ അവൻ കൈ നീട്ടി.....അറിയാതെ എങ്കിലും ഞാൻ അവനു കൈ നീട്ടി ഷേക്ക് ഹാൻഡ് നൽകി....അവന്റെ മുഖത്തു ഒരു തരം പരവേശം ഞാൻ ശ്രദ്ധിച്ചു....ഒരു റൂമിലേക്ക് കയറി.....ഞാൻ അവിടെ കണ്ട കസേരയിൽ അലസമായി വാതിലിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു ... അവസാനം എല്ലാത്തിനും വിരാമമിട്ടുകൊണ്ട് അവൻ സംസാരിച്ചു തുടങ്ങി....ഇക്കാ....ഞാൻ ചെയ്തത് എല്ലാം തെറ്റാണെന്നു അറിയാം....എന്റെ തെറ്റുകൾ മനസ്സിലാക്കിയാണ് ഞാൻ വന്നിരിക്കുന്നത്....എന്നോട് പൊറുക്കാനുള്ള മനസ്സ് കാണിച്ചു ഞാൻ പറയുന്നത് കേൾക്കാനുള്ള സാവകാശം വേണം.... ഞാൻ അവനെ ഒന്ന് നോക്കി...അവൻ എന്റെ മുഖത്തേക്ക് നോക്കാതെ തല കുമ്പിട്ടു...."നീ ചെയ്തത് തെറ്റാണെന്നു നിനക്ക് ഇപ്പോഴാണോ ബോധ്യമായത്.....അവളുടെ സകലതും നശിപ്പിച്ചു....നിനക്ക് തന്ന സകല മുതലുകളും....നാല് വർഷമായി നീ അവളെ ഒന്ന് വിളിക്കാൻ പോലും മനസ്സ് കാണിച്ചിട്ടില്ല....ഒന്നും വേണ്ട നിന്റെ മകൻ അവനെ എങ്കിലും നീ ഓർത്തോ.... "ഇക്ക എല്ലാം പറ്റിപ്പോയി.....എനിക്കിനി അവർ വേണം....അവരില്ലാതെ പറ്റില്ല..... "അതിനു അവൾ ഇനി നിന്നെ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ..... "അറിയില്ല...അത് കൊണ്ടാണ് ഞാൻ ഇക്കയെ കാണാൻ വന്നത്...ഞാൻ ....ഞാൻ.....എന്ത് പറയണം എന്നെനിക്കറിയില്ല ഇക്ക..... അവൻ കൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ചു താഴേക്ക് കുനിഞ്ഞിരുന്നു..... ഷബീറിനെ എല്ലാം ഏർപ്പാട് ആക്കിയിരുന്നു....നിന്നെ കണ്ടു സംസാരിക്കാൻ പറ്റുമെങ്കിൽ സംസാരിക്കാനും അവളെ അവളുടെ ജീവിതവുമായി

💬 Comments

View all comments