0%

Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]

Author : ജി.കെ Read All Parts 3303
മരിച്ചു പോയാൽ എന്റെ മരണത്തിനു കാരണക്കാരി നീ ആണെന്ന് പറഞ്ഞു നിന്നെ ജീവിതകാലം മുഴുവനും അവർ വേട്ടയാടും..... "ഉമ്മി..... "അതെ മോളെ.....ഉമ്മിക്കധികം സംസാരിക്കാൻ വയ്യ...എന്റെ മോള് ഞാൻ പറയുന്നത് അനുസരിക്ക്....ഈ ഉമ്മയ്ക്ക് വേണ്ടി...ഉമ്മിയുടെ തലയിൽ തൊട്ടു സത്യം ചെയ്യൂ.....പോകാമെന്നു..... അവൾ കരഞ്ഞുകൊണ്ട് എന്തോ ആലോചിച്ചുറപ്പിച്ചത് പോലെ തന്റെ തലയിൽ തൊട്ടു സത്യം ചെയ്യുന്നു..."ഞാൻ പോകാം ഉമ്മി.....എന്നിട്ടു അവൾ കരഞ്ഞുകൊണ്ട് മുറിക്കു പുറത്തേക്കോടുകയായിരുന്നു....... ***********************************************************************************************
ആര്യയോടൊപ്പം ചായയും പഴംപൊരിയും കഴിച്ചു തിരികെ വരുമ്പോഴാണ് ആര്യ ,ഫാരിയോട് ചോദിച്ചത്....."നിന്റെ കൊച്ചാപ്പ ആളൊരു സന്മനസ്സുള്ളവൻ തന്നെ....അല്ലെ.... "ഊം....ഇപ്പോൾ പോയി കാണും....ഇനി എന്നാണോ കാണുന്നത്.....ഫാരി ആത്മഗതം പോലെ ആര്യയോടു പറഞ്ഞു..... "സത്യം കേട്ടോ.....നിന്റെ കൊച്ചയെ കുറിച്ച് പറയുമ്പോൾ എന്റെ അച്ഛന് നൂറു നാക്കാ.....ഇപ്പോൾ അത് എന്റെ അമ്മച്ചിയും ഏറ്റു പിടിച്ചിരിക്കുന്നു....ആര്യ ഫാരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..... "നിനക്ക് നിന്റെ അച്ഛനെ ജീവനോടെ എങ്കിലും കിട്ടിയില്ലേ.....ഞാനോ....ഫാരി പറഞ്ഞു..... "നിന്റെ വാപ്പായല്ലെങ്കിലും വാപ്പയെക്കാൾ സ്നേഹം തരുന്ന കൊച്ച ഉള്ളപ്പോൾ എന്തിനാടീ പെണ്ണെ സങ്കടം.....പിന്നെ നിനക്കിപ്പോൾ എന്റെ അച്ഛനുണ്ട്....എന്റെ അല്ല....നമ്മുടെ അച്ഛനുണ്ട്....അമ്മയുണ്ട്....എല്ലാരുമില്ലേ.....അപ്പോൾ ബീ ഹാപ്പി..... "ഊം....കോച്ചായെ ഒന്ന് കൂടി കാണണമെന്നുണ്ടാരുന്നു..... "അതിനെന്താ....ഇനിയും കാണാല്ലോ....പിന്നെ ഇന്നത്തെ യുഗത്തിൽ കാണുന്നതിന് പഞ്ഞം വല്ലോം ഉണ്ടോടാ......ആര്യ ചോദിച്ചു.... "എങ്ങനെ കാണാനാടീ...ഞാൻ എന്താ ഗൾഫിലോട്ടു പറന്നു പോകുമോ.... "ഹോ...മരമണ്ടി...ബുദൂസ്...നിനക്കപ്പോൾ ഫെസ്ബൂക് അക്കൗണ്ട് ഒന്നുമില്ലേ...... "ആ പിന്നെ ഞാൻ അക്കൗണ്ടും തുറന്നു നടക്കുകയല്ലേ.....അത് തന്നെയുമല്ല എനിക്കതിന്റെ പണിയൊന്നുമറിയും കൂടിയില്ല..... "ദേ...നോക്കിക്കേ.....നിനക്ക് ഞാൻ അക്കൗണ്ട് തുറക്കാനും മെസ്സഞ്ചർ ഉപയോഗിക്കാനും ഒക്കെ പഠിപ്പിക്കാം.....അല്പം കഴിഞ്ഞിട്ട് അമ്മയോട് ചോദിച്ചിട്ടു നമ്മുക്ക് ദേ ആ കഫെയിൽ പോകാം.....നിനക്ക് നിന്റെ കൊച്ചയോടു ചാറ്റ് ചെയ്യാനും സംസാരിക്കാനും ഒക്കെ ഞാൻ പഠിപ്പിക്കാം.....ഈ പറേണ എന്റെ അമ്മയ്ക്കും അച്ഛനും വരെയുണ്ട് അക്കൗണ്ട്.... "ആണോടീ....അതിനു പൈസ ചിലവല്ലേടീ.... "എന്ത് ചെലവ്....ഒരു മണിക്കൂറിനു പതിനഞ്ചു രൂപ എങ്ങാണ്ടെ ഉള്ളൂ... "എടീ നാട്ടുവാസീ.....നിനക്കിതൊക്കെ അറിയാല്ലോടീ.....ടൗണിൽ വളർന്ന ഞാൻ നിന്റെ മുന്നിൽ അശു...അവർ ചിരിച്ചുകൊണ്ട് അകത്തേക്ക് ചെന്ന്..... "എവിടെയാരുന്നു രണ്ടാളും കൂടി.....മോളെ ഫാരി നിന്നെ അന്വേഷിച്ചു കൊച്ച വിളിച്ചു.....പിന്നെ ഉമ്മച്ചിയും.....കൊച്ച ഫ്‌ളൈറ്റിൽ കയറി എന്ന് പറയാനാണ് വിളിച്ചത്.....എന്താവശ്യമുണ്ടെങ്കിലും മടിക്കാതെ വിളിച്ചോളൂ

💬 Comments

View all comments