Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]
നിന്നും തള്ളി......
"അങ്ങോട്ട് കയറിക്കെ അഷീ.....ഞങ്ങളുടെ വീട്ടിലൊക്കെ ആദ്യമായിട്ടല്ല......സുഹൈൽ ചിരിച്ചു കൊണ്ട് പറഞ്ഞു.....
"ചെക്കന് ഇത്തിരി കുറുമ്പ് കൂടുന്നു ......ഇപ്പോൾ അവൾ വീണാരുന്നു എങ്കിലൊടാ...സുഹൈലിനെ അടിക്കാനായി കൈ ഓങ്ങി കൊണ്ട് ബീന വന്നു.....
"പോട്ടെ മാമി.....അവനെന്നോടല്ലേ......കുറുമ്പ് കാണിച്ചത്.....അഷീമ ചിരിച്ചു കൊണ്ട് പറഞ്ഞു....
"അഷീ നിന്റെ കെട്ടിയവന്റെ വിവരം വല്ലതുമുണ്ടോ? ബീന മമ്മി തന്റെ ഭണ്ഠാര കെട്ടുകൾ തുറക്കാൻ തുടങ്ങി.....
"എന്തിനാ മാമി വേണ്ടാത്തതൊക്കെ ഇപ്പോൾ ചോദിക്കുന്നത്.....ഒരു കണക്കിന് മാമിയുടെ അവസ്ഥ തന്നെയാ എനിക്കും....മാമിക്ക് നഷ്ടപ്പെട്ടുപോയതാണെന്നു എങ്കിലും പറയാം....പക്ഷെ എനിക്കോ ഉണ്ടായിട്ടും ഇല്ലാത്ത അവസ്ഥ....എന്തായാലും ഇതൊക്കെ ഒന്ന് കഴിഞ്ഞിട്ട് തീരുമാനിക്കാം എന്നാണ് സുനീറും, ബാരി ഇക്കയും ,ഷബി ഇക്കയും പറഞ്ഞേക്കുന്നത്.....
"അതാ നല്ലത് .....അതാകുമ്പോൾ കല്ലൻ കലത്തിൽ വെള്ളമിട്ടു അരിക്ക് കാത്തിരിക്കണ്ടല്ലോ.....എന്നിട്ടു മോളെ നീ വേറൊരു കല്യാണം അങ്ങ് കഴിക്കണം.....നിന്റെ കൊച്ചിന്റെ കാര്യങ്ങൾ നോക്കാൻ ഒരാൾ ആകുമല്ലോ....
"മാമ മരിച്ചിട്ടു മാമി വേറെ കേട്ടതായല്ലേ സുഹൈലിനെ വളർത്തിയത്.....അതുപോലെ എന്റെ മോനും അങ്ങ് വളരും.....
"എന്നാലും....മോളെ...നിന്റെ നല്ല സമയം ഇങ്ങനെ പാഴാകുന്നല്ലോ എന്ന വിഷമത്തിൽ മാമി പറഞ്ഞതാ.....
"എങ്കിൽ പിന്നെ ഞാൻ കെട്ടി ഇങ്ങോട്ടിങ് കൊണ്ടുവരാം....അപ്പോൾ ഉമ്മാടെ വിഷമം പാതിയങ്ങു മാറുമല്ലോ.....സുഹൈൽ പറഞ്ഞു.....
"പിന്നെ തന്നെ നിക്കാൻ വയ്യാത്തൊനാ അവനെക്കാളും മൂപ്പൊള്ള പെണ്ണിനേയും കെട്ടി അവനോളം പോന്ന കോച്ചുമായിട്ടു ഇങ്ങോട്ടു വരാൻ പോകുന്നത്.....
"അതാണ്.....ഉമ്മ....അതാണ്.....അവനവന്റെ കാര്യം വരുമ്പോൾ കൈ മലർത്തും എന്ന് പറയുന്നത്....ഉമ്മ അടുക്കളയിലോട്ടു ചെല്ല്...എനിക്ക് വിശക്കുന്നു.....ഞാൻ അഷിയെ കൊണ്ടാക്കിയിട്ടു ഇങ്ങു വരാം.....വാ അഷീ.....ഇനി ഇവിടെ നിന്നാൽ ഈ ആലപ്പുഴ ജില്ലയിലെ സകല പരദൂഷണവും കേൾക്കേണ്ടി വരും......അവൻ കാറിന്റെ താക്കോലുമെടുത്തു
💬 Comments
View all comments