Chapter Title : അളിയൻ ആള് പുലിയാ 17 [ജി.കെ]
എന്നും അവൻ ചിന്തിച്ചു...ഇയാൾ തിരികെ വന്നിരിക്കുകയല്ലേ....
'ഇന്നാടാ സുഹൈലെ വെള്ളംകുടിക്ക്....ആലിയ ഇത്തി......
അവൻ വെള്ളം വാങ്ങികുടിച്ചിട്ടു യാത്ര പറഞ്ഞു അസ്ലമിന് കയ്യും കൊടുത്തിട്ട് ഇറങ്ങി......അവന്റെ മനസ്സിൽ അവസാനമായി അഷീമയെ ഒന്ന് കാണണം എന്നുള്ള ചിന്ത നുരപൊന്തി.....അവൻ വണ്ടി പായിച്ചു കൊണ്ട് വരികയായിരുന്നു എന്ന് തന്നെ പറയാം....ഒരു ഒന്നരയോടെ അവൻ പുന്നപ്രയിൽ എത്തി....വണ്ടി അകത്തേക്ക് കയറ്റി പാർക്ക് ചെയ്തു....ബെല്ലടിച്ചപ്പോൾ കാത്തു തുറന്നത് അഷീമ.....രണ്ടു പേരുടെയും കണ്ണുകൾ തമ്മിലിടഞ്ഞു.....എങ്ങനെ തുടങ്ങണം എന്നറിയാത്ത അവസ്ഥ...വാ....കയറിയിരിക്ക്.....അഷീമ വിളിച്ചു....അവളുടെ മുഖത്ത് അസ്‌ലം വന്നതിന്റെ പ്രതീതി ഒന്നുമില്ല....ഇനി അവൾ അറിഞ്ഞിരിക്കില്ലേ?.....
"ഞാൻ ആലിയ ഇതിയുടെ അവിടെ പോയിരുന്നു...അഷീ ഇവിടെ ആണെന്ന് റംല മാമി പറഞ്ഞു...അതാണ് ഞാനിങ്ങോട്ടു വന്നത്...
"ഊം...ഞാൻ പോയില്ല....എന്റെ ജീവിതത്തിലെ മാറ്റങ്ങൾക്കു വേണ്ടി തീരുമാനങ്ങൾ എടുക്കാൻ പോയിരിക്കുകയാ.....ജീവിക്കേണ്ടത് ഞാനല്ലേ.....ഒരു പരിഹാസത്തോടെ അവൾ പറഞ്ഞു....
"മോൻ....എന്തിയെ അഷീ.....
അവൻ ഉറക്കത്തിലാണ്......കുടിക്കാൻ വെള്ളമെടുക്കട്ടെ.....
"വേണ്ടാ....സുഹൈൽ പറഞ്ഞു......ഇനി എന്ത് പറയാനാണ്....ഞാൻ കണ്ടിരുന്നു അയാളെ.....അവിടെ വച്ച്....
"ഊം....അവളിൽ നിന്നുമൊരു മൂളൽ മാത്രം....
"അഷി പറഞ്ഞത് വളരെ ശരിയാ....തീരുമാനങ്ങൾ മറ്റുള്ളവരുടേതും....അതിൽ ജീവിക്കേണ്ടത് നമ്മളും.....അവസാനമായി അഷിയെ ഒന്ന് കാണണം എന്നുണ്ടായിരുന്നുള്ളൂ...കണ്ടു.....ഞാനിറങ്ങട്ടെ.....നമുക്കർഹതയില്ലാത്ത കാര്യങ്ങൾ ആഗ്രഹിക്കരുത് അല്ലോ?.....അവൻ എഴുന്നേറ്റു.....
"അവൾ ചോദിച്ചു...പോകുകയാണോ.....
"പോകട്ടെ.....അതാണല്ലോ ഇനി നല്ലത്.....
"ആഗ്രഹങ്ങൾ ഇല്ലാതിരുന്ന എനിക്ക് ആഗ്രഹങ്ങൾ വാരിക്കോരി തന്നിട്ട് എന്നെ തനിച്ചാക്കി പോകുവാണോ.....അവളുടെ ശബ്ദത്തിൽ വല്ലാത്ത പതർച്ച......
"അഷീ ...ഞാനും ഒരുപാടാഗ്രഹിച്ചു....നീയും മോനും....നമ്മുടെ മോനും....ഒക്കെ ആയിട്ടുള്ള ഒരു ജീവിതം.....ആഗ്രഹിക്കാൻ മാത്രമല്ലേ പടച്ചവൻ വിധി തന്നിട്ടുള്ളൂ....അവന്റെ കണ്ണുകളും നിറഞ്ഞു കൊണ്ട് അവൻ ഇറങ്ങാൻ തുടങ്ങുമ്പോൾ അവൻ പ്രതീക്ഷക്കുന്നതിലും വേഗത്തിൽ അവൾ ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു ആ മാറിൽ തലചായ്ച്ചുകൊണ്ട് കരയാൻ
💬 Comments
View all comments