Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]
ഒരു ഒന്നര ലക്ഷം ദിർഹംസ്....അതൊക്കെ ഞങ്ങൾക്ക് നിസ്സാരമല്ലേ...പിന്നെ ചേട്ടത്തിക്ക് ഒരു വരുമാനം ആകട്ടെ എന്ന് കരുതി....തന്റെ സ്വത സിദ്ധമായ ശൈലിയിൽ അസ്‌ലം ആലിയയെ വീഴ്ത്തി.....ആയിരം ദിർഹംസ് ഒന്നിച്ചു കാണാത്ത താനാണ് ഒന്നര ലക്ഷം ദിർഹംസിന്റെ തള്ളു തള്ളിയതെന്നോർത്തു അസ്‌ലം ഒന്ന് നെടുവീർപ്പിട്ടെങ്കിലും തന്റെ വലയിൽ ആലിയ വീണു എന്നുള്ളത് അസ്ലമിന് മനസ്സിലായി.....ആ പിന്നെ നാളെ നമുക്ക് ആ വണ്ടിയും കൂടി കൊടുക്കാം.....
"ഊം....ആലിയ മൂളി കൊണ്ട് പറഞ്ഞു...എല്ലാം ഇനി അനിയന്റെ ഇഷ്ടം....പെണ്ണിനെ കെട്ടിക്കാനുള്ളത് ഒരു അമാന്തവും കൂടാതെ ഇങ്ങു കിട്ടിയാൽ മതി....
"അവളെ എന്തിനാ കെട്ടിക്കുന്നത്....അവിടെ എത്തിയാൽ അവളെ കെട്ടാൻ ആള് ക്യൂ നിൽക്കില്ലേ....പിന്നെ എന്റെ ഈ സുന്ദരി ചേട്ടത്തി ആരാ.....
"ആരാ....
"എനിക്ക് വല്ലപ്പോഴും അവിടെ വന്നു കാണാനുള്ള ചിന്നവീട്.....അസ്‌ലം പറഞ്ഞു.....
"ഊം....കാശ് കൂടിയിട്ട് വേണം ആ ബാരിയുടെ മുന്നിലോക്കെ ഒന്ന് ഞെളിഞ്ഞു നിൽക്കാൻ.....ഇന്നലെ രാത്രിയിൽ അവൻ ഉരുകി ഉരുകി തീർന്നുകാണും....അതോർത്തപ്പോൾ ആലിയയുടെ മനസ്സിൽ ഒരു പ്രതികാരത്തിന്റെ ജ്വാല പൊട്ടിപ്പുറപ്പെട്ടു.....തന്റെ മുന്നിൽ അവൻ വരും...വരാതെ എവിടെ പോകാൻ....അന്ന്...അന്ന്...ബാക്കി...അവൾ പല്ലു ഞെരിച്ചുകൊണ്ട് ചായ ഒഴിച്ച് അസ്ലമിന് നൽകി....
"ഞാനേ അപ്പോൾ സേട്ടിനെ വിളിച്ചു വണ്ടിയുടെ കാര്യം സംസാരിക്കാം....
"അനിയാ നാലുകൊല്ലമേ ആയുള്ളൂ എടുത്തിട്ട്....അതും സുനീറാണ് മുക്കാൽ പങ്കു കാശുമടച്ചത് എന്ന് തോന്നുന്നു....ഏകദേശം ഇരുപത്തിയെട്ടു രൂപക്കടുത്തയെന്ന ഇക്ക പറഞ്ഞത്...ഇത്തിരിയും കൂടി നമ്മുക്ക് കിട്ടില്ലേ...വണ്ടി ഇപ്പോഴും പുതിയ കണ്ടീഷനിലാ.....
"ആഹ്..നോക്കാം..ചേട്ടത്തി...മോനെ വിളിക്കു....നമ്മുക്ക് ബാങ്കിൽ പോകണം....ഹോസ്പിറ്റലിൽ നമ്മൾ ചെന്നിട്ടല്ലേ അവർക്കു പോകാൻ പറ്റൂ
ഇന്ന് ആ നാറി ബാരി പോകുന്നതുകൊണ്ടു എല്ലാത്തിനുമൊരു ഉന്മേഷം പോലെ....രാവിലത്തെ കാപ്പിയൊന്നും റെഡിയാക്കണ്ടാ....നമ്മുക്ക് ഏതെങ്കിലും റെസ്റ്റോറന്റിൽ നിന്നും കഴിക്കാം.....
"എത്ര നാളയെന്നോ പുറത്തു നിന്നും വല്ലതും കഴിച്ചിട്ട്....ആലിയ അസ്ലമിനെ പിന്താങ്ങി....അസ്ലമും ആലിയെയും റെഡിയായി ഒപ്പം അല്ലുവിനെയും റെഡിയാക്കി അവർ ഇറങ്ങി.....ഇന്നോവയുടെ മുന്നിൽ ആലിയ അസ്ലാമിനോടൊപ്പം ഇരുന്നു...അവർ കയ്യിൽ ബാഗുമായിട്ടാണ് പോയത്...ഇരുപത്തിയഞ്ചു ലക്ഷം വിത്‌ഡ്രോ ചെയ്യാനും ആ കാശു അസ്ലമിനെ ഏൽപ്പിക്കാനും....പോകുന്ന വഴി അസ്‌ലം ഓർമിപ്പിച്ചു....
"ചേട്ടത്തി ഫാരിമോളെ വിളിച്ചു ഇന്ന് വൈകിട്ട് തന്നെ വിവരം പറയണം....അവള് നാളെ എത്തിയാൽ മാത്രമേ പാസ്സ്പോര്ട്ടും എടുക്കാനുള്ള സംവിധാനം നടക്കൂ..... മട്ടാഞ്ചേരിയിൽ വണ്ടിക്കച്ചവടവും
💬 Comments
View all comments