0%

Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]

Author : ജി.കെ Read All Parts 5.2K
ചൊറിച്ചു മല്ലി) ...ഗേറ്റ് തുറക്കെടീ..... "ദേ...വീണ്ടും.....അവൾ അതും പറഞ്ഞിറങ്ങി ഗേറ്റു തുറന്നു..... അവൻ വണ്ടി അകത്തേക്ക് കയറ്റി തിരിച്ചു....എന്നാൽ ഞാൻ പോട്ടെ എടീ....പെണ്ണുമ്പിള്ളേ..... അവൾ ചിരിച്ചു കൊണ്ട് വീണ്ടും അടുത്തേക്ക് വന്നു തല്ലാനായി...അവൻ വണ്ടി മുന്നോട്ട് എടുത്തു ബ്രെക്ക് ചവിട്ടി.... "എടാ കുറെ നേരം ഇവിടെ ഇരുന്നിട്ട് പോടാ..... "ഹോ ഇന്നെങ്കിലും വാ തുറന്നു എന്നോട് സംസാരിച്ചല്ലോ അത് മതി.....അവൻ പറഞ്ഞു....കൊണ്ട് കാറിൽ നിന്നിറങ്ങി..... അവൾ കതകു തുറന്നു അകത്തു കയറി.....അവനും പിന്നാലെ അകത്തു കയറി....സെറ്റിയിൽ ഇരുന്നു....."ഇനി ബാരി ഇക്ക വരുന്നിടം വരെ തള്ളി നീക്കണം.....അവൾ പറഞ്ഞുകൊണ്ട് അവന്റെ മുന്നിലുള്ള സെറ്റിയിൽ ഇരുന്നു....അവൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു..... "എന്താടാ ആദ്യായിട്ട് എന്നെ കാണുന്നത്  പോലെ ഇങ്ങനെ  നോക്കുന്നത് ? "ഏയ് ഒന്നുമില്ല......അഷീയെ കാണാൻ നല്ല മൊഞ്ചുണ്ട്...ഒരു നാലുവയസ്സുകാരന്റെ ഉമ്മയാണെന്നു പറയുകയേ ഇല്ല.......എന്നാലും ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് അഷീക്ക്..... "എന്തടാ ...അവളുടെ കണ്ണുകൾ വിടർന്നു..... "നിങ്ങൾക്കിടയിലുള്ള പ്രശ്നം എന്താണ്......എന്തുകൊണ്ടാണ് അയാൾ ആഷിയുടെ ഭർത്താവ് ....ഇങ്ങനെ...... "നിനക്ക് വേറെ ഒന്നും ചോദിക്കാനും പറയാനും ഇല്ലേ..... "പറയാൻ താത്പര്യമില്ലെങ്കിൽ വേണ്ടാ......എന്നാലും ഒരു സുഹൃത്തായി എന്നെ കണ്ടു കൊണ്ട് നിന്റെ ദുഃഖങ്ങൾ എന്നോട് പറഞ്ഞു കൂടെ.....സുഹൃത്തല്ല, അടുത്ത ഒരാളായി കണ്ടു കൊണ്ട്.....ഈ ഭാരം ഇങ്ങനെ താങ്ങാതെ കുറച്ചു ആശ്വാസം കിട്ടുമല്ലോ.....
"ആരോടും പറഞ്ഞിട്ട് ഒരു കാര്യവുമില്ലാത്ത ജന്മമാട എന്റേത്..... "എന്നാരു പറഞ്ഞു.....ഈ ജന്മം തനിക്കു വേണ്ടി മറ്റാരെങ്കിലും കാത്തിരുന്നാലോ...... "ഹും...ഇതെന്ത് ബോളിവുഡ് സിനിമയോ......ആര് കാത്തിരിക്കാൻ....... "ആരെങ്കിലും ....കാണും...... "എന്നെയും എന്റെ കുഞ്ഞിനേയും നോക്കാത്ത എന്റെ സമ്പത്തിൽ മാത്രം കണ്ണ്

💬 Comments

View all comments